Friday, November 09, 2018 Last Updated 0 Min 51 Sec ago English Edition
Todays E paper
Ads by Google
Friday 09 Nov 2018 12.03 AM

തൊഴില്‍ വാഗ്‌ദാനം പാഴ്‌വാക്കായി 'പണികിട്ടി' ജനം

uploads/news/2018/11/263437/1.jpg

ന്യൂഡല്‍ഹി: രാജ്യത്ത്‌ തൊഴിലില്ലാത്തവരുടെ എണ്ണത്തില്‍ വര്‍ധന. ഒക്‌ടോബറില്‍ രാജ്യത്ത്‌ തൊഴിലില്ലാത്തവരുടെ എണ്ണം 6.9 ശതമാനം വര്‍ധിച്ചു. 39.7 കോടിപേരാണ്‌ ഒക്‌ടോബറിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത്‌ പ്രായപൂര്‍ത്തിയായവരില്‍ ഏതെങ്കിലും തൊഴില്‍ ചെയ്യുന്നത്‌. കഴിഞ്ഞവര്‍ഷം ഈ സമയത്ത്‌ 40.7 കോടി പേരാണ്‌ തൊഴിലിലേര്‍പ്പെട്ടിരുന്നത്‌. അതായത്‌ ഒരുവര്‍ഷത്തിനിടെ തൊഴില്‍ നഷ്‌ടമായത്‌ 2.4 ശതമാനം പേര്‍ക്ക്‌. രണ്ടുവര്‍ഷത്തെ ഉയര്‍ന്ന നിരക്കാണിത്‌.
സെന്റര്‍ ഫോര്‍ മോണിറ്ററിങ്‌ ഇന്ത്യന്‍ ഇക്കണോമിയുടെ റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യം വ്യക്‌തമാക്കിയത്‌. തൊഴില്‍ അന്വേഷകരുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. 2.95 കോടി പേര്‍ കാര്യമായിതന്നെ തൊഴില്‍ അന്വേഷിക്കുന്നതായി ഒക്‌ടോബര്‍ വരെയുള്ള കണക്കുകള്‍ വ്യക്‌തമാക്കുന്നത്‌. കഴിഞ്ഞവര്‍ഷം ഇതേസമയം 2.16 കോടി പേരാണ്‌ തൊഴില്‍ അന്വേഷകരായി ഉണ്ടായിരുന്നത്‌. വിപണി നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങളും പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതു കുറഞ്ഞതുമാണ്‌ തൊഴിലില്ലായ്‌മയ്‌ക്കു കാരണമെന്നാണു വിലയിരുത്തല്‍.

പുതുതലമുറയുടെ ആവശ്യം തൊഴില്‍

2019 പൊതുതെരഞ്ഞെടുപ്പിനു എട്ടു മാസം മാത്രം അവശേഷിക്കേ തൊഴിലാവശ്യപ്പെട്ട്‌ പുതുതലമുറ. ആദ്യമായി വോട്ട്‌ ചെയ്യാനൊരുങ്ങുന്ന 13 കോടിയോളം വരുന്ന യുവതലമുറയുടേതാണ്‌ ആവശ്യം. വര്‍ഷത്തില്‍ ഒരു കോടി തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുമെന്ന പ്രാധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രഖ്യാപനം പാഴായെന്നും ഇവര്‍ വ്യക്‌തമാക്കുന്നു. 2104ല്‍ തെരഞ്ഞെടുക്കപ്പെടുമ്പോള്‍ യുവക്കളുടെ ശ്രദ്ധ നേടിയ മോഡിയുടെ വാഗ്‌ദാനമായിരുന്നു തൊഴില്‍.
ഇത്തവണ പൊതുതെരഞ്ഞെടുപ്പു അഭിമുഖികരിക്കുന്ന പ്രധാന വെല്ലുവിളിയാകും തൊഴിലില്ലായ്‌മയെന്നു വ്യക്‌തം. 2018 ജനുവരിയില്‍ 22 ശതമാനമായിരുന്നു തൊഴിലില്ലായ്‌മ. യുവാക്കള്‍ക്കിടയില്‍ ഏറെ പ്രീതിയുള്ള മോഡിയെ പോലൊരു നേതാവിനെ സംബന്ധിച്ച്‌ തൊഴിലില്ലായ്‌മ തലവേദനയാകുമെന്നു വിദഗ്‌ധരും വ്യക്‌തമാക്കി.
2016ല്‍ സെന്റര്‍ ഫോര്‍ ദ്‌ സ്‌റ്റഡി ഓഫ്‌ ഡെവലപ്പിങ്‌ സൊസൈറ്റീസ്‌ നടത്തിയ പഠനത്തില്‍ 18 ശതമാനം പേരും തൊഴിലില്ലായ്‌മയാണ്‌ ഇന്ത്യയുടെ പ്രധാന പ്രശ്‌നമായി വിലയിരുത്തിയത്‌. മോഡിയുടെ കാലത്ത്‌ സൃഷ്‌ടിക്കപ്പെട്ട്‌ തൊഴിലവസരങ്ങളുടെ കൃത്യമായ കണക്കുകള്‍ പുറത്തുവന്നിട്ടില്ലെന്നതും തിരിച്ചടിയാണ്‌.

Ads by Google
Friday 09 Nov 2018 12.03 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW