Tuesday, May 21, 2019 Last Updated 57 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 09 Nov 2018 02.57 PM

മത്സ്യമാം സാദികള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍

uploads/news/2018/11/263575/kicthTips091118a.jpg

മീനും ഇറച്ചിയും മുട്ടയുമൊക്കെ ഫ്രിഡ്ജില്‍ വച്ചാല്‍ ഒരുപാട് കാലം കേടാകാതിരിക്കുമെന്ന് കരുതുന്നവരാണോ നിങ്ങള്‍. എങ്കില്‍ അത് തെറ്റായ ധാരണയാണ്.

ഇറച്ചിയും മീനും എല്ലാം ഇത്ര ദിവസങ്ങളില്‍ കൂടുതല്‍ ഫ്രിഡ്ജില്‍ വച്ചാല്‍ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും... സമയപരിധി കഴിഞ്ഞാല്‍ ഇവയ്ക്ക് രാസമാറ്റം സംഭവിച്ച് ഭക്ഷ്യവിഷബാധയുണ്ടാകാവുന്ന തരത്തിലുള്ള ബാക്ടീരിയകളും മറ്റും വളരാനിടയാകുന്നു.

ഇറച്ചി എത്രദിവസം സൂക്ഷിക്കാം...


പൗള്‍ട്രി പോര്‍ക്ക്, ഇളം മാംസം ഇവ രണ്ട് ദിവസം മാത്രം ഫ്രിഡ്ജില്‍ സൂക്ഷിക്കാം. സോസേജുകളാണെങ്കില്‍, സംസ്‌കരിച്ച സോസേജുകള്‍ ഒരാഴ്ചയ്ക്കുള്ളിലും സംസ്‌കരിക്കാത്ത സോസേജുകള്‍ ഒരു ദിവസത്തില്‍ക്കൂടുതലും ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. ഹോട്ട്ഡോഗ് രണ്ടാഴ്ചയും, ഫ്രീസറിലാണെങ്കില്‍ ഒരു മാസം വരെയും കേടാകാതിരിക്കും.

റെഡ് മീറ്റ്, പന്നിയിറച്ചി എന്നിവ ഒരു ആഴ്ചവരെ ഫ്രിഡ്ജില്‍ കേടാകാതെ സൂക്ഷിക്കാനാകും. കോഴിയിറച്ചി രണ്ട് ദിവസം, ഫ്രോസണ്‍ ചെയ്ത ഇറച്ചി നാല് മാസം, ഫ്രീസ് ചെയ്ത റെഡ് മീറ്റ് നാല് മാസം മുതല്‍ ഒരു വര്‍ഷം വരെയും കേടാകാതിരിക്കും.

മുട്ട എത്ര ദിവസം കേടാകാതെ സൂക്ഷിക്കാം...


മുട്ട 34 ആഴ്ച വരെ ഫ്രിഡ്ജില്‍ കേടാകാതിരിക്കും. ദ്രാവക രൂപത്തിലാണെങ്കില്‍ 34 ദിവസം മാത്രമേ ഇവ കേടുകൂടാതിരിക്കൂ. പുഴുങ്ങിയ മുട്ട ഒരാഴ്ചവരെയും വയ്ക്കാം. കഴിവതും എയര്‍ ടൈറ്റ് ആയിട്ടുള്ള പാത്രങ്ങളില്‍ വേണം ഇറച്ചിയും മുട്ടയുമൊക്കെ സൂക്ഷിക്കാന്‍. ഫ്രിഡ്ജില്‍നിന്നെടുത്ത് തണുപ്പുമാറിയ ശേഷം മാത്രമേ ഇറച്ചിയും മുട്ടയും മീനുമെല്ലാം പാകം ചെയ്യാവൂ.

മീന്‍ എത്ര ദിവസം കേടാകാതെ സൂക്ഷിക്കാം...


മൂന്നോ നാലോ ദിവസത്തില്‍ കൂടുതല്‍ മത്സ്യം ഫ്രിഡ്ജില്‍ സൂക്ഷിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഞണ്ട്, കക്ക, ചെമ്മീന്‍ പോലെ തോടുള്ള മത്സ്യങ്ങള്‍ പന്ത്രണ്ട് മണിക്കൂറോ ഒരു ദിവസമോ മാത്രമേ ഫ്രിഡ്ജില്‍ വയ്ക്കാവൂ. വേവിച്ചശേഷമാണെങ്കില്‍ രണ്ട് ദിവസംവരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

കല്യാണി എസ്

Ads by Google
Ads by Google
Loading...
TRENDING NOW