Thursday, November 08, 2018 Last Updated 4 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 08 Nov 2018 07.43 PM

ബന്ധുനിയമന വിവാദം; മുഖ്യമന്ത്രി വിശദീകരണം ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ.ടി ജലീല്‍

kt jaleel

തിരുവനന്തപുരം : ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോ സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനോ വിശദീകരണം ആവശ്യപ്പെട്ടിട്ടില്ലെന്ന് കുറ്റാരോപിതനായ കെ.ടി ജലീല്‍.

കുറ്റിപ്പുറത്തുനിന്ന് ജയിച്ചതു മുതല്‍ ലീഗ് തന്നെ വേട്ടയാടുകയാണെന്നും. കൊടിയേരിയെ കണ്ടത് സ്വാഭാവികമായ കൂടിക്കാഴ്ച്ചകള്‍ക്കായിരുന്നുവെന്നും മന്ത്രി പറഞ്ഞു. എ.കെ.ജി സെന്ററില്‍ കോടിയേരിയും കെടി ജലീലും അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ച്ചകളില്‍ ഏര്‍പ്പെട്ടിരുന്നു.

തിരുവനന്തപുരം ലോ അക്കാഡമിക്കു മുന്നില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടയില്‍ യുത്ത് ലീഗ് പ്രവര്‍ത്തകര്‍ മന്ത്രി കെ.ടി ജലീലിനെതിരെ കരിങ്കൊടി കാണിച്ചിരുന്നു. പ്രവര്‍ത്തകരെ പോലിസ് അറസ്റ്റുചെയ്ത് നീക്കി.

ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരായ പ്രതിഷേധം യൂത്ത് ലീഗ് വ്യാപിപ്പിക്കാനൊരുങ്ങുകയാണ്. യോഗ്യതയുണ്ടായിട്ടും നിയമനം ലഭിക്കാത്തവരെ മുന്‍നിര്‍ത്തി കോടതിയെ സമീപിക്കുമെന്നും യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW