Friday, November 09, 2018 Last Updated 0 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 09 Nov 2018 12.10 AM

യുവന്റസിനെ വീഴ്‌ത്തി യുണൈറ്റഡ്‌

uploads/news/2018/11/263450/1.jpg

ട്യൂറിന്‍: യുവേഫ ചാമ്പ്യന്‍സ്‌ ലീഗിലെ എക്കാലത്തെയും മികച്ച ടോപ്‌ സ്‌കോറര്‍ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ സ്‌കോര്‍ ചെയ്‌തിട്ടും യുവന്റസിനു തോല്‍വി.
ക്രിസ്‌റ്റ്യാനോയുടെ മുന്‍ ക്ലബായ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിനോടു ഇന്നലെ പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ്‌ ഇറ്റാലിയന്‍ ചാമ്പ്യന്മാര്‍ തോല്‍വി വഴങ്ങിയത്‌.
യുവന്റസിന്റെ ഹോംഗ്രൗണ്ടായ ട്യൂറിനില്‍ നടന്ന മത്സരത്തില്‍ ക്രിസ്‌റ്റ്യാനോയുടെ ഗോളില്‍ മുന്നിലെത്തിയ ശേഷം അവസാന 10 മിനിറ്റുകളില്‍ രണ്ടു ഗോള്‍ കണ്ടെത്തിയാണ്‌ യുണൈറ്റഡ്‌ മൂന്നു പോയിന്റ്‌ കരസ്‌ഥമാക്കിയത്‌.
ഗോള്‍ രഹിതമായ ആദ്യപകുതിക്ക്‌ ശേഷം 65-ാം മിനിറ്റിലാണ്‌ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയിലൂടെ സ്‌കോറിംഗ്‌ തുടങ്ങിയത്‌. യുവന്റ്‌സ് മുന്നിലെത്തിയ ശേഷം യുണൈറ്റഡ്‌ മികച്ച ഗെയിമാണു കെട്ടഴിച്ചത്‌.
86ാം മിനിട്ടില്‍ മാട്ടയുടെ ഗോളിലൂടെ മാഞ്ചസ്‌റ്റര്‍ ആതിഥേയരെ സമനിലയില്‍ തളച്ചു. 89-ാം മിനിട്ടില്‍ യുവന്റസ്‌ താരം അലക്‌സ് സാന്‍ഡ്രോയുടെ സെല്‍ഫ്‌ ഗോള്‍ മൗറീഞ്ഞോയുടെ കുട്ടികള്‍ക്ക്‌ വിജയവും നല്‍കി.
ജയത്തോടെ ഗ്രൂപ്പ്‌ എച്ചില്‍ നാല്‌ കളികളില്‍ നിന്ന്‌ ഏഴ്‌ പോയിന്റുമായി മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്‌ നോക്കൗട്ട്‌ സാധ്യതകള്‍ സജീവമാക്കി. ഒന്‍പതു പോയിന്റുമായി യുവന്റസാണ്‌ ഒന്നാംസ്‌ഥാനത്ത്‌. മാഞ്ചസ്‌റ്ററിനെതിരെ നടന്നുകഴിഞ്ഞ മത്സരത്തില്‍ യുവന്റസ്‌ 1-0ത്തിന്‌ ജയിച്ചിരുന്നു.
കഴിഞ്ഞ രാത്രി യംഗ്‌ ബോയ്‌സിനെ 3-1ന്‌ കീഴടക്കിയ സ്‌പാനിഷ്‌ ക്ലബ്‌ വലന്‍സിയയാണ്‌ പോയിന്റ്‌ നിലയില്‍ മൂന്നാംസ്‌ഥാനത്ത്‌. അഞ്ച്‌ പോയിന്റാണ്‌ വലന്‍സിയയ്‌ക്ക് ഉള്ളത്‌.
അതേസമയം യുക്രൈയന്‍ ക്ലബ്‌ ഷാക്‌തര്‍ ഡോണെസ്‌കിനെ എതിരില്ലാത്ത അരഡസന്‍ ഗോളുകള്‍ക്ക്‌ അട്ടിമറിച്ചു നോക്കൗട്ട്‌ ഉറപ്പിച്ചു. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഗബ്രിയേല്‍ ജീസസിന്റെ ഹാട്രിക്കും ഡേവിഡ്‌ സില്‍വ, റഹിം സെ്‌റ്റര്‍ലിംഗ്‌, മെഹ്‌റേസ്‌ എന്നിവരുടെ ഓരോ ഗോളുമാണ്‌ സിറ്റിക്ക്‌ തകര്‍പ്പന്‍ വിജയം നല്‍കിയത്‌. 24ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെയാണ്‌ ഗബ്രിയേല്‍ ആദ്യഗോള്‍ സ്‌കോര്‍ ചെയ്‌തത്‌. 72ാം മിനിട്ടിലും പെനാല്‍റ്റി ഗോളാക്കിയ ബ്രസീലിയന്‍ താരം ഇന്‍ജുറി ടൈമിലാണ്‌ ഹാട്രിക്‌ പൂര്‍ത്തിയാക്കിയത്‌. 13ാം മിനിട്ടില്‍ സില്‍വയാണ്‌ സിറ്റിയുടെ ആദ്യഗോള്‍ നേടിയത്‌. 48ാം മിനിട്ടില്‍ സെ്‌റ്റര്‍ലിംഗും 84ാം മിനിട്ടില്‍ മഹ്‌റേസും സ്‌കോര്‍ ചെയ്‌തു. നാലുകളികളില്‍ നിന്ന്‌ ഒന്‍പത്‌ പോയിന്റായ സിറ്റി നോക്കൗട്ട്‌ ഉറപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇന്നലെ ഹോഫന്‍ ഹേമുമായി 22ന്‌ സമനിലയില്‍ പിരിഞ്ഞ ഒളിമ്പിക്‌ ലിയോണാണ്‌ ആറ്‌ പോയിന്റുമായി എഫ്‌ ഗ്രൂപ്പില്‍ രണ്ടാംസ്‌ഥാനത്ത്‌.ഗ്രൂപ്പ്‌ ജിയില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍മാഡ്രിഡ്‌ എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക്‌ വികേ്‌ടാറിയ പ്‌ളസനെ കീഴടക്കി നോക്കൗട്ട്‌ ഉറപ്പിച്ചു. റയലിന്‌ വേണ്ടി കരിം ബെന്‍സേമ ഇരട്ട ഗോളടിച്ചപ്പോള്‍ കാസിമെറോ ഗാരേത്ത്‌ ബെയ്‌ല്‍, ടോണി ക്രൂസ്‌ എന്നിവര്‍ ഓരോ ഗോള്‍ നേടി.
റയലിന്‌ ഒന്‍പത്‌ പോയിന്റാണുള്ളത്‌. റഷ്യന്‍ ക്‌ളബ്‌ സി.എസ്‌.കെ.എ മോസ്‌കോവയെ 21ന്‌ തോല്‍പ്പിച്ച ഇറ്റാലിയന്‍ ക്‌ളബ്‌ എ.എസ്‌ റോമ ഒന്‍പത്‌ പോയിന്റുമായി രണ്ടാംസ്‌ഥാനത്തുണ്ട്‌.
ഗ്രൂപ്പ്‌ ഇയില്‍ എ.ഇ.കെ ഏതന്‍സിനെ 20 ത്തിന്‌ കീഴടക്കി. 10 പോയിന്റുമായി ബയേണ്‍ മ്യൂണിക്ക്‌ ഒന്നാംസ്‌ഥാനത്ത്‌ തുടരുകയാണ്‌. റോബര്‍ട്ടോ ലെവാന്‍ ഡോവ്‌സ്കിയാണ്‌ ബയേണിന്റെ രണ്ട്‌ ഗോളുകളും നേടിയത്‌. ബെന്‍ഫിക്കയുമായി 11ന്‌ സമനിലയില്‍ പിരിഞ്ഞ ഡച്ച്‌ ക്‌ളബ്‌ അയാക്‌സ് എട്ടുപോയിന്റുമായി രണ്ടാംസ്‌ഥാനത്തുണ്ട്‌.

Ads by Google
Friday 09 Nov 2018 12.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW