Friday, November 09, 2018 Last Updated 1 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 09 Nov 2018 12.21 AM

നോട്ടു നിരോധനത്തിന്റെ രണ്ടാംവാര്‍ഷികം

uploads/news/2018/11/263490/6.jpg

ലക്ഷ്യമിട്ടത്‌ നോട്ടിന്റെ കണക്കെടുപ്പ്‌: ജയ്‌റ്റ്‌ലി
ന്യൂഡല്‍ഹി: 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിലൂടെ നോട്ടുകളുടെ കണക്കെടുപ്പായിരുന്നു ലക്ഷ്യമിട്ടതെന്ന്‌ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി.
നോട്ടുകള്‍ കണ്ടുകെട്ടല്‍ ആയിരുന്നില്ല ഉദ്ദേശ്യം. കറന്‍സി ഇടപാടില്‍നിന്ന്‌ കറന്‍സിരഹിത ഇടപാടിലേക്ക്‌ ഇന്ത്യയെ മാറ്റാന്‍ സാമ്പദ്‌വ്യവസ്‌ഥയ്‌ക്ക്‌ ഒരു ഇളക്കം ആവശ്യമായിരുന്നെന്നും ജയ്‌റ്റ്‌ലി പറഞ്ഞു. സാമ്പത്തികവ്യവസ്‌ഥയെ നിയമാനുസൃതമാക്കാനുള്ള സുപ്രധാന കാല്‍വെപ്പായിരുന്നു നോട്ട്‌ നിരോധനം. കള്ളപ്പണം കണ്ടുപിടിക്കാനും നികുതിവരുമാനം കൂട്ടാനും നോട്ട്‌ നിരോധനം സഹായിച്ചു. 2014 മേയില്‍ 3.8 കോടിയായിരുന്ന നികുതിദായകരുടെ എണ്ണം ഇപ്പോള്‍ 6.86 കോടിയായി വര്‍ധിച്ചെന്നും ജയ്‌റ്റ്‌ലി പറഞ്ഞു. രണ്ടാംവാര്‍ഷികദിനമായ ഇന്നലെ ഫെയ്‌സ്‌ബുക്കിലെഴുതിയ കുറിപ്പിലാണ്‌ വിശദീകരണം.

ഭേദമാകാത്ത മുറിവ്‌: മന്‍മോഹന്‍ സിങ്‌
ന്യൂഡല്‍ഹി: സാമ്പത്തികരംഗത്ത്‌ മോഡി സര്‍ക്കാര്‍ കൈക്കൊണ്ട അപക്വമായ തീരുമാനങ്ങള്‍ ഒരു രാജ്യത്തെ എത്രമാത്രം വിടാതെ പിന്തുടരുന്നുവെന്നതിന്റെ മികച്ച ഉദാഹരണമാണ്‌ നോട്ടു നിരോധനമെന്ന്‌ മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്‌.
കുറച്ചു സമയം എടുത്താല്‍ ഏതുവലിയ മുറിവും ഭേദമാവുമെന്ന്‌ കേട്ടിട്ടുണ്ട്‌. എന്നാല്‍ നോട്ട്‌ നിരോധനത്തിന്റെ കാര്യത്തില്‍ ഇതല്ല സ്‌ഥിതി. നോട്ട്‌നിരോധനംമൂലം രാജ്യത്തെ സമ്പദ്‌ഘടനയ്‌ക്കുണ്ടായ ആഴത്തിലുള്ള മുറിവുകള്‍ ഇപ്പോഴും മാറിയിട്ടില്ലെന്നും അവ കൂടുതല്‍ വ്യക്‌തതയോടെ പ്രത്യക്ഷപ്പെട്ട്‌ വന്നുകൊണ്ടിരിക്കുകയാണെന്നും നോട്ട്‌ നിരോധനവാര്‍ഷികത്തില്‍ മാധ്യമങ്ങള്‍ക്കു നല്‍കിയ ഒരുപേജ്‌ കുറിപ്പില്‍ മന്‍മോഹന്‍ സിങ്‌ പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം എല്ലാവിഭാഗം ആളുകളെയും ബാധിച്ചുവെന്നും മന്‍മോഹന്‍സിങ്‌ പറഞ്ഞു.

Ads by Google
Friday 09 Nov 2018 12.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW