Friday, November 09, 2018 Last Updated 0 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 09 Nov 2018 12.10 AM

ശ്രീലങ്ക-ഇംഗ്ലണ്ട്‌ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റ് ശ്രീലങ്കയ്‌ക്കു 462 റണ്‍സ്‌ ലക്ഷ്യം

uploads/news/2018/11/263452/3.jpg

ഗാള്‍: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ഇംഗ്ലണ്ട്‌ ശക്‌തമായ നിലയില്‍. ഗാളില്‍ നടക്കുന്ന മത്സരത്തിന്റെ മൂന്നാം ദിനം ആതിഥേയര്‍ക്കു മുന്നില്‍ ഇംഗ്ലണ്ട്‌ 462 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പടുത്തുയര്‍ത്തി. ഒന്നാമിന്നിങ്‌സില്‍ 139 റണ്‍സിന്റെ ലീഡ്‌ നേടിയ ഇംഗ്ലണ്ട്‌ രണ്ടാമിന്നിങ്‌സില്‍ ആറു വിക്കറ്റ്‌ നഷ്‌ടത്തില്‍ 322 റണ്‍സ്‌ നേടി ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഓപ്പണര്‍ കീറ്റണ്‍ ജെന്നിങ്‌സിന്റെ തകര്‍പ്പന്‍ സെഞ്ചുറിയും ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന്റെ മിന്നുന്ന അര്‍ധസെഞ്ചുറിയുമാണ്‌ ഇംഗ്ലണ്ടിനു കരുത്തായത്‌.
ജെന്നിങ്‌സ് 280 പന്തില്‍ നിന്ന്‌ ഒമ്പതു ബൗണ്ടറികളോടെ 146 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ സ്‌റ്റോക്‌സ് 93 പന്തില്‍ നിന്ന്‌ നാലു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 62 റണ്‍സ്‌ നേടി. 34 പന്തില്‍ നിന്ന്‌ ഒരു ബൗണ്ടറിയും മൂന്നു സിക്‌സറുകളും സഹിതം 37 റണ്‍സ്‌ നേടിയ ബെന്‍ ഫോക്‌സും 58 പന്തുകളില്‍ നിന്നു രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 35 റണ്‍സ്‌ നേടിയ ജോസ്‌ ബട്‌ലറും മികച്ച പിന്തുണ നല്‍കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ്‌ നഷ്‌ടമില്ലാതെ 15 റണ്‍സ്‌ നേടിയിട്ടുണ്ട്‌. ആദ്യ ഇന്നിങ്‌സില്‍ 342 റണ്‍സ്‌ നേടിയ ഇംഗ്ലണ്ട്‌ ശ്രീലങ്കയുടെ ഒന്നാമിന്നിങ്‌സ് 203 റണ്‍സില്‍ അവസാനിപ്പിച്ചിരുന്നു.

Ads by Google
Friday 09 Nov 2018 12.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW