Friday, January 18, 2019 Last Updated 11 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 08 Nov 2018 07.22 PM

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് റിസര്‍വ് ബാങ്ക് പിടിച്ചെടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്ന് പി. ചിദംബരം

P Chidambaram, Reserve Bank of India

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് റിസര്‍വ് ബാങ്ക് പിടിച്ചെടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരം. കേന്ദ്രസര്‍ക്കാര്‍ നീക്കം വന്‍ വിപത്തിലേക്ക് നയിക്കുമെന്നും ചിദംബരം പറഞ്ഞു. റിസര്‍വ് ബാങ്ക് ബോര്‍ഡില്‍ കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ നോമിനികളെ നിറച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്രസര്‍ക്കാര്‍ വന്‍ തുക ആവശ്യപ്പെട്ടതിനാലാണ് റിസര്‍വ് ബാങ്കുമായി സര്‍ക്കാരിന് അധികാര തര്‍ക്കത്തില്‍ ഏര്‍പ്പെടേണ്ടി വന്നത്. റിസര്‍വ് ബാങ്ക് ബോര്‍ഡ് യോഗം ചേരുന്ന നവംബര്‍ 19 കണക്ക് തീര്‍ക്കലിന്റെ ദിവസമാണ്. അന്ന് ഉര്‍ജിത് പട്ടേല്‍ നിപാട് വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ഭിന്നത പരസ്യമായിരിക്കെയാണ് പി. ചിദംബരത്തിന്റെ പ്രതികരണം. റിസര്‍വ് ബാങ്ക് ഡെപ്യുട്ടി ഗവര്‍ണര്‍ ആചാര്യയാണ് ആദ്യം ഭിന്നത പരസ്യമാക്കി രംഗത്ത് വന്നത്. ഇതിന് പിന്നാലെ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. അതിനിടെ 1934ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിലെ സെക്ഷന്‍ 7 ഉപയോഗിച്ച് റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തിയതും വിവാദമായി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW