സ്വിച്ച് ബാറ്റിംഗ് നമ്മളെല്ലാവരും കണ്ടിട്ടുള്ളതാണ് ദക്ഷിണാഫ്രിക്കന്‍ താരെ എ.ബി ഡിവില്ല്യേഴ്സ് 360 ഡിഗ്രിയില്‍ മൈതാനത്തിന്റെ പല ഭാഗങ്ങളിലേക്ക് ബൗണ്ടറി പായിക്കുന്നത് നമ്മള് കണ്ടിട്ടുള്ളതാണ്. എന്നാല്‍ സ്വിച്ച് ബൗളിംഗായാലോ?. അണഅടര് 23 സി.കെ നായിഡു ട്രോഫിയില്‍ കല്യാണിയില്‍ നടന്ന മത്സരത്തില്‍ ഉത്തര്‍ പ്രദേശിന്റെ സ്പിന്നര്‍ സിവ് സിംഗാണ് കളരിക്കാരന്റെ മെയ് വഴക്കത്തോടെ 360 ഡിഗ്രിയില്‍ കറങ്ങി പന്തെറിഞ്ഞത്. ബാറ്റ്സ്മാനെയും ടീമംഗങ്ങളെയും അതിശയിപ്പിച്ച പന്ത് അമ്പയര്‍ വിനോദ് ശേഷണ് ഡെഡ്ബോള്‍ വിളിക്കുകയായിരുന്നു.
ബാറ്റ്സ്മാന്റെ ശ്രദ്ധ തിരിക്കുന്നുവെന്ന കാര്യം പരഞ്ഞാണ് അമ്പയര്‍ ഡെഡ് ബോള്‍ എറിഞ്ഞത്. എന്നാല്‍ അമ്പയറുടെ തീരുമാനം തെറ്റാണെന്നാണ് ക്രിക്കറ്റ് ലോകത്തെ പൊതുവികാരം. ഫീല്‍ഡര്‍മാര്‍ ഇതിനെതിരെ തര്‍ക്കിച്ചെങ്കിലും തീരുമാനത്തില്‍നിന്ന് പിന്മാറാന് അമ്പയര്‍ തയ്യാറായില്ല.
Weirdo...!! Have a close look..!! pic.twitter.com/jK6ChzyH2T— Bishan Bedi (@BishanBedi) November 7, 2018