Friday, November 09, 2018 Last Updated 0 Min 51 Sec ago English Edition
Todays E paper
Ads by Google
Friday 09 Nov 2018 12.03 AM

ലുലു സൈബര്‍ ടവര്‍ 2; 10-ന്‌ തുറക്കും

uploads/news/2018/11/263438/2.jpg

കൊച്ചി: ലുലു ഗ്രൂപ്പിന്റെ ലുലു െസെബര്‍ ടവര്‍ 2 നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്യത്തിന്‌ സമര്‍പ്പിക്കുമെന്ന്‌ ലുലു ഗ്രൂപ്പ്‌ ചെയര്‍മാന്‍ എം.എ യൂസഫലി അറിയിച്ചു. കേന്ദ്ര ഇലക്‌ട്രോണിക്‌സ്‌ ആന്‍ഡ്‌ ഐ.ടി വകുപ്പ്‌ മന്ത്രി എസ്‌.എസ്‌. അലുവാലിയ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
കാക്കനാട്‌ ഇന്‍ഫോപാര്‍ക്കിലെ ലുലു െസെബര്‍ ടവര്‍ 1 ന്‌ തൊട്ടടുത്തായാണ്‌ ലുലു െസെബര്‍ ടവര്‍ 2. 11,000 ലധികം ഐ.ടി പ്രഫഷണലുകള്‍ക്ക്‌ തൊഴിലവസരം നല്‍കുന്ന പദ്ധതിയാണിത്‌.
20 നിലകളുള്ള ഇതിലെ 8 ഫ്‌ളോറുകള്‍ വാഹന പാര്‍ക്കിംഗിനായി മാറ്റിവെച്ചിരിക്കുന്നു. 15 ലക്ഷം ചതുരശ്ര അടി വിസ്‌തീര്‍ണത്തിലാണ്‌ അത്യാധുനിക രീതിയില്‍ കെട്ടിടം പണികഴിപ്പിച്ചിട്ടുള്ളത്‌. 1200ലധികം പേര്‍ക്ക്‌ ജോലി ചെയ്യാവുന്ന വിധമാണ്‌ ഓരോ ഫ്‌ളോറും രൂപകല്‍പന ചെയ്‌തിട്ടുള്ളത്‌. 400 കോടി രൂപയാണ്‌ െസെബര്‍ ടവറിന്റെ നിര്‍മാണ ചെലവ്‌.
ലോക നിലവാരത്തിലുള്ള വിശാലമായ ആട്രിയമാണ്‌ ലുലു െസെബര്‍ടവര്‍ 2 വിലെത്തുന്നവരെ സ്വാഗതം ചെയ്യുന്നത്‌. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഓഡിറ്റോറിയവും ട്രെയിനിംഗ്‌ സെന്ററും 900 സീറ്റുള്ള അതിവിശാലമായ ഫുഡ്‌ കോര്‍ട്ടും രണ്ട്‌ െഡെനിംഗ്‌ റസ്‌റ്റോറന്റുകളും കോഫിഷോപ്പുകളും ബിസിനസ്‌ സെന്ററും ഇ-ലോബികളും പ്രമുഖ ബാങ്കുകളുടെ ശാഖകളും എ ടി എമ്മുകളും മള്‍ടി സ്‌പെഷ്യാലിറ്റി ജിംനേഷ്യവും യോഗ-മെഡിറ്റേഷന്‍ സെന്ററും െസെബര്‍ ടവര്‍ 2 വിലുണ്ട്‌. 16 െഹെസ്‌പീഡ്‌ പാസഞ്ചര്‍ എലവേറ്ററുകളും രണ്ട്‌ സര്‍വീസ്‌ എലവേറ്ററുകളും െസെബര്‍ ടവറില്‍ അത്യാധുനിക നിലവാരത്തില്‍ സജ്‌ജമാക്കിയിരിക്കുന്നു.
അകത്തും പുറത്തുമായി 400 സി സി ടി വി ക്യാമറകള്‍ െസെബര്‍ ടവറിന്റെ സുരക്ഷക്കായി സ്‌ഥാപിച്ചിട്ടുണ്ട്‌. 1400 കാറുകള്‍ പാര്‍ക്ക്‌ ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട്‌.

Ads by Google
Friday 09 Nov 2018 12.03 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW