Saturday, June 22, 2019 Last Updated 15 Min 39 Sec ago English Edition
Todays E paper
Ads by Google
Monday 12 Nov 2018 04.47 PM

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനി നാല് ദിവസം കൂടി മാത്രം: പ്രവാസി വോട്ടർമാരുടെ എണ്ണം 25000 ത്തിൽ താഴെ മാത്രം

റിയാദ് : 2019 -ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന ദിവസം ഈ മാസം 15 ന് അവസാനിക്കും . കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ പ്രവാസി വോട്ടർമാരുടെ എണ്ണം കാൽ ലക്ഷത്തിൽ താഴെ മാത്രമാണുള്ളത് .

അടുത്ത വർഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് പ്രോക്സി വോട്ടിങ്ങിനുള്ള സാധ്യത നിലനിൽക്കെയാണ് പ്രവാസി വോട്ടർമാരുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് . പുതുക്കിയ കരട് പട്ടിക അനുസരിച്ച് 2,50,65,496 ആണ് കേരളത്തിലെ മൊത്തം വോട്ടർമാരുടെ എണ്ണം. ഇതിൽ 23,410 പേർ മാത്രമാണ് പ്രവാസിവിഭാഗത്തിലുള്ളത് .

ഈ മാസം (നവംബർ)15 നുള്ളിൽ ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തില്‍ 2019 ജനുവരി നാലിനാണു അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക. വിവിധ പ്രവാസി സംഘടനകളുടെ പ്രവർത്തനം കൊണ്ടുമാത്രമാണ് കുറച്ചു പേരെയെങ്കിലും കരട് പട്ടികയിൽ ഉൾപ്പെടുത്താൻ സാധിച്ചിട്ടുള്ളതെന്ന് സാമൂഹിക പ്രവർത്തകനായ മാത്യു ജോസഫ് "മംഗളത്തോട് " പറഞ്ഞു .

കോടിക്കണക്കിന് പ്രവാസി ഇന്ത്യക്കാരാണ് ഗൾഫ് മേഖലയിലടക്കമുള്ള വിവിധ വിദേശ രാജ്യങ്ങളിലുള്ളത്. പക്ഷേ, ഇവരിൽ ഭൂരിഭാഗം പേർക്കും രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വോട്ട് രേഖപ്പെടുത്താൻ സാധിക്കാറില്ല.നാട്ടിലേക്ക് വരുന്നതിനാവശ്യമായ ഭീമമായ യാത്രച്ചെലവാണ് പ്രവാസികളെ തിരഞ്ഞെടുപ്പിൽ നിന്നും അകറ്റിനിർത്തിയത്. എന്നാൽ പ്രവാസി വോട്ടിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതോടെ പ്രവാസികൾക്കെല്ലാം ഇനി മുതൽ തിരഞ്ഞെടുപ്പിൽ പ്രാതിനിധ്യം ലഭിക്കും.

പ്രവാസികൾക്ക് അവർ വോട്ടർ പട്ടികയിലുള്ള മണ്ഡലങ്ങളിൽ വോട്ട് ചെയ്യാനാകുന്നില്ലെങ്കിൽ പകരം പ്രതിനിധിയെ നിയോഗിച്ച് വോട്ടു ചെയ്യാൻ അവസരം നൽകുന്നതാണ് പ്രോക്സി വോട്ടിങ്‌ .വോട്ടർ പട്ടികയിലുള്ള പ്രവാസിയുടെ അതേ മണ്ഡലത്തിലുള്ള, വോട്ടർ പട്ടികയിൽ പേരുള്ള, പ്രവാസി നിയോഗിക്കുന്ന പ്രതിനിധിക്കാണ് വോട്ട് ചെയ്യാനാകുക.

വർഷങ്ങളായി ഉള്ള വിദേശ ഇന്ത്യക്കാരുടെ മുറവിളിയായിരുന്നു പ്രവാസി വോട്ടവകാശം എന്നുള്ളത് .ഏത് തെരെഞ്ഞെടുപ്പ് എത്തിയാലും നാട്ടിലുള്ളവരേക്കാൾ ആവേശം പ്രവാസികൾക്കാണ്.ഈ ദിനം എങ്ങനെയും നാട്ടിൽ എത്തി സമ്മതിദാനാവകാശം വിനയോഗിക്കാൻ ശ്രമിക്കാറുള്ള പ്രവാസികൾക്ക് പ്രോക്സി വോട്ടിന് അവസരം ലഭ്യമായപ്പോൾ അതിൽ നിന്നും പിന്തിരിഞ്ഞു നിൽക്കുന്ന അവസ്ഥയാണുള്ളത് .

ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ (30 ലക്ഷം )ജോലി ചെയ്യുന്ന സൗദി അറേബ്യയിൽ വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടുള്ളത് 7000 -ത്തിൽ താഴെയാണ് .

സാധാരണക്കാരായ പ്രവാസികൾക്ക് പ്രോക്സി വോട്ടിനെപ്പറ്റി അവബോധം ഇല്ലാത്തതിനാലും അതിന് വേണ്ടുന്ന പ്രാധാന്യം മനസിലാക്കി കൊടുക്കുന്നതിന് പ്രവാസി സംഘടനകളുടെ താല്പര്യ കുറവുമാണ് പ്രവാസി വോട്ടർമാരുടെ എണ്ണം തീരെ കുറയാൻ ഇടയാക്കിയത് .

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Monday 12 Nov 2018 04.47 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW