Friday, April 26, 2019 Last Updated 13 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 09 Nov 2018 12.07 AM

പോലീസില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയെന്നു പരാതി മൂന്നുപേര്‍ പിടിയില്‍

uploads/news/2018/11/263445/2.jpg

കോട്ടയം: പോലീസിന്റെ ട്രാഫിക്‌ വിഭാഗത്തിലേയ്‌ക്കുള്ള റിക്രൂട്ട്‌മെന്റ്‌ എന്ന പേരില്‍ പരിശീലനം നടത്തി യുവാക്കളില്‍ നിന്നു പണപ്പിരിവു നടത്തിയ സംഘം അറസ്‌റ്റില്‍. കടുവാക്കുളം എമ്മാവൂസ്‌ പബ്ലിക്ക്‌ സ്‌കൂളില്‍ നടന്ന വ്യാജ റിക്രൂട്ട്‌മെന്റ്‌ റാലിയുമായി ബന്ധപ്പെട്ട്‌ അയ്‌മനം ഒളശ ചെല്ലിത്തറ ബിജോയ്‌ മാത്യു (36), പനച്ചിക്കാട്‌ കൊല്ലാട്‌ വട്ടക്കുന്നേല്‍ പി.പി ഷൈമോന്‍(40), മൂലേടം കുന്നമ്പള്ളി വാഴക്കുഴിയില്‍ സനിതാമോള്‍ ഡേവിഡ്‌ (30) എന്നിവരെയാണ്‌ ഈസ്‌റ്റ്‌ സ്‌റ്റേഷന്‍ ഹൗസ്‌ ഓഫീസര്‍ സി.ഐ. ടി.ആര്‍. ജിജു അറസ്‌റ്റ്‌ ചെയ്‌തത്‌. ഇവിടെ മാത്രം 76 പേര്‍ തട്ടിപ്പിനിരയായെന്നു പോലീസ്‌ പറഞ്ഞു. അറസ്‌റ്റിനു പിന്നാലെ ആലപ്പുഴ, തൃശൂര്‍ എന്നിവിടങ്ങളിലും ഇവര്‍ക്കെതിരായ പരാതികളില്‍ കേസെടുത്തു. കേരളാ പോലീസിന്റെ ട്രാഫിക്‌ വിഭാഗത്തിലേയ്‌ക്കുള്ള റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി 11ന്‌ രാവിലെ എട്ടിന്‌ ആലപ്പുഴ മാരാരിക്കുളം സെന്റ്‌ അഗസ്‌റ്റിന്‍സ്‌ ഹൈസ്‌കൂളില്‍ ടെസ്‌റ്റ്‌ നടത്തുമെന്നു ചില പത്രങ്ങളില്‍ വാര്‍ത്ത നല്‍കിയായിരുന്നു തട്ടിപ്പ്‌. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട പോലീസ്‌ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ്‌ പ്രതികള്‍ കുടുങ്ങിയത്‌.
ബിജോയി സി.ഐയാണെന്നും ഷൈമോനും സനിതയും എസ്‌.ഐമാരാണെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്‌ നടത്തിയത്‌. പോലീസിന്റേതിനു സമാനമായ വേഷമായിരുന്നു പിടിയിലാകുമ്പോള്‍ ബിജോയിയുടേത്‌. വാട്‌സ്‌പ്പിലൂടെ സന്ദേശം പ്രചരിപ്പിച്ചാണ്‌ തട്ടിപ്പ്‌ സംഘം ആളുകളെ കൂട്ടിയിരുന്നത്‌. കഴിഞ്ഞ 28 ന്‌ എമ്മാവൂസ്‌ സ്‌കൂളില്‍ നടന്ന പരീക്ഷയില്‍ 76 ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു. ഇവരെ ചേര്‍ത്ത്‌ വാട്‌സ്‌ആപ്പ്‌ ഗ്രൂപ്പുണ്ടാക്കുകയും പിന്നാലെ പിരിച്ചുവിടുകയും ചെയ്‌തു.
പോലീസ്‌ സേനയിലേക്ക്‌ പതിനഞ്ച്‌ പേരെ റിക്രൂട്ട്‌ ചെയ്‌തതായുള്ള സന്ദേശം എത്തി. ഇവരില്‍ നിന്നും മൂവായിരം രൂപയാണ്‌ ഫീസായി ഈടാക്കിയിരുന്നത്‌. ജോലിക്കു ചേര്‍ന്ന ഇവര്‍ക്കുള്ള പരിശീലനമാണ്‌ മൂന്നു ദിവസമായി സ്‌കൂള്‍ മൈതാനത്ത്‌ നടന്നിരുന്നത്‌. 200 മീറ്റര്‍ ഓട്ടവും പുഷ്‌അപ്പ്‌ പരീശീലനവും, വിവിധ പരിശീലനമുറകളുമാണ്‌ നടന്നിരുന്നത്‌. ഇതുകൂടാതെ, സല്യൂട്ട്‌ അടിക്കുന്നതിനും, പരേഡിനുമുള്ള പരിശീലനവും നല്‍കിയിരുന്നു. കേസില്‍ ആറു പ്രതികളാണുള്ളതെന്നും മൂന്നുപേര്‍ കൂടി പിടിലാകാനുണ്ടെന്നും പോലീസ്‌ പറഞ്ഞു.

Ads by Google
Friday 09 Nov 2018 12.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW