കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതി മുമ്പാകെ EP No. 9/2017 In OS No. 72/2015
വിധി ഉടമസ്ഥ: കോട്ടയം ജില്ലയില്‍ ടി താലൂക്കില്‍ ടി.ബി. റോഡില്‍ M/s മാത്യു & സണ്‍സ് ചിട്ടി ഫണ്ട്സ് & ബാങ്കേഴ്സ് പ്രൊപ്രൈറ്റര്‍ residing at
ഊന്നുകല്ലുംതൊട്ടിയില് വീട്ടില്‍ മാത്യു മകന് 52 വയസുള്ള ഷാജിമോന്‍ മാത്യു @ ഷാജന് കട്ടച്ചിറ.
വിധി കടക്കര്:
1. കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളി താലൂക്കില്‍ എരുമേലി സൗത്ത് വില്ലേജില്‍ ചേനപ്പാടി പി.ഒ.യില്‍ വാരിക്കാട്ട് വീട്ടില്‍ അബ്ദുള്‍ റഷീദ് മകന് 37 വയസുള്ള അജിമോന് വി.എ.
2. കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളി താലൂക്കില്‍ എരുമേലി സൗത്ത് വില്ലേജില്‍ ചേനപ്പാടി പി.ഒ.യില്‍ വാരിക്കാട്ട് വീട്ടില്‍ അജിമോന് വി.എ. ഭാര്യ 31 വയസുള്ള നസീബാ ഒ.എന്‍.
ടി നമ്പര്‍ കേസില്‍ 1-ാം വിധിക്കടക്കാരനെ തെര്യപ്പെടുത്തുന്ന നോട്ടീസ്
ടി കേസിലെ വിധികടക്കാരില് നിന്നും വിധി ഉടമസ്ഥയ്ക്ക് ഈടാക്കുവാനുള്ള സംഖ്യ ലഭിക്കുന്നതിന് ബോധിപ്പിച്ചിട്ടുള്ള ടി വിധിനടത്ത് ഹര്‍ജിയില്‍ ടി 1-ാം വിധിക്കടക്കാരന്റെ വകയായിട്ടുള്ളതും വിസ്താരമദ്ധ്യേ ജപ്തി ചെയ്തിട്ടുള്ളതുമായ വസ്തു ലേലത്തില്‍ വില്‍ക്കുന്നതിനുള്ള റൂള്‍ 66 പ്രകാരമുള്ള നോട്ടീസ് പല തവണ അയച്ചിട്ടും ടിയാന് കൈപ്പറ്റാതെ മടങ്ങിവന്നിട്ടുള്ളതിനാല് മേല്‍ വിവരിച്ച് ഹര്‍ജി സംബന്ധിച്ച് ടി വിധിക്കടക്കാരന് എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം കേസിന്റെ അടുത്ത വിചാരണ തീയതിയായ 2018-ാമാണ്ട് നവംബര്‍ മാസം 21 തീയതി പകല്‍ 11 മണിക്ക് ഈ കോടതിയില്‍ നേരിട്ടോ അഭിഭാഷകന് മുഖേനയോ ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം ടി 1-ാം വിധികടക്കാരന്‍ ആക്ഷേപമില്ലെന്നുകണ്ട് മേല്‍നമ്പര്‍ ഹര്‍ജി തീര്‍ച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.
ഉത്തരവിന്‍പ്രകാരം
വിധിയുടമസ്ഥന്‍ ഭാഗം അഡ്വക്കേറ്റ്
തോമസ് ജോസഫ്
(ഒപ്പ്)
കോട്ടയം
16.10.2018