Thursday, May 23, 2019 Last Updated 17 Min 28 Sec ago English Edition
Todays E paper
Ads by Google
Monday 12 Nov 2018 04.21 PM

അൽ അമീൻ ഖത്തർചാപ്റ്റർ സ്നേഹ സംഗമം സംഘടിപ്പിച്ചു

uploads/news/2018/11/264339/Gulf1211118f.jpg

ദോഹ: അൽ അമീൻ പ്രവാസി കൂട്ടായ്മ ഖത്തർ ചാപ്റ്റർ സ്നേഹ സംഗമം -സംഘടിപ്പിച്ചു .. കോഴിക്കോട് ജില്ലയിലെ ചെക്ക്യാട് എന്ന പ്രദേശത്ത് നിന്നു ജി സി സി രാജ്യങ്ങളിൽ ജോലി ചെയുന്ന ചെക്ക്യാട്ടുകാരുടെ കൂട്ടായ്മയാണു അൽ-അമീൻ പ്രവാസി കൂട്ടായ്മ . നാടിൻ്റെ വികസന സ്വപ്നങ്ങൾക്ക് ചിറക് പകരാനും, സാമ്പത്തികമായി പ്രയാസമനുഭവിക്കുന്നവർക്ക് സാന്ത്വനമേകാനും, വിദ്യാഭ്യാസ മേഖലയിൽ സജീവമായി ഇടപെടാനും, സർവ്വാത്മന ചെക്ക്യാട്ടുകാരായ പ്രവാസികളുടെ ക്ഷേമപ്രവർത്തനങ്ങളാണ് സംഘടനലക്ഷ്യംവയ്ക്കുന്നത്.

അൽ അമീൻ പ്രവാസി കൂട്ടായ്മ ചെക്ക്യാടിൻ്റെ ഖത്തർ ചാപ്റ്ററിൻ്റെ പ്രസിഡൻ്റ് മഹമൂദ് പുതിയോട്ടിൽ അദ്ധ്യക്ഷം വഹിച്ച ചടങ് സുബൈർ ചിറക്കോത്ത് ഉൽഘാടനം ചെയ്തു ജനറൽ സെക്രട്ടറി മൻസൂർ കാപ്പുങ്കര സ്വാഗതവും, ട്രഷറർ റാഷിദ് കൊയിലോത്ത് നന്ദിയും പറഞ്ഞു കുഞ്ഞ്യേറ്റി കൊയിലോത്ത്, അൽതാഫ് കാപ്പുങ്കര, നാസർ കല്ലിൽ, അസ്കർ ചെറൂണി, മുഹമ്മദ് പിലാത്തോട്ടത്തിൽ, ഹാരിസ് കുഴിക്കണ്ടി, മഹമൂദ് താടിയങ്കണ്ടി, മുനീർ കെ കെ എച്, സഹീർ കുന്നുമ്മൽ, ഇസ്മയിൽ കരിന്ത്രയിൽ, ഖാലിദ് എ സി, നസീർ കുന്നുമ്മൽ, റഹൂഫ് വേങ്ങോൽ, അബ്ദുള്ള ആയങ്കീൻ്റവിട, ഫൈസൽ പാറപ്പൊയിൽ എന്നിവർ സംസാരിച്ചു.

ഷഫീക് അറക്കൽ

Ads by Google
Monday 12 Nov 2018 04.21 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW