Wednesday, May 22, 2019 Last Updated 38 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 12 Nov 2018 04.01 PM

ചരിത്രത്തിന്റെ ഓർമ്മകളെ മായ്ച്ചുകളയുന്നത് ഫാസിസം : കെ എം സി സി ഖത്തർ

uploads/news/2018/11/264335/Gulf1211118d.jpg

ദോഹ : സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി തീരുർ റെയിൽവേ സ്റ്റേഷനിൽ രാജ്യത്തിന്റെ സ്വതന്ത്ര പോരാട്ടത്തിലെ പ്രധാന അധ്യായമായി അടയാളപ്പെടുത്തുന്ന വാഗൻ ട്രാജഡി ദുരന്തത്തിന്റെ അമര സ്മരണകൾ ഓർമ്മിപ്പിക്കുന്ന ചിത്രങ്ങൾ ഉൾപ്പടെയുള്ള സാംസ്‌കാരിക അടയാളങ്ങൾ നീക്കം ചെയ്തത് ഫാസിസ്റ്റ് സമീപനമാണെന്നും ചരിത്രത്തോട് ചെയ്യുന്ന അനീതിയാണെന്നും പാലക്കാട് ജില്ലാ ഖത്തർ കെഎംസിസി കൗൺസിൽ അഭിപ്രായപ്പെട്ടു . സംസ്ഥാന ഉപദേശക സമിതി അംഗം അബ്ദുൽ ലത്തീഫ് ആലായൻ ഉൽഘാടനം ചെയ്തു.

ജില്ലാ കെഎംസിസി പ്രസിഡണ്ട് കെ വി മുഹമ്മദ് അധ്യക്ഷത വഹിച്ചു . റീബിൾഡ് കേരള കാമ്പയിൻ അവലോകനവും വിഭവ സംഭരണം നടന്നു . ഷൊർണുർ സംയുക്ത മണ്ഡലം കമ്മിറ്റികളുടെ ദുരിതാശ്വാസ വിഹിതത്തിലെ ആദ്യ ഗഡു മണ്ഡലം ഭാരവാഹികൾ ജില്ലാ കമ്മിറ്റിക്ക് കൈമാറി . പ്രവാസി വോട്ട് ചേർക്കുന്നതിനെ സംബന്ധിച്ച്ജില്ലാ വൈസ് പ്രസിഡന്റ് ഹൈദർ അലി വിശദീകരിച്ചു .

മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് തല കോർഡിനേറ്റർ മാരെ നിയോഗിച്ച് നിശ്ചിത സമയത്തിനുള്ളിൽ എല്ലാ അംഗങ്ങളെയും വോട്ട് ചേർക്കാനുള്ള പ്രവർത്തനം നിർവഹിക്കണമെന്ന് നിർദേശിച്ചു .ഭാരവാഹികളായ വിടി എം സാദിഖ് , പി എം നാസർ ഫൈസി , പി പി ജാഫർ സാദിഖ് , അമീർ തലക്കശ്ശേരി ,സുലൈമാൻ ആലത്തൂർ , ഷാജഹാൻ മണ്ണാർക്കാട് , അബ്ദു റസാക്ക് ഒറ്റപ്പാലം , യൂസഫ് പനംകുറ്റി ,സിറാജുൽ മുനീർ , സുലൈമാൻ ഹാജി പേങ്ങാട്ടിരി , സൈനുൽ ആബിദ് ആലത്തൂർ , പി എ നാസർ , ഹസൈനാർ എം പി , മൊയ്‌തീൻ കുട്ടി എം , മുഹമ്മദലി ഒറ്റപ്പാലം , സലിം അപ്പക്കാടൻ സംസാരിച്ചു .

പ്രവാസി ക്ഷേമ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രവാസി വോട്ട് ചേർക്കൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തിച്ചു .എം കെ ബഷീർ , ഹക്കീം കെ പിടി , ആരിഫ് വിളയൂർ , മഖ്ബൂൽ തച്ചോ ത്ത്, സി മുജീബ് റഹ്മാൻ , നസീർ പി എസ് , ജൻസർ, ഷമീർ കെ പി , അസർ പള്ളിപ്പുറം, അബ്ദുൽ കരീം വിപി, കാസിം ഒറ്റപ്പാലം, ഉമ്മർ സി കെ, ജാഫർ കരുവാരത്ത്, ആഷിക് അബൂബക്കർ, സുഹൈൽ കുമ്പിടി സിദ്ധീഖ് കെ പി ടി , വിവിധ വിങ്ങുകളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .

ഷഫീക് അറക്കൽ

Ads by Google
Monday 12 Nov 2018 04.01 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW