Wednesday, June 12, 2019 Last Updated 1 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 10 Nov 2018 08.09 AM

ശ്രീലങ്കയില്‍ പ്രസിഡന്റ് പാര്‍ലമെന്റ് പിരിച്ചുവിട്ടു; തിരഞ്ഞെടുപ്പ് ജനുവരി അഞ്ചിന്

Sri Lanka

കൊളംബോ: ശ്രീലങ്കയില്‍ ആഴ്ചകളോളം നീണ്ട ഭരണപ്രതിസന്ധിക്കൊടുവില്‍ പ്രസിഡന്റ് മൈത്രീപാല സിരിസേന പാര്‍ലമെന്റ് പിരിച്ചുവിട്ടു. ജനുവരി അഞ്ചിന് തിരഞ്ഞെടുപ്പ് നടത്തുവാനും തീരുമാനമെടുത്തിട്ടുണ്ട്. ഭരണം അവസാനിക്കാന്‍ രണ്ടു വര്‍ഷം കൂടിയിരിക്കെയാണ് രാഷ്ട്രീയ കരുനീക്കങ്ങളുടെ ഭാഗമായി ഭരണം നഷ്ടപ്പെട്ടിരിക്കുന്നത്.

റനില്‍ വിക്രമസിംഗയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും പുറത്താക്കി മുന്‍ പ്രസിഡന്റ് മഹീന്ദ രാജപക്‌സെയെ ആ സ്ഥാനത്ത് അവരോധിച്ച സിരിസേനയുടെ നടപടിയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ജനുവരി 17ന് ഫലപ്രഖ്യാപനവും ഉണ്ടാകും.

സിരിസേനയുടെ 225 അംഗങ്ങളുള്ള പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പിരിച്ചുവിടുന്നതിനുള്ള സമ്മതപത്രത്തില്‍ സിരിസേന ഒപ്പുവെക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് പ്രസിഡന്റിന്റെ നടപടിയെന്ന് ഒരു മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

Ads by Google
Ads by Google
Loading...
TRENDING NOW