Tuesday, April 23, 2019 Last Updated 40 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 08 Nov 2018 07.45 PM

പ്രതിപക്ഷ ഐക്യം രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാനെന്ന് ചന്ദ്രബാബു നായിഡു

Chandrababu Naidu

ബംഗളുരു: പ്രതിപക്ഷ ഐക്യം ശക്തമാക്കി ജനതാദള്‍ സെക്യുലര്‍ നേതാവ് എച്ച്.ഡി. ദേവഗൗഡയുമായി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച നടത്തി. ബംഗളുരുവില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച. മുന്‍ പ്രധാനമന്ത്രി കൂടിയായ ഗൗഡയുമായുള്ള കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടുനിന്നു. ജനാധിപത്യം സംരക്ഷിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോജിച്ച് പോരാടുമെന്ന് നായിഡു പറഞ്ഞു.

എന്‍.ഡി.എ ഭരണത്തില്‍ സ്വതന്ത്ര അധികാരമുള്ള എല്ലാ സ്ഥാപനങ്ങളെയും തകര്‍ത്തു കൊണ്ടിരിക്കുകയാണ്. സി.ബി.ഐ, റിസര്‍വ് ബാങ്ക് തുടങ്ങി എല്ലാ സ്ഥാപനങ്ങളെയും നശിപ്പിച്ചു. നോട്ട് നിരോധനം പോലെയുള്ള നയങ്ങള്‍ രാജ്യത്തിന്റെ സമ്പദ്ഘടനയെ പ്രതിസന്ധിയിലാക്കിയെന്നും നായിഡു കുറ്റപ്പെടുത്തി. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാന്‍ യോജിച്ച് നില്‍ക്കേണ്ടത് പ്രതിപക്ഷ പാര്‍ട്ടികളുടെ ഉത്തരവാദിത്തമാണെന്നും നായിഡു പറഞ്ഞു.

നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും പ്രതിപക്ഷത്തെ പ്രധാന നേതാക്കളായ മയാവതി, ശരത് പവാര്‍, ഫറൂഖ് അബ്ദുള്ള, മമത ബാനര്‍ജി തുടങ്ങിയവരുമായും നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യം രൂപീകരിക്കുന്നത് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായി ദേവഗൗഡ പ്രതികരിച്ചു. മതേതര ശക്തികളെ യോജിപ്പിക്കുന്നതിന് വേണ്ടിയാണ് കൂടിക്കാഴ്ചയെന്ന് കര്‍ണാടക മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രതികരിച്ചു. മതേതര പാര്‍ട്ടികളെ യോജിപ്പിക്കാന്‍ നിതാന്ത പരിശ്രമമാണ് ചന്ദ്രബാബു നായിഡു നടത്തിക്കൊണ്ടിരിക്കുന്നത്. അദ്ദേഹവുമായി നല്ല രാഷ്ട്രീയ ബന്ധവും സൗഹൃദവുമാണ് ജെ.ഡി.എസ് നേതൃത്വത്തിനുള്ളതെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
Loading...
TRENDING NOW