Friday, April 26, 2019 Last Updated 12 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 09 Nov 2018 12.10 AM

ഇന്നു തുടക്കം; ബാറ്റിങ്‌ കരുത്തില്‍ ഇന്ത്യ

uploads/news/2018/11/263451/2.jpg

ഗയാന: ഐ.സി.സി. വനിതാ ട്വന്റി 20 ക്രിക്കറ്റ്‌ ലോകകപ്പിന്‌ ഇന്നു വെസ്‌റ്റിന്‍ഡീസില്‍ തുടക്കം.കനകകിരീടം തേടി 10 ടീമുകള്‍ മാറ്റുരയ്‌ക്കുന്ന ലോകകപ്പ്‌ പോരാട്ടത്തില്‍ ബാറ്റിങ്‌ കരുത്തില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ ഇന്ത്യ.ഉദ്‌ഘാടന മത്സരത്തില്‍ ഇന്നു ന്യൂസിലന്‍ഡിനെതിരേയാണ്‌ ഇന്ത്യയുടെ ആദ്യ മത്സരം.ഇന്ത്യന്‍ സമയം രാത്രി 8.30നാണ്‌ ടോസ്‌ വീഴുക. ആതിഥേയരായ വെസ്‌റ്റ് ഇന്‍ഡീസാണ്‌ നിലവിലെ ചാമ്പ്യന്മാര്‍. മൂന്ന്‌ തവണ കിരീടം നേടിയിട്ടുള്ള ഓസ്‌ട്രേലിയയാണ്‌ ടൂര്‍ണമെന്റിലെ ഫേവറിറ്റുകള്‍. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ എത്തി ചരിത്രം സൃഷ്‌ടിച്ച ഇന്ത്യന്‍ ടീമാകും കറുത്ത കുതിരകള്‍ എന്നാണ്‌ ആരാധകപക്ഷം.
ഹര്‍മന്‍പ്രീത്‌ കൗര്‍ നയിക്കുന്ന ഇന്ത്യന്‍ ടീമിന്റെ പ്രതീക്ഷ നായികയ്‌ക്കു പുറമേ മിതാലി രാജ്‌ , സ്‌മൃതി മന്ദാന എന്നിവരിലാണ്‌. ഇതിനു മുമ്പ്‌ ട്വന്റി20 ലോകകപ്പില്‍ രണ്ടു തവണ സെമിഫൈനലില്‍ എത്തിയതാണ്‌ ടീം ഇന്ത്യയുടെ ഏറ്റവും മികച്ച നേട്ടം. നിലവില്‍ ഐ.സി.സി. റാങ്കിങ്ങില്‍ അഞ്ചാം സ്‌ഥാനത്താണ്‌ ഇന്ത്യ. സമൃതി വെടിക്കെട്ട്‌ ബാറ്റിങ്ങുമായി മികച്ച ഫോമിലുള്ള ഓപ്പണര്‍ സ്‌മൃതല മന്ദാനയുടെ ബാറ്റിങ്‌ ഫോമിലാണ്‌ ഇന്ത്യയുടെ പ്രതീക്ഷ.
ഗ്രൂപ്പ്‌ ബിയില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരം കഴിഞ്ഞാല്‍ 11-ന്‌ പാകിസ്‌താനെതിരേയും 15-ന്‌ അയര്‍ലന്‍ഡിനെതിരേയും 17-ന്‌ ഓസ്‌ട്രേലിയയ്‌ക്കെതിരേയുമാകും ഇന്ത്യയുടെ ഗ്രൂപ്പ്‌ മത്സരങ്ങള്‍. ഗ്രൂപ്പ്‌ എയില്‍ ഇംഗ്ലണ്ട്‌, ദക്ഷിണാഫ്രിക്ക, വെസ്‌റ്റ് ഇന്‍ഡീസ്‌, ശ്രീലങ്ക, ബംഗ്ലാദേശ്‌ ടീമുകളാണ്‌ ഏറ്റുമുട്ടുക. 24നാണ്‌ ഫൈനല്‍.

Ads by Google
Friday 09 Nov 2018 12.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW