Wednesday, January 16, 2019 Last Updated 41 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 09 Nov 2018 09.20 AM

ചരിത്രത്തില്‍ ആദ്യമായി താലിബാനുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി ഇന്ത്യ

 Taliban

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ താലീബാനുമായി ചര്‍ച്ച നടത്തുന്നതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ വച്ചാകും അനൗദ്യോഗിക ചര്‍ച്ച എന്നാണ് സൂചന. അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി റഷ്യ മുന്‍കൈ എടുത്ത ചര്‍ച്ചയിലാണ് ഇന്ത്യയും പങ്കെടുക്കുന്നത്.

ഇന്ത്യക്ക് പുറമെ യു.എസ്, പാകിസ്താന്‍, ചൈന എന്നീ രാജ്യങ്ങളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. അഫ്ഗാനിസ്താന്‍ വിഷയത്തില്‍ റഷ്യ മോസ്‌കോയില്‍ വെച്ച് സമാധാന ചര്‍ച്ച നടത്തുന്നുവെന്നറിയാം എന്നാണ് ഇതേ കുറിച്ച് വിദേശകാര്യ വാക്താവ് രവീഷ് കുമാര്‍ അറിയിച്ചത്.

അഫ്ഗാനിസ്താനില്‍ സമാധാനവും സുരക്ഷയും കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഇന്ത്യ പിന്തുണ നല്‍കുമെന്നും രവീഷ് കുമാര്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ അംബാസിഡര്‍ അമര്‍ സിന്‍ഹ, പാകിസ്താനിലെ മുന്‍ ഇന്ത്യന്‍ ഹൈകമീഷണര്‍ ടി.സി.എ രാഘവന്‍ എന്നിവരാണ് ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുചിന്‍ കഴിഞ്ഞ മാസം ഇന്ത്യയിലെത്തിയതിനു പിറകെയാണ് ഈ തീരുമാനമുണ്ടായത്.

Ads by Google
Ads by Google
Loading...
TRENDING NOW