Thursday, November 08, 2018 Last Updated 4 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 08 Nov 2018 06.22 PM

കെവിനെ തട്ടിക്കൊണ്ടുപോയ വിവരം അറിയാമായിരുന്നു: 'എല്ലാം കുഴപ്പമായി പെട്ടെന്ന് മാറണമെന്ന്' ചാക്കോ പറയുന്നത് കേട്ടു, ഒടുവില്‍ കൈക്കൂലിയും വാങ്ങി ഒത്താശ

Kevin murder case

ദുരഭിമാനക്കൊലയില്‍ കെവിനെ തട്ടിക്കൊണ്ടുപോയതു മുതല്‍ എല്ലാം ആദ്യവസാനം എഎസ്‌ഐ ബിജു അറിഞ്ഞിരുന്നു. കെവിന്‍ കൊലക്കേസില്‍ ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ എഎസ്‌ഐ ടിഎം ബിജു, സിവില്‍ പോലീസ് ഓഫീസര്‍ അജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി ഉണ്ടായിരിക്കുന്നത്. കേസിലെ മുഖ്യപ്രതി സാനു ചാക്കോയില്‍ നിന്ന് 2000 രൂപ കോഴ വാങ്ങിയെന്നായിരുന്നു ഇരുവര്‍ക്കുമെതിരെയുള്ള കേസ്.

കെവിനെ തട്ടിക്കൊണ്ടുപോയതായി പരാതി ലഭിച്ചയുടന്‍ ബിജു നീനുവിന്റെ വീട്ടിലേക്ക് വിളിച്ചിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ പരാതി നല്‍കിയവരുടെ പക്കല്‍ നിന്ന് ലഭിച്ച ഫോണ്‍ നമ്പരില്‍ വിളിക്കുകയായിരുന്നു. ബിജുവിന്റെ ഫോണ്‍ എടുത്തത് നീനുവിന്റെ പിതാവ് ചാക്കോ ആയിരുന്നു. ഫോണ്‍ വയ്ക്കുന്നതിന്റെ മുമ്പ് എല്ലാം കുഴപ്പമായി പെട്ടെന്ന് മാറണം.. എന്ന് ചാക്കോ വീട്ടിലുള്ളവരോട് പറയുന്നത് എഎസ്‌ഐ ബിജു കേട്ടിരുന്നു.

ഞായറാഴ്ച രാത്രി കെവിനെ തട്ടിക്കൊണ്ടുപോകാന്‍ സാനുവും സംഘവും വന്ന വണ്ടി പട്രോളിങ്ങ് വേളയില്‍ എഎസ്‌ഐ ബിജു പരിശോധിച്ചു. സാനുവിന്റെ പാസ്‌പോര്‍ട്ടും പരിശോധിച്ചിരുന്നു. ഇതിലെ വിലാസവും രാവിലെ ഫോണ്‍ വിളിച്ച വിലാസവും ഒന്നാണെന്ന് തിരിച്ചറിഞ്ഞുവെങ്കിലും ബിജു നടപടികളൊന്നും എടുത്തിരുന്നില്ലെന്നാണ് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ തട്ടിക്കൊണ്ടുപോകുന്ന വിവരം അറിയില്ലായിരുന്നുവെന്നും മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുക്കാതിരിക്കാനാണ് കൈക്കൂലി വാങ്ങിയതെന്നുമായിരുന്നു ബിജു കോടതിയില്‍ മൊഴി നല്‍കിയത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW