Monday, April 22, 2019 Last Updated 9 Min 2 Sec ago English Edition
Todays E paper
Ads by Google
Sunday 11 Nov 2018 11.08 AM

ഇതാണ് ഇയാളുടെ ‘ഹോബി’; ഈ ബൈക്ക് യാത്രികൻ ട്രാഫിക്ക് നിയമം ലംഘിച്ചത് 135 തവണ, ഫൈന്‍ അടച്ച തുക കേട്ടാല്‍ ഞെട്ടും

traffic offences

ട്രാഫിക്ക് നിയമം ലംഘിക്കുന്നത് ഒരു ഹോബ്ബിയാക്കി മാറ്റിയ ഒരു ബൈക്ക് യാത്രികനെ പരിചയപ്പെടാം. ഹൈദരാബാദുകരനായ കൃഷ്ണ പ്രകാശ് എന്നയാളാണ് ട്രാഫിക്ക് നിയമം ലംഘിക്കുന്നത് ഒരു ശീലമാക്കിയ യാത്രികന്‍. എകദേശം 135 തവണയാണ് ഇയാൾ ട്രാഫിക് നിയമം ലംഘിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ടിഎസ്01 ഇഡി 9176 എന്ന ബൈക്കിലാണ് ഈ 135 പ്രാവശ്യവും നിയമ ലംഘനം നടത്തിയത്. മാത്രമല്ല ഇത്രയും കാലമായിട്ടും ഫൈൻ അടച്ചിട്ടുമില്ല. 2016ലായിരുന്നു കൃഷ്ണ പ്രകാശ് അവസാനമായി ഫൈൻ അടച്ചത്. പിന്നീട് രണ്ടു വർഷമായി ഫൈൻ അടയ്ക്കാതെ ഇയാള്‍ മുങ്ങിനടക്കുകയായിരുന്നു. അവസാനം പൊലീസ് പ്രകാശിന്റെ ബൈക്ക് കണ്ടുകെട്ടിയതോടെയാണ് സംഭവം വാര്‍ത്തയാകുന്നത്.

ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിച്ചതിനും വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതിനുമായിരിന്നു ഭൂരിഭാഗം ഫൈനും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 31556 രൂപയായിരുന്നു ഫൈൻ ഇനത്തിൽ അടയ്ക്കാനുള്ളത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW