Tuesday, May 21, 2019 Last Updated 14 Min 46 Sec ago English Edition
Todays E paper
Ads by Google
Saturday 10 Nov 2018 03.14 PM

ഖത്തര്‍കള്‍ച്ചറല്‍ ഫോറം കോഴിക്കോട് ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു

uploads/news/2018/11/263861/Gulf101118d.jpg

ദോഹ: ഖത്തര്‍ കള്‍ച്ചറല്‍ ഫോറം കോഴിക്കോട് ജില്ലാ ജനകീയ ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് ടൌണ്‍ ഹാളില്‍ നടന്ന സമര്‍പ്പണ ചടങ്ങില്‍ വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ഷഫീക്ക് കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ അസ്ലം ചെറുവാടിക്ക് താക്കോല്‍ കൈമാറിയാണ് ആംബുലന്‍സ് ഉല്‍ഘാടനം ചെയ്തത്.

രാഷ്ട്രീയ പ്രവര്‍ത്തനം ജനനന്മക്കാവണമെന്നും ആതുരസേവന-ദുരിതാശ്വാസ രംഗങ്ങളില്‍ യുവസമൂഹത്തെ സജ്ജരാക്കണമെന്നും മുഖ്യപ്രഭാഷണം നടത്തിയ കെ.എ.ഷഫീക്ക് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജ് കേന്ദ്രമാക്കി ആതുര സേവന രംഗത്ത് പ്രവത്തിക്കുന്ന പ്രമുഖരെ ആദരിച്ച ചടങ്ങില്‍ വെല്‍ഫയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ്‌ പി.സി മുഹമ്മദ്‌ കുട്ടി സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ്‌ എ.പി വേലായുധന്‍ നന്ദിയും പറഞ്ഞു.

കേരള ജനതക്ക് പ്രവാസി മലയാളി സമൂഹം സമ്മാനിച്ച ജനകീയ ആംബുലന്‍സിന്റെ ഭാഗവാക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് കള്‍ച്ചറല്‍ ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. കേരളത്തിന്റെ ജനപക്ഷത്ത് നിലയുറപ്പിച്ച വെല്‍ഫയര്‍ പാര്‍ട്ടിയെ പോലെ കള്‍ച്ചറല്‍ ഫോറം പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ എന്നും മുന്‍പന്തിയില്‍ ഉണ്ടാവുമെന്നും ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പ്രസ്ഥാവനയിൽ സൂചിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ്, ബീച്ച് ഹോസ്പിറ്റല്‍, നഗര പരിസരം എന്നിവിടങ്ങളിലാണ്‌ പ്രധാനമായും ആംബുലന്‍സ് ലഭിക്കുക. ആംബുലന്‍സ് സേവനം ലഭിക്കുവാന്‍ വിളിക്കേണ്ട നമ്പര്‍ 6235001101.

ഷഫീക്ക്അറക്കല്‍

Ads by Google
Saturday 10 Nov 2018 03.14 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW