Friday, November 09, 2018 Last Updated 0 Min 20 Sec ago English Edition
Todays E paper
Ads by Google
Friday 09 Nov 2018 12.09 AM

വില്ലത്തരം മാറ്റാത്ത റാമോസ്‌

മാഡ്രിഡ്‌: കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോള്‍ ഫൈനലില്‍ മുഹമ്മദ്‌ സലേയ്‌ക്കെതിരേ നടത്തിയ ഫൗളില്‍ ആരാധകരുടെ അപ്രീതി നേടിയ താരമാണ്‌ റയാല്‍ മാഡ്രിഡിന്റെ സെര്‍ജിയോ റാമോസ്‌. റഷ്യ ലോകകപ്പില്‍ പരുക്കും വച്ചാണു സലേ ഈജിപ്‌തിനു വേണ്ടി കളിച്ചത്‌. ഫുട്‌ബോളിലെ ഏറ്റവും മോശം കളിക്കാരനാണു റാമോസെന്നാണ്‌ ആരാധകരില്‍ വലിയൊരു ഭാഗം അഭിപ്രായപ്പെട്ടിരുന്നത്‌. വികേ്‌ടാറിയ പ്ലസനെതിരെ നടന്ന ചാമ്പ്യന്‍സ്‌ ലീഗ്‌ മത്സരത്തില്‍ റാമോസിനെതിരെ വീണ്ടും ആരാധകരുടെ രോഷം ഉയര്‍ന്നു. മത്സരത്തിനിടെ എതിര്‍ താരം മിലന്‍ ഹാവലിന്റെ മൂക്ക്‌ റാമോസ്‌ ഇടിച്ചു തകര്‍ത്തതാണ്‌ ആരാധകരുടെ പ്രതിഷേധത്തിനു കാരണമായത്‌. മത്സരത്തില്‍ ഹാവലുമായി പന്തിനു വേണ്ടി പോരാടുന്നതിനിടെ റാമോസിന്റെ കൈമുട്ട്‌ മൂക്കില്‍ ഇടിക്കുകയായിരുന്നു. മൂക്കില്‍നിന്നു രക്‌തമൊഴുകിയ ഹാവല്‍ നിലത്തു വീണു. ചുവപ്പുകാര്‍ഡ്‌ ലഭിക്കാമായിരുന്ന ഫൗളായിട്ടും റാമോസ്‌ രക്ഷപ്പെടുകയും ചെയ്‌തു. മത്സരത്തിനു ശേഷം നിരവധി ആരാധകര്‍ ഇതിനെതിരേ പ്രതിഷേധം ഉയര്‍ത്തി. സംഭവത്തില്‍ റാമോസ്‌ ഹാവലിനോട്‌ ക്ഷമാപണം നടത്തിയിരുന്നു. മത്സരത്തിനിടയില്‍ വച്ച്‌ അത്തരമൊരു ചലഞ്ച്‌ നടത്താന്‍ പാടില്ലായിരുന്നുവെന്നും ഹാവല്‍ പെട്ടെന്നു തന്നെ സുഖം പ്രാപിക്കുമെന്നു കരുതുന്നുവെന്നും റാമോസ്‌ പറഞ്ഞു.

Ads by Google
Friday 09 Nov 2018 12.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW