Tuesday, January 08, 2019 Last Updated 2 Min 54 Sec ago English Edition
Todays E paper
Ads by Google
Friday 09 Nov 2018 12.03 AM

സ്‌മാര്‍ട്‌സിറ്റിയിലെ ലുലു ഐ.ടി ടവര്‍ രണ്ടു വര്‍ഷത്തിനകം: യൂസഫലി

കൊച്ചി: സ്‌മാര്‍ട്‌ സിറ്റിയില്‍ ലുലു ഗ്രൂപ്പിന്റെ ഇരട്ട ഐ.ടി മന്ദിരങ്ങളുടെ നിര്‍മാണം രണ്ടു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കുമെന്ന്‌ ലുലു ഗ്രൂപ്പ്‌ ചെയര്‍മാന്‍ എം.എ. യൂസഫലി. ഇതോടെ 50 ലക്ഷം ചതുരശ്ര അടി വിസ്‌തൃതിയിലേക്ക്‌ ലുലു ഗ്രൂപ്പിന്റെ കൊച്ചിയിലെ ഐ.ടി സമുച്ചയങ്ങള്‍ വ്യാപിക്കും.ഈ പദ്ധതികള്‍ക്കായി മൊത്തം 2400 കോടി രൂപയാണ്‌ ലുലു ഗ്രൂപ്പ്‌ ചെലവിടുന്നത്‌. കുട്ടികളുള്ള മാതാപിതാക്കള്‍ക്ക്‌ ജോലി ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ്‌ സ്‌മാര്‍ട്ട്‌സിറ്റിയിലെ അത്യാധുനികമായ ഇരട്ട ഐ.ടി മന്ദിര സമുച്ചയത്തിന്റെ നിര്‍മാണം നടക്കുന്നത്‌. ഐ.ടി മന്ദിരത്തോടനുബന്ധിച്ച്‌ കുട്ടികളെ പരിചരിക്കുന്നതിന്‌ ചില്‍ഡ്രന്‍സ്‌ പ്ലേസ്‌കൂള്‍ ഉണ്ടാകും. പീഡിയാട്രീഷ്യന്റെയും ആയമാരുടെയും സേവനം ഇവിടെ ലഭ്യമാക്കും. മാതാപിതാക്കള്‍ക്ക്‌ ജോലിക്കിടയില്‍ തന്നെ കുട്ടികളെ ചെന്നു കാണാന്‍ കഴിയുന്നുവെന്നതാണ്‌ ഇതിന്റെ സവിശേഷത.
കേരളത്തിന്റെ ഐ.ടി വികസനത്തില്‍ സര്‍ക്കാരിന്‌ മാത്രമല്ല സ്വകാര്യ വ്യവസായ സംരംഭകര്‍ക്കും പ്രധാന പങ്ക്‌ വഹിക്കാനുണ്ടെന്ന്‌ യൂസഫലി ചൂണ്ടിക്കാട്ടി.
വിവര സാങ്കേതിക വിദ്യാ മേഖലയില്‍ കേരളത്തിന്റെ മനുഷ്യവിഭവശേഷി ഏറെ വിലപ്പെട്ടതാണെന്നും അത്‌ കേരളത്തില്‍ തന്നെ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന സാഹചര്യം രൂപപ്പെടുത്തിയെടുക്കാന്‍ സാധിച്ചാല്‍ യുവാക്കള്‍ നാടും വീടും വിട്ട്‌ തൊഴില്‍ തേടി അന്യദേശങ്ങളില്‍ പോകുന്ന അവസ്‌ഥക്ക്‌ പരിഹാരമുണ്ടാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Friday 09 Nov 2018 12.03 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW