Friday, November 09, 2018 Last Updated 0 Min 20 Sec ago English Edition
Todays E paper
Ads by Google
Friday 09 Nov 2018 12.09 AM

സ്‌റ്റാര്‍ക്കിനെ ഒഴിവാക്കി ഓസീസ്‌ ഇന്ത്യയിലേക്ക്‌

മെല്‍ബണ്‍: ഇന്ത്യക്കും ദക്ഷിണാഫ്രിക്കക്കുമെതിരായ ട്വന്റി20 പരമ്പരക്കുള്ള 13 അംഗ ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു.ആരോണ്‍ ഫിഞ്ച്‌ നായകനായ ടീമില്‍ നിന്നു പരിചയ സമ്പന്നനായ പേസ്‌ ബൗളര്‍ മിച്ചല്‍ സ്‌റ്റാര്‍ക്കിനെ ഒഴിവാക്കി. അതേസമയം അലക്‌സ് കാറേ, ഗ്ലെന്‍ മാക്‌സ്വെല്‍, ക്രിസ്‌ ലിന്‍, ഡാര്‍സി ഷോര്‍ട്ട്‌ എന്നീ പ്രമുഖ ബാറ്റ്‌സ്മാന്മാര്‍ ടീമില്‍ ഇടം നേടി. സ്‌റ്റാര്‍ക്കിന്റെ അഭാവത്തില്‍ മാര്‍ക്കസ്‌ സ്‌റ്റോയിനിസ്‌, നഥാന്‍ കോള്‍ട്ടര്‍നൈല്‍, ബില്ലി സ്‌റ്റാന്‍ലേക്ക്‌, ആന്‍ഡ്രൂ ടൈ എന്നിവരാണു പേസര്‍മാര്‍. ആഷ്‌ടണ്‍ ആഗര്‍, ആദം സാംപ എന്നിവരാണ്‌ സ്‌പിന്നര്‍മാര്‍. സ്‌റ്റാര്‍ക്കിനു പുറമേ ഓഫ്‌ സ്‌പിന്നര്‍ നഥാന്‍ ലിയോണും ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷുമാണ്‌ ടീമില്‍ ഇടം ലഭിക്കാതെ പോയ പ്രമുഖര്‍. ഇന്ത്യക്കെതിരായ മൂന്ന്‌ മത്സര പരമ്പരയിലെ ആദ്യ മത്സരം ഈ മാസം 21-ന്‌ ആരംഭിക്കും. ഈ മാസം 17-നാണ്‌ ദക്ഷിണാഫ്രിക്കക്കെതിരായ ഏക ട്വന്റി20 മത്സരം.

Ads by Google
Friday 09 Nov 2018 12.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW