Wednesday, July 17, 2019 Last Updated 55 Min 7 Sec ago English Edition
Todays E paper
Ads by Google
Friday 09 Nov 2018 04.59 PM

ആര്‍ബിഐയോട് അധിക കരുതല്‍ പണം ആവശ്യപ്പെട്ടിട്ടില്ല; വാര്‍ത്ത നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍

. റിസര്‍വ് ബാങ്കില്‍ നിന്നും വന്‍തുക കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാരുമായുള്ള ഭീന്നത ഉടലെടുത്തതെന്ന് മുന്‍ധനമന്ത്രി പി.ചിദംബരം ഇന്നലെ ആരോപിച്ചിരുന്നു.
RBI

ന്യുഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും അധിക കരുതല്‍ തുക സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന നടത്തുന്നുവെന്ന മാധ്യമ റിപ്പോര്‍ട്ട് നിഷേധിച്ച് ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യവിഭാഗം സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ്. ആര്‍.ബി.ഐയുടെ കരുതല്‍ നിക്ഷേപത്തില്‍ നിന്ന് കേന്ദ്രം ഒരു ലക്ഷം കോടി മുതല്‍ 3.6 ലക്ഷം കോടി രൂപ വരെ എടുക്കാന്‍ നിര്‍ദേശിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. 'സര്‍ക്കാരിന്റെ സാമ്പത്തിക ശാസ്ത്രം ശരിയായ മാര്‍ഗ്ഗത്തിലാണെന്നും' ഗാര്‍ഗ് ട്വീറ്റ് ചെയ്തു.

പല വിഷയങ്ങളിലും കേന്ദ്രവും ആര്‍ബിഐയുമായി അഭിപ്രായ ഭിന്നത തുടരുന്നതിനിടെയാണ് ബാങ്കില്‍ നിന്നും അധിക കരുതല്‍ തുകയെടുത്ത് പൊതുമേഖലാ ബാങ്കുകള്‍ക്ക് ബാധ്യത കുറയ്ക്കാന്‍ നിര്‍ദേശിക്കുന്നതായി വാര്‍ത്ത പരന്നത്. റിസര്‍വ് ബാങ്കില്‍ നിന്നും വന്‍തുക കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാരുമായുള്ള ഭീന്നത ഉടലെടുത്തതെന്ന് മുന്‍ധനമന്ത്രി പി.ചിദംബരം ഇന്നലെ ആരോപിച്ചിരുന്നു.

ഇതുവരെ നടത്താത്ത ഉത്തരവുകളാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ മേല്‍ കേന്ദ്രം അടിച്ചേല്‍പ്പിക്കുന്നത്. ഒരു ലക്ഷം കോടി രൂപ നല്‍കാനാണ് കേന്ദ്ര നിര്‍ദേശം. പട്ടേല്‍ അത് നിഷേധിച്ചുവെന്നും ചിദംബരം പറഞ്ഞു. 19ന് ചേരുന്ന ബോര്‍ഡ് മീറ്റിംഗില്‍ പട്ടേല്‍ തന്റെ നിലപാട് അറിയിക്കും.

തെരഞ്ഞെടുപ്പ് അടുത്തതോടെ ധനകമ്മിറ്റി കാണിക്കാതെ ചെലവുകള്‍ ഉയര്‍ത്തുന്നതിനുള്ള കുറുക്കുവഴിയാണ് സര്‍ക്കാര്‍ നോക്കുന്നതെന്നും ചിദംബരം ആരോപിച്ചിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW