Friday, November 09, 2018 Last Updated 0 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 09 Nov 2018 12.16 AM

പ്രവാസികള്‍ക്ക്‌ ആശങ്ക സൗദിയില്‍ രണ്ടാംഘട്ട സ്വദേശിവല്‍ക്കരണം ഇന്നുമുതല്‍

uploads/news/2018/11/263459/1.jpg

റിയാദ്‌: സൗദി അറേബ്യില്‍ 12 മേഖലകളില്‍ പ്രഖ്യാപിച്ച സ്വദേശിവല്‍കരണത്തിന്റെ രണ്ടാം ഘട്ടം ഇന്നു തുടങ്ങും. മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു പ്രവാസികളെ ഈ നടപടി പ്രതിസന്ധിയിലാക്കും. ഇലക്‌ട്രിക്‌, ഇലക്‌ട്രോണിക്‌സ് ഷോപ്പുകള്‍, കണ്ണട, വാച്ച്‌ വില്‍പ്പന മേഖലകളാണ്‌ ഈ ഘട്ടത്തില്‍ നിതാഖാത്‌ നടപ്പാക്കുന്നത്‌. ഈ മേഖലയില്‍ 70 ശതമാനം സ്വദേശിവല്‍കരണം നടപ്പാക്കണമെന്നാണു തൊഴില്‍ സാമൂഹിക മന്ത്രാലയത്തിന്റെ നിര്‍ദേശം. നേരത്തേ നൂറു ശതമാനം സ്വദേശിവല്‍ക്കരണമാണു ലക്ഷ്യമിട്ടിരുന്നതെങ്കിലും പിന്നീട്‌ 70 ശതമാനമാക്കുകയായിരുന്നു.
ടെലഫോണ്‍, ഫ്രിഡ്‌ജ്‌, റേഡിയോ, ടെലിവിഷന്‍, അവ്‌ന്‍, വാച്ച്‌, ക്ലോക്ക്‌, ആഭരണങ്ങള്‍, കണ്ണട, കണ്ണ്‌ പരിശോധനയ്‌ക്കുള്ള ഉപകരണങ്ങള്‍, കൃഷി യന്ത്രങ്ങള്‍, പമ്പ്‌ സെറ്റ്‌, ട്രാന്‍സ്‌ഫോമര്‍ എന്നിവയുടെ വില്‍പ്പനശാലകളും ഇതില്‍പ്പെടും. കടകളില്‍ ജോലിചെയ്യുന്നവരെയും ഇത്തരം സ്‌ഥാപനങ്ങള്‍ നടത്തുന്ന പ്രവാസികളെയും നിതാഖാത്‌ ബാധിക്കും. ഈ മേഖലകളിലെ മൊത്ത, ചില്ലറ വ്യാപാര സ്‌ഥാപനങ്ങള്‍ക്കെല്ലാം പുതിയ തീരുമാനം ബാധകമായിരിക്കും.
ജനുവരി ഏഴിനാണു മൂന്നാം ഘട്ടം നിതാഖാത്‌ നടപ്പാക്കുക. സ്‌പെയര്‍ പാര്‍ട്‌സ്‌, കെട്ടിട നിര്‍മാണ സാമഗ്രികള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, കാര്‍പെറ്റ്‌, ചോക്ലേറ്റ്‌-പലഹാരങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകളെയാണു മൂന്നാംഘട്ടം നിതാഖാത്‌ ബാധിക്കുക. നിതാഖാത്‌ പ്രഖ്യാപിച്ചിട്ടുള്ള മേഖലകളില്‍ ഏറെയും ജോലി ചെയ്യുന്നത്‌ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരാണ്‌. മൂന്നാംഘട്ട സ്വദേശിവല്‍ക്കരണം കൂടി നടപ്പാക്കുന്നതോടെ മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു പ്രവാസികള്‍ക്കു ജോലി നഷ്‌ടമാകുമെന്നാണ്‌ ആശങ്ക. 12 മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കുമെന്നു കഴിഞ്ഞ ജനുവരിയിലാണു പ്രഖ്യാപിച്ചത്‌. ആദ്യഘട്ടം സെപ്‌റ്റംബര്‍ -11 ന്‌ പ്രാബല്യത്തില്‍ വന്നിരുന്നു. കാര്‍, ഇരുചക്രവാഹനങ്ങള്‍, കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള റെഡിമെയ്‌ഡ്‌ വസ്‌ത്രങ്ങള്‍, ഓഫീസ്‌ ഫര്‍ണിച്ചര്‍, പാത്രക്കടകള്‍ എന്നീ നാലു മേഖലകളിലാണ്‌ ആദ്യഘട്ടത്തില്‍ സ്വദേശിവല്‍കരണം നടപ്പിലാക്കിയത്‌.

Ads by Google
Friday 09 Nov 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW