Sunday, February 10, 2019 Last Updated 40 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Nov 2018 03.08 PM

പ്രളയാനന്തരം വീടുപണിയുമ്പോള്‍

'' സമാനതകള്‍ ഇല്ലാത്ത പ്രളയദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രകൃതിക്ഷോഭങ്ങളെ പ്രതിരോധിക്കുന്ന വീടുകളാവണം ഇനി നിര്‍മ്മിക്കേണ്ടത്. ''
uploads/news/2018/11/264609/housetips131118a.jpg

വീട് പണിയാനുള്ള സ്ഥലം / പ്ലോട്ട് തെരഞ്ഞെടുക്കുമ്പോള്‍ത്തന്നെ മണ്ണു പരിശോധനയും, മണ്ണിന്റെ ജല ആഗീരണശേഷിയും, വെള്ളക്കെട്ടും പരിശോധിക്കണം. വെള്ളക്കെട്ടുള്ള സ്ഥലങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണം.

പ്ലോട്ടിലെ മരങ്ങള്‍ കഴിവതും മുറിക്കരുത്. ചെറിയ തോട്, നീര്‍ക്കുഴികള്‍ ഇവ നികത്തി വീട് പണിതാല്‍ വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസപ്പെടാനിടയുണ്ട്.

ചരിവുള്ള ഭൂമി കട്ട് ചെയ്ത് മണ്ണുമാറ്റിയുള്ള വീടു നിര്‍മാണവും അപകടം ക്ഷണിച്ചുവരുത്തും. വലിയ മഴക്കാലത്ത് മുകള്‍ഭാഗത്ത് വെള്ളമിറങ്ങി ഉരുള്‍പൊട്ടലും, മണ്ണിടിച്ചിലും സംഭവിക്കാന്‍ സാധ്യത കൂടുതലാണ്.

നദികളുടെ റെഗുലേഷന്‍ സോണില്‍നിന്നും സുരക്ഷിത അകലത്തില്‍ മാത്രമേ വീടു നിര്‍മാണം പാടുള്ളു. നദികള്‍ കരകവിഞ്ഞ് ഒഴുകിയ ദൂരത്തുനിന്നും അകലം പാലിച്ച് വേണം പുതിയ ഗൃഹനിര്‍മാണം നടത്തുവാന്‍.

വീടുപണി ആരംഭിക്കും മുമ്പേ ട്രയല്‍ കുഴി എടുത്ത് ഏതുതരം അടിത്തറയാണ് വേണ്ടതെന്ന് വിദഗ്ദ്ധ എന്‍ജിനീയറെക്കൊണ്ട് പരിശോധിപ്പിച്ചുതന്നെ തീരുമാനിക്കണം.വീടുപണി പൂര്‍ത്തിയാകുമ്പോള്‍ മാലിന്യ സംസ്‌ക്കരണം നടത്താനുള്ള സാഹചര്യവും ഒരുക്കണം.

വെള്ളപ്പൊക്കസാധ്യതയുള്ള സ്ഥലങ്ങളില്‍ പ്ലിന്ത് ബീം ഫൗണ്ടേഷന്‍ നല്‍കി ഉയരത്തില്‍ വീട് നിര്‍മ്മിച്ച് അടിഭാഗം കാലിയാക്കി ഇടണം. ഇതുവഴി വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിനെ സംരക്ഷിക്കാം.

കോണ്‍ക്രീറ്റ് തൂണുകള്‍ക്ക് മുകളിലായി ഭാരം കുറച്ച് വീടുകള്‍ പണിതാല്‍ ചെലവ് കുറയ്ക്കാം, ഒപ്പം വെള്ളപ്പൊക്കഭീഷണിയും, ഭൂകമ്പത്തെയും പ്രതിരോധിക്കാന്‍ കഴിയും.

ഒരുനില വീടുകള്‍ക്ക് കോണുകളില്‍ നല്‍കുന്ന കോണ്‍ക്രീറ്റ് കോര്‍ണര്‍ പില്ലറുകള്‍ പ്രളയശേഷമുള്ള ഭിത്തിയിലെ പൊട്ടലിനും ബലക്കുറവിനുമുള്ള പരിഹാരമാര്‍ഗമാണ്.

പ്ലോട്ടിലെ/പറമ്പിലെ വെള്ളം പുറത്തേയ്ക്ക് ഒഴുകുവാനുള്ള ഓടയും, ചെരിവും നല്‍കണം. ഒപ്പം പൊതുവായുള്ള റോഡിലെ ഓടയും അടയാതെ സൂക്ഷിക്കണം.

മുന്‍പ് ഉരുള്‍പൊട്ടലോ, മണ്ണിടിച്ചിലോ വന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വീട് നിര്‍മ്മാണത്തിന് അനുയോജ്യമല്ല എന്ന് തിരിച്ചറിയണം.

അശ്വതി അശോക്

Ads by Google
Tuesday 13 Nov 2018 03.08 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW