Wednesday, July 17, 2019 Last Updated 1 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Nov 2018 08.21 PM

മാംസം കാര്‍ന്ന് തിന്നുന്ന ബാക്ടീരിയകളുടെ ആക്രമണത്തിനിരയായി; മരണം ഉറപ്പിച്ച നിമിഷങ്ങള്‍; യുവതിക്ക് ജീവന്‍ തിരികെ കിട്ടിയത് ഭാഗ്യം കൊണ്ട് മാത്രം

deadly bacteria infection

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയയുടെ പിടിയില്‍ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ന്യൂ ഓര്‍ലിയന്‍സിലെ 33 കാരിയായ കെല്ലി കൊഹന്‍ എന്ന യുവതി. 2016 മേയിലാണ് സംഭവം. ഫ്രീലാന്‍സ് മോഡലും മോട്ടിവേഷ്ണല്‍ സ്പീക്കറുമായ കെല്ലി കൊഹന്‍ ലൂസിയാനയിലെ കടല്‍ത്തീരത്ത് പോയിരുന്നു. അവിടെ വെച്ച് കെല്ലിയുടെ കാലില്‍ ശക്തമായൊരു വേദന അനുഭവപ്പെട്ടു.ബ്ലാക്ക് ടിപ്പ് ഇനത്തില്‍പ്പെട്ട ചെറുസ്രാവിന്റെ ആക്രമണമാണ് വേദനയ്ക്ക് കാരണമെന്നാണ് ഇവര്‍ കരുതിയത്.

ആശുപത്രിയില്‍ എത്തിയശേഷം രണ്ടു തരത്തിലുള്ള ആന്റിബയോട്ടിക്കുകള്‍ നല്‍കിയ ശേഷം കെല്ലിയെ ഡോക്ടര്‍മാര്‍ വീട്ടിലേയ്ക്ക് തിരിച്ചയച്ചു. എന്നാല്‍ വീട്ടില്‍ എത്തി രണ്ടു ദിവസത്തിനു ശേഷം അവസ്ഥ കൂടുതല്‍ മോശമായി. തുടര്‍ന്ന് തിരികെ ആശുപത്രിയില്‍ എത്തിയ കെല്ലിയെ ആക്രമിച്ചത് മാംസം തിന്നുന്ന ബാക്ടീരിയാണെന്ന് കണ്ടെത്തി. ബാക്ടീരിയയുടെ ആക്രമണം കാലുകളിലെ കൂടുതല്‍ ഭാഗങ്ങളിലേയ്ക്ക്അപ്പോഴേക്കും പടര്‍ന്നിരുന്നു.

തുടക്കത്തില്‍ ഇത് സെല്ലുലയിറ്റിസ് എന്ന ചര്‍മരോഗമാണെന്ന് ഡോക്ടര്‍മാര്‍ തെറ്റിദ്ധരിച്ചെങ്കിലും രോഗത്തിന് വ്യക്തത വന്നതോടെ കൃത്യമായ ചികിത്സ ലഭിക്കുകയായിരുന്നു. തുടര്‍ന്ന് കെല്ലിയെ ശസ്ത്രക്രിയയ്ക്കു വിധയമാക്കി നിര്‍ജീവമായ കോശങ്ങള്‍ നീക്കം ചെയ്തു. എന്നാല്‍ തനിക്കിപ്പോഴും ഇത് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു കെല്ലി പറയുന്നു. ആശുപത്രിയില്‍ നിന്ന് തിരികെയെത്തിയ കെല്ലി ജിമ്മില്‍ പോയി ആരോഗ്യം വീണ്ടെടുത്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW