Friday, November 09, 2018 Last Updated 0 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 09 Nov 2018 12.17 AM

ബൈക്കും ലോറിയും കൂട്ടിയിടിച്ചു കത്തി; എന്‍ജിനീയറിങ്‌ വിദ്യാര്‍ഥികള്‍ വെന്തുമരിച്ചു

uploads/news/2018/11/263476/3.jpg

മാവേലിക്കര: മിനിലോറിയുമായി കൂട്ടിയിടിച്ച്‌ ബൈക്കിന്‌ തീപിടിച്ച്‌ കോയമ്പത്തൂരില്‍ നിന്ന്‌ നാട്ടിലേക്ക്‌ വന്ന എന്‍ജിനിയറിങ്‌ കോളജ്‌ വിദ്യാര്‍ഥികള്‍ മരിച്ചു. കല്ലുമല ഉമ്പര്‍നാട്‌ നടാപ്പള്ളില്‍ ശിവകുമാര്‍-സുധാകുമാരി ദമ്പതികളുടെ മകന്‍ ശങ്കര്‍കുമാര്‍(ശംഭു-21), ചെങ്ങന്നൂര്‍ മുളക്കുഴ കിരണ്‍ നിവാസില്‍ ഉണ്ണിക്കൃഷ്‌ണന്‍-ഗീതാകുമാരി ദമ്പതികളുടെ മകന്‍ കിരണ്‍കൃഷ്‌ണ(21) എന്നിവരാണ്‌ മരിച്ചത്‌. ഇന്നലെ രാവിലെ 6.30 ന്‌ ദേശീയപാതയില്‍ ഹരിപ്പാടിന്‌ സമീപം നങ്ങ്യാര്‍കുളങ്ങരയിലായിരുന്നു അപകടം. ഓടിക്കൂടിയ നാട്ടുകാര്‍ തീയണയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അഗ്നിശമനസേനയും പോലീസും ചേര്‍ന്നാണ്‌ തീയണച്ചത്‌. കോയമ്പത്തൂര്‍ കര്‍പകം എന്‍ജിനിയറിങ്‌ കോളജിലെ മെക്കാനിക്കല്‍ എന്‍ജിനിയറിങ്‌ വിദ്യാര്‍ഥികളാണ്‌ ഇരുവരും. ബൈക്കിന്‌ തീപിടിച്ച്‌ ശങ്കര്‍കുമാര്‍ സംഭവ സ്‌ഥലത്ത്‌ വച്ചു തന്നെ പൊള്ളലേറ്റ്‌ മരിച്ചു.
കിരണ്‍കൃഷ്‌ണയെ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടു പോകുംവഴിയാണ്‌ മരിച്ചത്‌. ബുധനാഴ്‌ച രാത്രി 10 മണിയോടെയാണ്‌ ബൈക്കില്‍ ഇരുവരും നാട്ടിലേക്ക്‌ പുറപ്പെട്ടത്‌.
ഇരു വാഹനങ്ങളും അമിത വേഗതയിലായിരുന്നെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകട സമയം ഇതുവഴി വന്ന നാഷണല്‍ പെര്‍മിറ്റ്‌ ലോറി പെട്ടെന്ന്‌ നിര്‍ത്തിയതിനാല്‍ മറ്റൊരു അപകടം ഒഴിവായി.
കിരണ്‍കൃഷ്‌ണയുടെ സംസ്‌കാരം ഇന്ന്‌ ഉച്ചയ്‌ക്ക്‌ രണ്ടിന്‌. സഹോദരന്‍: സരുണ്‍. ശങ്കറിന്റെ മൃതദേഹം ഇടപ്പോണ്‍ ജോസ്‌കോ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. ദുബായില്‍ ജോലി ചെയ്യുന്ന മാതാപിതാക്കളും ബഹ്‌റിനിലുള്ള സഹോദരന്‍ ഗണേശും എത്തിയതിന്‌ ശേഷം സംസ്‌കാരം നടത്തും.
കഴിഞ്ഞ 21 ന്‌ ഗണേശിന്റെ വിവാഹ നിശ്‌ചയ ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ്‌ കോളജിലേക്ക്‌ മടങ്ങിയത്‌. ചടങ്ങിന്‌ ശേഷം മാതാപിതാക്കളും ദുബായിലേക്ക്‌ മടങ്ങി.

Ads by Google
Friday 09 Nov 2018 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW