Thursday, July 18, 2019 Last Updated 0 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Nov 2018 12.36 PM

ഹര്‍ലി ഡേവിഡ്‌സണിന്റെ ആദ്യ ഇലക്ട്രിക്ക് ബൈക്ക് അവതരിച്ചു

harley davidsons electric motorcycle

അമേരിക്കന്‍ സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ ഹര്‍ലി ഡേവിഡ്‌സണ്‍ ആദ്യ ഇലക്ട്രിക് ബൈക്ക് ലൈവ്വെയറിന്റെ പ്രൊഡക്ഷന്‍ മോഡല്‍ ഇറ്റലിയില്‍ നടന്ന 2018 മിലന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയില്‍ അവതരിപ്പിച്ചു.

ലൈവ്‌വെയര്‍ ഹര്‍ലിയുടെ ആദ്യ ഗിയര്‍ലെസ് വാഹനംകൂടിയാണ്. എന്നാൽ, ബൈക്കിന്റെ മോട്ടോര്‍, ബാറ്ററി ശേഷി സംബന്ധിച്ച വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. നോര്‍ത്ത് അമേരിക്കയിലും യൂറോപ്പിലും അടുത്ത വര്‍ഷത്തോടെ ലൈവ്വെയര്‍ വില്‍പനയ്‌ക്കെത്തും. ഇന്ത്യയിലെ വിപണി പ്രവേശനത്തിന്റെ കാര്യം വ്യക്തമല്ല.

ഡിജിറ്റല്‍ ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ, മള്‍ട്ടി റൈഡ് മോഡ്, ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവ വാഹനത്തിനുണ്ട്. 2014ല്‍ പ്രദര്‍ശിപ്പിച്ച ലൈവ്വെയര്‍ ഇലക്ട്രിക് കണ്‍സെപ്റ്റ് പ്രൊജക്റ്റിന്റെ അടിസ്ഥാനത്തിലാണ് ഇതിന്റെ നിര്‍മാണം.

ലൈവ്വെയറിന്റെ പ്രൊഡക്ഷന്‍ മോഡല്‍ കഴിഞ്ഞ മാസം അമേരിക്കയിലെ ഹര്‍ലി മ്യൂസിയത്തില്‍ നടന്ന കമ്പനിയുടെ 115ാം വാര്‍ഷിക ആഘോഷ വേളയിലും ഹര്‍ലി അവതരിപ്പിച്ചിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW