Friday, November 09, 2018 Last Updated 0 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 09 Nov 2018 12.07 AM

നിരോധിത നോട്ടുകളുമായി നാലംഗസംഘം പിടിയില്‍

uploads/news/2018/11/263444/1.jpg

പൂക്കോട്ടുംപാടം(മലപ്പുറം): 85 ലക്ഷം രൂപയുടെ നിരോധിത നോട്ടുമായി നാലംഗസംഘം പിടിയില്‍. അരീക്കോട്‌ സ്വദേശികളായ കുനിയില്‍ കൊക്കഞ്ചേരി വീട്ടില്‍ മന്‍സൂര്‍ അലി(30), കുറ്റിളിയില്‍ മത്തങ്ങാപൊയില്‍ ദിപിന്‍(31), മുക്കം എരഞ്ഞിമാവ്‌ സ്വദേശികളായ തെഞ്ചീരിപറമ്പ്‌ കോലോത്തുംതൊടിക റഫീഖ്‌(28), തെഞ്ചീരിപ്പറമ്പില്‍ അന്‍സാര്‍(29) എന്നിവരെയാണ്‌ പൂക്കോട്ടുംപാടം പോലീസ്‌ പിടികൂടിയത്‌.
അമരമ്പലം പാലത്തിനു സമീപത്തുനിന്ന്‌, പ്രതികള്‍ സഞ്ചരിച്ച മാരുതി സ്വിഫ്‌റ്റ്‌ കാര്‍ പ്രത്യേക പോലീസ്‌ സംഘം കസ്‌റ്റഡിയിലെടുത്തു പരിശോധിച്ചപ്പോഴാണ്‌ കാറിനു പിന്നില്‍ സൂക്ഷിച്ചിരുന്ന നിരോധിച്ച 500 രൂപയുടെ നൂറെണ്ണം വീതമുള്ള 108 കെട്ടുകളും, 1000 രൂപയുടെ 30 കെട്ടുകളും കണ്ടെത്തിയത്‌. ഒരു കോടി രൂപയ്‌ക്കു മുപ്പത്തിരണ്ട്‌ ലക്ഷം രൂപ നല്‍കാമെന്ന നിലയിലാണ്‌ ഇടപാട്‌ നടത്തുന്നതെന്നും വയനാട്‌, താമരശേരി, കൊടുവള്ളി എന്നിവിടങ്ങളില്‍നിന്നുള്ള സംഘങ്ങളാണ്‌ തുക കൈമാറിയതെന്നും പ്രതികള്‍ പോലീസിന്‌ മൊഴിനല്‍കി. നിരോധിത കറന്‍സികളുടെയും കുഴല്‍പ്പണം ഇടപാടുകള്‍ നടത്തുന്ന സംഘത്തെകുറിച്ചും ഇവരില്‍നിന്നും വിവരം ലഭിച്ചതായി പൂക്കോട്ടുംപാടം എസ്‌.ഐ: പി വിഷ്‌ണു പറഞ്ഞു.

Ads by Google
Friday 09 Nov 2018 12.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW