Thursday, May 23, 2019 Last Updated 23 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 09 Nov 2018 04.28 PM

മുള്ളന്‍പന്നിയെ ഒന്ന് വിറപ്പിച്ചു നോക്കിയതാണ്: ബാക്കിയെല്ലാം ഈ ചിത്രം പറഞ്ഞുതരും!

 Porcupine,Hapless St Bernard

ന്യൂയോര്‍ക്ക്: സെന്റ്‌ബെര്‍ണാഡ് ഇനത്തില്‍പ്പെട്ട നായയ്ക്ക് ഹരമാണ് മുള്ളന്‍പന്നിക്ക് പിന്നാലെ പായുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം മുള്ളന്‍ പന്നിക്കു പിന്നാലെ പോയപ്പോള്‍ തിരികെ വന്നത് മുഖം നിറച്ച് മുള്ളുകളുമായാണ്. ന്യൂയോര്‍ക്കിലെ ലോലിപോപ് മൃഗസംരക്ഷണ കേന്ദ്രത്തിലെ വളര്‍ത്തുനായ ആയ റെക്‌സിനാണ് ദാരുണ അവസ്ഥ ഉണ്ടായത്.

 Porcupine,Hapless St Bernard

നായ ഉപദ്രവിക്കാനായി എത്തിയതാണെന്ന് കരുതി രക്ഷാമാര്‍ഗ്ഗമായി മുള്ളന്‍പന്നി മുള്ളുകള്‍ കുടയുകയായിരുന്നു. നൂറുകണക്കിന് മുള്ളുകളാണ് റക്‌സിന്റെ മുഖമാകെ തറച്ചുകയറിയത്. പിന്നീട് വളരെ പണിപ്പെട്ട് മൃഗസംരക്ഷണ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ മുള്ളുകള്‍ വലിച്ചൂരുകയായിരുന്നു. മുള്ളന്‍പന്നിയുടെ ശരീരത്തില്‍ ഏകദേശം 30,000 ത്തില്‍ അധികം മുള്ളുകളാണുള്ളത്.

Ads by Google
Friday 09 Nov 2018 04.28 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW