Tuesday, January 01, 2019 Last Updated 7 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 08 Nov 2018 08.56 PM

വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായിരുന്ന ബി.ജെ.പി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

Sarthaj Singh

ഭോപ്പാല്‍: ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് മധ്യപ്രദേശിലെ മുതിര്‍ന്ന നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ കേന്ദ്രമന്ത്രി കൂടിയായ സര്‍താജ് സിങ് ആണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇന്ന് പുറത്ത് വിട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സര്‍താജിനെ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

1998ലെ വാജ്‌പേയി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്നു സര്‍താജ് സിങ്. മധ്യപ്രദേശിലെ വിവിധ ബി.ജെ.പി മന്ത്രിസഭകളിലും അംഗമായിരുന്നു. 2016ല്‍ ബി.ജെ.പി 75 വയസ് പ്രായപരിധി നിശ്ചയിച്ചതോടെയാണ് മധ്യപ്രദേശ് മന്ത്രിസഭയില്‍ നിന്ന് സര്‍താജിന് പുറത്ത് പോകേണ്ടി വന്നത്.

1998ല്‍ കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍ സിങ്ങിനെ അട്ടിമറിച്ച് പാര്‍ലമെന്റില്‍ എത്തിയ സര്‍താജ് ഗ്രാമീണ മേഖലയില്‍ ആഴത്തില്‍ സ്വാധീനമുള്ള നേതാവാണ്. തന്റെ സിറ്റിംഗ് സീറ്റില്‍ മറ്റൊരാളെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്.

Ads by Google
Thursday 08 Nov 2018 08.56 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW