Friday, July 19, 2019 Last Updated 1 Min 7 Sec ago English Edition
Todays E paper
Ads by Google
Monday 12 Nov 2018 03.26 PM

ചാലിയാർ സ്പോർട്സ് ഫെസ്റ്റ് 2019 പ്രഖ്യാപനം നടത്തി

uploads/news/2018/11/264326/Gulf1211118c.jpg

ദോഹ:ഖത്തർ ദേശീയ കായിക ദിനത്തിൽ ചാലിയാർ സ്പോർട്സ് ഫെസ്റ്റിൻറെ അഞ്ചാമത് എഡിഷൻ 2019 ഫെബ്രുവരി 12 ചൊവ്വാഴ്ച വക്ര സ്പോർട്സ് ക്ലബ്ബിൽ നടക്കും . "ചാലിയാർ സ്പോർട്സ് ഫെസ്റ്റ് 2019" ൻറെ ഔപചാരികമായ പ്രഖ്യാപനം കഴിഞ്ഞദിവസം ദോഹയിൽ ചേർന്ന ചാലിയാർ ദോഹ കൗൺസിലർ മീറ്റിൽ നടന്നു .

5000 ത്തിൽ പരം ആളുകൾ പങ്കാളികളാകുന്ന ഫെസ്റ്റിൽ ഇന്ത്യയിലെയും ഖത്തറിലേയും പ്രമുഖ കായിക താരങ്ങൾ അതിഥികളായി സംബന്ധിക്കും. "ചാലിയാർ ദോഹ" പ്രസിഡണ്ട് വിസി.മഷ്‌ഹൂദിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽജനറൽ സെക്രട്ടറിഅബ്ദുൽ ലത്തീഫ് ഫറോക്ക് സ്‌പോർട്സ് ഫെസ്റ്റിൻറെ പ്രഖ്യാപനം നടത്തി. . സിദ്ധീഖ് വാഴക്കാട് സ്വാഗതവും സിപി.ഷാനവാസ് നന്ദിയും പറഞ്ഞു.

സെക്രട്ടേറിയേറ്റ് അംഗങ്ങളായ ഹൈദർ ചുങ്കത്തറ, അജ്മൽ അരീക്കോട്, ഇ.എ.നാസർ, മനാഫ് എടവണ്ണ, സമീൽ ചാലിയം, രഘുനാഥ് ഫറോക്ക്, പി.എൻ.എം.ജാബിർ, ലയീസ് കുനിയിൽ, സി.ടി.സിദ്ദീഖ്, ബഷീർ മണക്കടവ്, ഹസീബ് വനിതാ വിംഗ് ഭാരവാഹികളായ മുനീറ ബഷീർ, സഫിയ ജാഫർ, ഷാലിന രാജേഷ് എന്നിവർ സംസാരിച്ചു.

ഷഫീക് അറക്കൽ

Ads by Google
Monday 12 Nov 2018 03.26 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW