Wednesday, June 26, 2019 Last Updated 5 Min 17 Sec ago English Edition
Todays E paper
Ads by Google
Sunday 11 Nov 2018 01.39 AM

നിങ്ങള്‍ക്ക്‌ ഈയാഴ്‌ചയെങ്ങിനെ?

uploads/news/2018/11/264021/azcha.jpg

അശ്വതി: ധനപരമായി വാരം അനുകൂലമാണ്‌. മുന്‍കാല സുഹൃത്തുക്കളുമായി ഒത്തുചേരല്‍. തൊഴില്‍പരമായ നേട്ടങ്ങള്‍ കൈവരിക്കും. വിവാഹാലോചനകളില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളും. ഭക്ഷണസുഖം വര്‍ദ്ധിക്കും.

ഭരണി: ബന്ധുജനങ്ങളുമായി നിലനിന്നിരുന്ന കലഹം ശമിക്കും. ആരോഗ്യപരമായി വാരം അനുകൂലമാണ്‌. രോഗദുരിതത്തില്‍ ശമനം പ്രതീക്ഷിക്കാം. സന്താനങ്ങളെ ക്കൊണ്ടുള്ള അനുഭവ ഗുണവര്‍ദ്ധന. പണമിടപാടുകളില്‍ നേട്ടം.

കാര്‍ത്തിക: കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം. ഭൂമിവില്‍പ്പനയില്‍ തീരുമാനമുണ്ടാകും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന്‌ നേട്ടം. സുഹൃത്തുക്കള്‍വഴി ഗുണം വര്‍ദ്ധിക്കും. സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും.

രോഹിണി: സ്വന്തമായി ചെയ്യുന്ന തൊഴിലില്‍ ധനനഷ്‌ടം നേരിടും. ശാരീരികവും മാനസികവുമായ ക്ഷീണം. പ്രധാനതൊഴിലില്‍ നിന്ന്‌ അവധിയെടുത്ത്‌ മാറി നില്‍ക്കേണ്ടി വരും. ഉദ്ദിഷ്‌ട കാര്യങ്ങളില്‍ വിജയം കാണില്ല. ബന്ധുഗുണം ലഭിക്കും.

മകയിരം: കുടുംബസ്വത്തു സംബന്ധമായ തര്‍ക്കത്തില്‍ തീരുമാനം. വിദേശത്തുനിന്ന്‌ നാട്ടില്‍ തിരിച്ചെത്തും. വിദേശതൊഴിലില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കും. ബന്ധുക്കള്‍ തമ്മില്‍ ഭിന്നത ഉടലെടുക്കും. ദാമ്പത്യപരമമായ പ്രശ്‌നങ്ങള്‍ ശമിക്കും.

തിരുവാതിര: ആയുധം,വാഹനം ഇവ കൈകാര്യം ചെയ്യമ്പോള്‍ ശ്രദ്ധിക്കുക. ഭവനത്തില്‍ അറ്റകുറ്റപ്പണികള്‍ വേണ്ടിവരും. പൊതുരംഗത്ത്‌ പ്രശസ്‌തി വര്‍ദ്ധിക്കും. സുഹൃത്തുക്കളില്‍നിന്നുള്ള സഹായം വര്‍ദ്ധിക്കും. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി കൈവരിക്കും.

പുണര്‍തം: സാമ്പത്തികവിഷമം നേരിടും. സ്വത്തുസംബന്ധമായ തര്‍ക്കങ്ങള്‍ ഉണ്ടാവാം. വ്യവഹാരങ്ങളില്‍ തിരിച്ചടികള്‍. യാത്രകള്‍ വേണ്ടിവരും. ഭക്ഷണസുഖം കുറയും. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കള്‍ ഒന്നിക്കും.

പൂയം: ചികിത്സകളില്‍ കഴിയുന്നവര്‍ക്ക്‌ ഔഷധസേവ അവസാനിപ്പിക്കാന്‍ സാധിക്കും. ധനപരമായി വാരം പൊതുവെ അനുകൂലമല്ല. ദാമ്പത്യജീവിതത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍. മനഃസുഖം കുറയും. തൊഴില്‍രംഗത്ത്‌ നേട്ടങ്ങള്‍.

ആയില്യം: അനാവശ്യമായ പണച്ചെലവ്‌ നേരിടും. അമിതമായ ചെലവിനെതിരെ ജാഗ്രത പാലിക്കുക. കൂടുതല്‍ യാത്രകള്‍ വേണ്ടിവരും. പ്രധാനതൊഴിലില്‍ നിന്നല്ലാതെ ധനവരുമാനം. ഭാഗ്യപരീക്ഷണങ്ങളില്‍ ചെറിയനേട്ടം. ബിസിനസ്സ്‌ പുഷ്‌ടിപ്പെടും.

മകം: അവിചാരിത യാത്രകള്‍ വേണ്ടിവരും. എല്ലാക്കാര്യങ്ങളിലും മാനസിക സന്തോഷം വര്‍ദ്ധിക്കും. അകന്നുകഴിഞ്ഞിരുന്ന സുഹൃത്തുക്കള്‍ ഒത്തുചേരും. ഗൃഹത്തില്‍ അറ്റകുറ്റപ്പണികള്‍ വേണ്ടിവരും. വാക്കുറപ്പിച്ച ഭൂമിവില്‍പ്പന മാറിപ്പോകും.

പൂരം: ബിസിനസ്സില്‍ പണച്ചെലവ്‌ അധികരിക്കും. ദമ്പതികള്‍ തമ്മില്‍ നിലനിന്നിരുന്ന ഭിന്നതകള്‍ ശമിക്കും. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങും. തൊഴില്‍രംഗത്തു നിന്ന്‌ അവധിയെടുത്ത്‌ മാറിനില്‍ക്കേണ്ടിവരും. ബിസിനസ്സില്‍ നേട്ടം.

ഉത്രം: പൊതുവെ അനുകൂലമായവാരം. പുതിയ പദ്ധതികളെക്കുറിച്ച്‌ ആലോചിക്കും. ആരോഗ്യപരമായ വിഷമതകള്‍ ശമിക്കും. മനസ്സിന്റെ സന്തോഷം വര്‍ദ്ധിക്കും. പണച്ചെലവധികരിക്കും. കൈമോശം വന്ന സാധനങ്ങള്‍ തിരികെ ലഭിക്കും.

അത്തം: ബന്ധുക്കള്‍ തമ്മിലുള്ള അകല്‍ച്ച അവസാനിക്കും. സന്താനങ്ങള്‍ക്ക്‌ രോഗാരിഷ്‌ടത. സുഹൃത്തുക്കളുമായി ചെറിയ പ്രശ്‌നങ്ങള്‍ ഉടലെടുക്കും. ധനപരമായി അനുകൂല വാരമാണ്‌. പ്രണയിക്കുന്നവര്‍ക്ക്‌ മുതിര്‍ന്നവരില്‍ നിന്നുള്ള അംഗീകാരം ലഭിക്കും.

ചിത്തിര: കൃഷിഭൂമിയില്‍ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ നിയമന ഉത്തരവുകള്‍ ലഭിക്കാം. തൊഴില്‍പരമായ മേന്മ വര്‍ദ്ധിക്കും. അനാവശ്യമായ അലസത പിടികൂടും. സന്താനങ്ങള്‍ക്ക്‌ വിദ്യാഭ്യാസപരമായ പുരോഗതി.

ചോതി: പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ മാറ്റിവയ്‌ക്കേണ്ടി വരും. വിവാഹാലോചനകളില്‍ പുരോഗതി. വാഹനത്തിന്‌ അറ്റകുറ്റപ്പണികള്‍. ബിസിനസ്സില്‍ ധനനഷ്‌ടംനേരിടും. മംഗളകര്‍മ്മങ്ങളില്‍ സംബന്ധിക്കും.

വിശാഖം: പുതിയവാഹനം വാങ്ങാന്‍ അവസരമൊരുങ്ങും. അനാവശ്യ വിവാദങ്ങളില്‍ ചെന്ന്‌ ചാടാതെ ശ്രദ്ധിക്കുക. സാമ്പത്തിക വിഷമതകള്‍ മറികടക്കും. മനസ്സിനെ അനാവശ്യ ചിന്തകള്‍ അലട്ടും. വ്യവഹാരങ്ങളില്‍ വിജയം.

അനിഴം: ഉല്ലാസ യാത്രകളില്‍ സന്തോഷം ലഭിക്കും. കുടുംബസുഖ വര്‍ദ്ധനയുണ്ടാകും. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. പുതിയ വസ്‌ത്രാഭരണങ്ങള്‍ ഉപഹാരമായി ലഭിക്കും. വിവാഹം വാക്കുറപ്പിക്കും.

തൃക്കേട്ട: സന്താനങ്ങള്‍ക്കായി പണച്ചെലവ്‌. ഇരുചക്രവാഹനം മൂലം ധനനഷ്‌ടം. നടപ്പാകില്ലെന്നു കരുതിയിരുന്ന കാര്യങ്ങള്‍ സാധിക്കും. ഉദരസംബന്ധമായ വിഷമതകള്‍ക്കായി ഔഷധസേവ വേണ്ടിവരും. അടുത്ത ബന്ധുക്കള്‍ക്ക്‌ രോഗദുരിത സാദ്ധ്യത.

മൂലം : തര്‍ക്കവിഷയങ്ങളില്‍നിന്നും അകന്നു നില്‍ക്കാന്‍ ശ്രമിക്കണം. സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടിയോ മറ്റുള്ളവര്‍ക്കു വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. മേലധികാരികളില്‍നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം.

പൂരാടം: കര്‍മ്മരംഗത്ത്‌ അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. മാതൃഗുണം പ്രതീക്ഷിക്കാം. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തിയും അംഗീകാരങ്ങളും ലഭിക്കും. സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും.

ഉത്രാടം: വിവാഹാലോചനകളില്‍ അനുകൂല തീരുമാനം എടുക്കാന്‍ സാധിക്കും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ആഡംബര വസ്‌തുക്കളില്‍ താല്‌പര്യം വര്‍ദ്ധിക്കും. വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കുക.

തിരുവോണം: അസമയത്തുള്ള യാത്ര ഒഴിവാക്കണം. മത്സരപരീക്ഷകളില്‍ വിജയ സാധ്യത കാണുന്നു. ബന്ധുക്കള്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറും. മാനസിക സംഘര്‍ഷങ്ങള്‍ കൂടും. ജീവിതപങ്കാളിയില്‍നിന്നും പിന്തുണ ലഭിക്കും.

അവിട്ടം: വാക്‌സാമര്‍ത്ഥ്യം മുഖേന കാര്യവിജയം. സഹപ്രവര്‍ത്തകരുടെ അനുമോദനം ലഭിക്കും. പിതൃഗുണവും ഭാഗ്യപുഷ്‌ടിയും അനുഭവപ്പെടും. മാനസിക സംഘര്‍ഷങ്ങള്‍ക്ക്‌ ഇടയാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകും. മുന്‍കോപം നിയന്ത്രിക്കണം.

ചതയം: ദമ്പതികള്‍ തമ്മില്‍ നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസം ശമിക്കും. ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ കാര്യങ്ങള്‍ കഠിനമായിരിക്കും. തൊഴില്‍രഹിതര്‍ നടത്തുന്ന പരിശ്രമങ്ങള്‍ വിജയിച്ചുവെന്ന്‌ വരില്ല. വിവാഹകാര്യത്തിന്‌ നേരിട്ടിരുന്ന തടസങ്ങള്‍ മാറികിട്ടും.

പൂരൂരുട്ടാതി: മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. സന്താനങ്ങള്‍ മുഖേന മനഃസന്തോഷം അനുഭവപ്പെടും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. പൊതുവെ എല്ലാകാര്യങ്ങളിലും ആത്മവിശ്വാസം വര്‍ദ്ധിക്കും.

ഉത്രട്ടാതി: കര്‍മ്മരംഗത്ത്‌ അഭിവൃദ്ധി ഉണ്ടാകും. മത്സരപരീക്ഷകളില്‍ വിജയിക്കാന്‍ സാധ്യത. യാത്രകള്‍ മുഖേന ഗുണം ലഭിക്കും. സാമൂഹിക-സാഹിത്യ രംഗത്തുള്ളവര്‍ക്ക്‌ അംഗീകാരവും പ്രശസ്‌തിയും ലഭിക്കും.

രേവതി: ജലജന്യരോഗ സാദ്ധ്യത. പ്രണയബദ്ധര്‍ക്ക്‌ അനുകൂലമായ ബന്ധുജനസഹായം. ബിസിനസില്‍ പണം മുടക്കി വിജയം നേടാന്‍ സാധിക്കും. പഠനരംഗത്ത്‌ മികവ്‌ പുലര്‍ത്തും. സ്വദേശംവിട്ട്‌ സഞ്ചരിക്കേണ്ടിവരും.

Ads by Google
Sunday 11 Nov 2018 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW