Friday, November 09, 2018 Last Updated 0 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 09 Nov 2018 12.10 AM

ഐ.പി.എല്ലില്‍ നിന്ന്‌ ഇന്ത്യന്‍ ബൗളര്‍മാരെ ഒഴിവാക്കണം: കോഹ്ലി

uploads/news/2018/11/263454/5.jpg

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റിന്റെ അടുത്ത സീസണില്‍ നിന്ന്‌ ഇന്ത്യന്‍ ബൗളര്‍മാരെ ഒഴിവാക്കണമെന്നു നായകന്‍ വിരാട്‌ കോഹ്ലി.
2019 മേയ്‌ 30 മുതല്‍ ജൂലൈ 14 വരെ ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പ്‌ കണിക്കിലെടുത്താണ്‌ മാര്‍ച്ച്‌, ഏപ്രില്‍, മേയ്‌ മാസങ്ങളിലായി നടക്കുന്ന ഐപിഎല്ലില്‍ നിന്ന്‌ ഇന്ത്യന്‍ ബൗളര്‍മാരെ ഒഴിവാക്കണമെന്ന കോഹ്ലിയുടെ നിര്‍ദേശം.
ഇംഗ്ലണ്ട്‌ പര്യടനത്തിലെ മോശം പ്രകടനത്തിന്റെ അടിസ്‌ഥാനത്തില്‍ ബിസി.സി.ഐയുടെ ഇടക്കാല ഭരണ സമിതി വിളിച്ചുചേര്‍ത്ത റിവ്യൂ യോഗത്തിലാണ്‌ കോഹ്ലിയും ടീം മാനേജ്‌മെന്റും ഈ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചത്‌.
അതേസമയം ബാറ്റ്‌സ്മാന്‍മാര്‍ക്ക്‌ ഐ.പി.എ.ല്‍ കളിക്കാമെന്നും കോഹ്ലി വ്യക്‌തമാക്കിയിരുന്നു. മാര്‍ച്ച്‌ 29 മുതലാണ്‌ ഐ.പി.എല്‍. സീസണ്‍ ആരംഭിക്കുക.
ജൂണ്‍ അഞ്ചിന്‌ ദക്ഷിണാഫ്രിക്കക്കെതിരേയാണു ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.

Ads by Google
Friday 09 Nov 2018 12.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW