Friday, November 09, 2018 Last Updated 0 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 09 Nov 2018 12.16 AM

ട്രംപുമായി ഉടക്കി; റിപ്പോര്‍ട്ടര്‍ക്കു വിലക്ക്‌

uploads/news/2018/11/263460/2.jpg

വാഷിങ്‌ടണ്‍: വാര്‍ത്താ സമ്മേളനത്തിനിടെ യു.എസ്‌. പ്രസിഡന്റ്‌ ഡോണാള്‍ഡ്‌ ട്രംപുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട സി.എന്‍.എന്‍. റിപ്പോര്‍ട്ടര്‍ക്കു വൈറ്റ്‌ഹൗസില്‍ വിലക്ക്‌. കുടിയേറ്റക്കാരെ സംബന്ധിച്ച്‌ ട്രംപിനോട്‌ നിരന്തരം ചോദ്യംചോദിച്ച സി.എന്‍.എന്‍. ചീഫ്‌ കറസ്‌പോണ്ടന്റ്‌ ജിം അകോസ്‌റ്റയ്‌ക്കാണു വൈറ്റ്‌ ഹൗസ്‌ പ്രസ്‌ പാസ്‌ നിഷേധിച്ചത്‌. അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വാര്‍ത്താ സമ്മേളനത്തിനിടെയാണു വിവാദമായ സംഭവമുണ്ടായത്‌. തുടര്‍ച്ചയായി ചോദ്യങ്ങളുന്നയിച്ച അകോസ്‌റ്റയോട്‌ മൈക്ക്‌ താഴെ വയ്‌ക്കാനും ഇരിക്കാനും ട്രംപ്‌ ഉത്തരവിട്ടെങ്കിലും അദ്ദേഹം അതിനു തയാറായില്ല.
അതിനിടെ വൈറ്റ്‌ ഹൗസിലെ ഉദ്യോഗസ്‌ഥ ജിം അകോസ്‌റ്റയ്‌ക്കടുത്തെത്തി മൈക്‌ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ല.
വൈറ്റ്‌ഹൗസ്‌ ജീവനക്കാരിയോട്‌ മോശമായി പെരുമാറിയതിനാല്‍ ജിം അകോസ്‌റ്റയ്‌ക്ക്‌ വൈറ്റ്‌ഹൗസില്‍ പ്രവേശിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയതായും പ്രസ്‌ പാസ്‌ നിഷേധിച്ചതായും പ്രസ്‌ സെക്രട്ടറി സാറാ സാന്‍ഡേഴ്‌സ്‌ പിന്നീട്‌ അറിയിച്ചു. എന്നാല്‍, മാധ്യമവിലക്കിനെതിരേ സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ പ്രതിഷേധം ശക്‌തമായി. സി.എന്‍.എന്നിന്റെ വൈറ്റ്‌ ഹൗസ്‌ ചീഫ്‌ കറസ്‌പോണ്ടന്റായ ജിം വൈറ്റ്‌ ഹൗസില്‍ പ്രവേശിക്കുന്നത്‌ തടഞ്ഞതായും "ഒരു യുവതിയുടെ മേല്‍ കൈവച്ചു" എന്ന കാരണത്താലാണ്‌ പുറത്താക്കല്‍ എന്നുമാണു സാറ സാന്‍ഡേഴ്‌സിന്റെ വിശദീകരണം. "തന്റെ ജോലി ചെയ്യാന്‍ ശ്രമിക്കുന്ന യുവതിയുടെ മേല്‍ കൈവച്ച ജിമ്മിന്റെ നടപടി കണ്ടില്ലെന്ന്‌ നടിക്കാന്‍ കഴിയില്ല-" സാന്‍ഡേഴ്‌സ്‌ ട്വീറ്റ്‌ ചെയ്‌തു. എന്നാല്‍, അകോസ്‌റ്റ്‌ ജീവനക്കാരിയുടെ കൈയില്‍ പിടിച്ചിട്ടില്ലെന്നു സംഭവസ്‌ഥലത്തുണ്ടായിരുന്ന മറ്റു മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു.
വാക്കുതര്‍ക്കത്തിനിടെ ജിം അകോസ്‌റ്റക്കെതിരേ ട്രംപ്‌ കടുത്ത വാക്കുകളും പ്രയോഗിച്ചിരുന്നു. "ധിക്കാരി, വൃത്തികെട്ടവന്‍" തുടങ്ങിയ പ്രയോഗങ്ങളാണ്‌ ട്രംപ്‌ നടത്തിയത്‌. ഇരുവരും തമ്മിലുള്ള തര്‍ക്കത്തിന്റെ വീഡിയോ ഓണ്‍ലൈനുകളില്‍ വൈറലായി.

Ads by Google
Friday 09 Nov 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW