Wednesday, May 22, 2019 Last Updated 26 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 12 Nov 2018 04.45 PM

സൗദി അറേബ്യയിലെ റിയാദിൽ വാഹനാപകടത്തിൽ ഗുരതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന റാന്നി സ്വദേശി മരിച്ചു

uploads/news/2018/11/264346/Gulf1211118h.jpg

റിയാദ് : സൗദി അറേബ്യയിലെ റിയാദിൽ വാഹനാപകടത്തിൽ ഗുരതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മലയാളി യുവാവ് നിര്യാതനായി .പത്തനംതിട്ട റാന്നി ,പഴവങ്ങാടി വാവോലില്‍ വീട്ടില്‍ ലിപിനേഷ് കുമാര്‍ (32)ആണ് തിങ്കളാഴ്ച പുലര്‍ച്ചെ മരണത്തിന് കീഴടങ്ങിയത്. പെട്രോള്‍ ടാങ്കര്‍ കമ്പനിയില്‍ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു ഇദ്ദേഹം .

അല്‍ഖര്‍ജ് റോഡില്‍ എക്‌സിറ്റ് 12 ന് സമീപം നവംബർ അഞ്ചാം തീയതി വൈകിട്ടോടെ പെട്രോള്‍ ടാങ്കറും മിനി ട്രക്കും കൂട്ടിയിടിച്ചാണ് അപകടംസംഭവിച്ചത് . റെഡ്ക്രസന്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയ ലിപിനേഷിനെ ഏത് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നതെന്ന് വ്യക്തമല്ലായിരുന്നു .

പിന്നീട് റിയാദിലെ അല്‍ ഈമാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അജ്ഞാതനെ കുറിച്ച് സോഷ്യൽ മീഡിയയിലും , പത്ര മാധ്യമങ്ങളും നൽകിയ വാർത്തയെ തുടര്‍ന്നാണ് ബന്ധുക്കളും സുഹൃത്തുക്കളുമെത്തി ഇദ്ദേഹത്തെ തിരിച്ചറിഞ്ഞത്.

അവിവാഹിതനായ ലീപിനേഷ് വി.എന്‍ ഗോപി- വത്സമ്മ ദമ്പതികളുടെ മകനാണ് . നിയമ നടപടികൾ പൂർത്തിയാക്കി മൃ തദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു .

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Monday 12 Nov 2018 04.45 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW