Wednesday, April 24, 2019 Last Updated 8 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 08 Nov 2018 04.02 PM

പെണ്ണേ, പെണ്ണേ... നിന്‍ കല്യാണമായ്

''ഏതൊരു പെണ്‍കുട്ടിയും രാജകുമാരിയായി തിളങ്ങാനാഗ്രഹിക്കുന്ന ദിനമാണ് വിവാഹദിനം. ട്രെന്‍ഡിയായി മാറിക്കൊണ്ടിരിക്കുന്ന വിവാഹാഭരണങ്ങളും മറ്റ് അലങ്കാരങ്ങളുമൊക്കെയാണ് വധുവിന് രാജകീയ പ്രൗഢി നല്‍കുന്നത്...''
uploads/news/2018/11/263398/bridaltips081118b.jpg

സോലാഹ് ശ്രിംഗാര്‍ കര്‍ക്കേ... പാട്ട് ഹിന്ദിയിലാണെങ്കിലും വധുവിനെ സുന്ദരിയാക്കാന്‍ 16 തരത്തിലുള്ള ആടയാഭരണങ്ങള്‍ വേണമെന്നാണ് പല പുരാണഗ്രന്ഥങ്ങളിലും പറയപ്പെടുന്നത്. അത് മണവാട്ടിയുടെ മുഴുവന്‍ വ്യക്തിത്വത്തെയും മഹത്ത്വപ്പെടുത്തുന്നു.

പണ്ട് കാലത്തുള്ളവര്‍ ഒരുപക്ഷേ ഇതൊന്നും അത്രകണ്ട് ഗൗനിച്ചിരുന്നില്ല. എന്നാല്‍ ഇന്നത്തെ തലമുറ ഏറ്റവും ട്രെന്‍ഡിയാകുന്നത് വിവാഹദിനത്തിലാണ്. അതുകൊണ്ട് തന്നെ ബ്രൈഡല്‍ ജ്വല്ലറിയുടെ ശൈലിയും നിമിഷം തോറും മാറിക്കൊണ്ടിരിക്കുന്നു. മണവാട്ടിക്കണിഞ്ഞൊരുങ്ങാനുള്ള ചില പുത്തന്‍ ട്രെന്‍ഡുകളിതാ...

പൊട്ട്


പൊട്ടുകളില്‍ വിവിധതരം ഫാഷനുകളുണ്ട്. ബ്രൈഡല്‍ ബിന്ദികള്‍ എന്ന പേരില്‍ത്തന്നെ വിപണികളിലുണ്ട്. ഒരു പാക്കറ്റില്‍ ഒരു പൊട്ട് മാത്രമേ കാണൂ എന്നതു കൊണ്ട് വിലയും അല്‍പ്പം കൂടുതലാണ്. എങ്കിലും ആ ദിനം സ്പെഷ്യലാക്കാന്‍ പൊട്ടിനും കഴിയും. ട്രഡീഷണല്‍ റെഡ്, മഹാരാഷ്ട്രിയന്‍ ബിന്ദി, ജോമെട്രിക് -ബിന്ദി, സ്റ്റോണ്‍ ബിന്ദി, ലെയേഡ് ബിന്ദി, ഡിസൈനര്‍ ബിന്ദി, എന്നിവയടക്കം ബ്രൈഡല്‍ ബിന്ദികള്‍ പലതുണ്ട്.

സിന്ദൂരം


സിന്ദൂരമാണ് ഹിന്ദു പെണ്‍കുട്ടികളുടെ വിവാഹാടയാളം. വിവാഹശേഷം വരനണിയിക്കുന്ന സിന്ദൂരം ഭാര്യ എന്ന പദവിയുടെ തുടക്കം കൂടിയാണ്. മെര്‍ക്കുറി മെറ്റല്‍ പൗഡര്‍, മഞ്ഞള്‍, മറ്റ് ഔഷധക്കൂട്ടുകള്‍ എന്നിവ ചേര്‍ത്താണ് പണ്ട് സിന്ദൂരം നിര്‍മ്മിച്ചിരുന്നത്. ഇതിലടങ്ങിയ മെര്‍ക്കുറി സമ്മര്‍ദ്ദം കുറയ്ക്കാനും ലൈംഗിക താത്പര്യങ്ങള്‍ കൂട്ടാനും സഹായിക്കുമത്രേ. അതുകൊണ്ടാണ് വൈവാഹിക ജീവിതത്തിലേര്‍പ്പെടാത്തവര്‍ ഇതു ധരിക്കരുതെന്ന് പറയുന്നത്. സിന്ദൂരമണിയുന്നതിലും ഇപ്പോള്‍ പുതിയ ട്രെന്‍ഡുകളുണ്ട്. നെറ്റിയില്‍ സിന്ദൂരമണിയിക്കുന്നതിന്റെ കൃത്യ അളവുകള്‍ അറിയാനായി അതിനു താഴെ ചെറിയ സ്റ്റിക്കര്‍ ബിന്ദി വയ്ക്കുന്നത് ഇപ്പോഴത്തെ ട്രെന്‍ഡാണ്.

കണ്‍മഷി


എത്ര ഭംഗിയില്ലാത്ത പെണ്‍കുട്ടിയാണെങ്കിലും വിവാഹദിനത്തില്‍ ഏഴഴകാണെന്നാണ് പറയുന്നത്. ആ സൗന്ദര്യം ഇരട്ടിയാക്കുന്ന ഒന്നാണ് കണ്ണിന്റെ മേക്കപ്പ്. കണ്‍മഷിയാണതില്‍ മുന്നിട്ടുനില്‍ക്കുന്നത്. സ്മോക്കി ഐ മേക്കപ്പ്, കോപ്പര്‍ ഐ മേക്കപ്പ്, മെറ്റാലിക്ക് ഐ മേക്കപ്പ്, ചാര്‍ക്കോള്‍ ഐ മേക്കപ്പ്, ബട്ടര്‍ഫ്ളൈ ഐ മേക്കപ്പ്, നൂഡ് ഐ മേക്കപ്പ്, ലൈറ്റ് ഐ മേക്കപ്പ്, കോഹ്ള്‍ ഐ മേക്കപ്പ് എന്നിങ്ങനെ ചര്‍മ്മത്തിനനുസരിച്ചുള്ള പല ഐ മേക്കപ്പുകളും ഇപ്പോള്‍ ട്രെന്‍ഡാണ്.

കമ്മല്‍


ജിമുക്കി കമ്മലുകള്‍ മാത്രമണിഞ്ഞ് വിവാഹത്തിന് വധുവിറങ്ങിയിരുന്ന കാലത്തിന് ചെറിയൊരു ഇടവള നല്‍കി ഹാംഗിഗ് ഇയര്‍റിംഗുകള്‍ വന്നു. പക്ഷേ അതിനെ കടത്തിവെട്ടി ജിമുക്കി കമ്മലുകള്‍ വീണ്ടും താരമായിരിക്കുന്നു. ചന്ദ്ലെര്‍ ജുംക എന്നറിയപ്പെടുന്ന വലിയ ജിമുക്കികളാണ് വധുവിനെ കൂടുതല്‍ സുന്ദരിയാക്കുന്നത്. വിവാഹാഭരണത്തിന്റെ ലിസ്റ്റില്‍ ഒഴിച്ചുകൂടാനാവാത്തതായി ജിമുക്കി മാറിയിരിക്കുന്നു.
uploads/news/2018/11/263398/bridaltips081118a.jpg

ഒപ്പം ഗോള്‍ഡ് വെയ്ല്‍ ഇയര്‍റിംഗ്സ്, ലോംഗ് ഡ്രോപ്പിംഗ് ചെയിന്‍സ് ഇയര്‍റിംഗ്സ്, റോഥിയം പ്േളറ്റഡ് ഗോള്‍ഡ് ഇയര്‍റിംഗ്സ്, ചന്ദേല്യര്‍ ഇയര്‍റിംഗ്സ്, ഫ്രിംഗ് ഇയര്‍ ഡസ്ററര്‍ ഇയര്‍റിംഗ്സ്, സ്വരോസ്‌കി ക്രിസ്റ്റര്‍ പേള്‍ ഇയര്‍റിംഗ്സ്, സ്റ്റൈലിഷ് ഇയര്‍റിംഗ്സ്, ട്രഡീഷണല്‍ കളേഡ് ജെം സ്റ്റോണ്‍ ഇയര്‍റിംഗ്സ്, എതിനിക് ഇയര്‍റിംഗ്സ്, വാട്ടര്‍ പേള്‍ ഡയമണ്ട് സ്റ്റഡ് ഇയര്‍റിംഗ്സ്, ഡയമണ്ട് ഇയര്‍റിംഗ്സ്, ഡാര്‍ക്ക് സഫയര്‍ സ്റ്റഡ് ഇയര്‍റിംഗ്സ് എന്നിവയും ട്രെന്‍ഡാണ്.

നെക്ക്‌ലെസ്സ്


കഴുത്തിലേക്ക് ചേര്‍ന്നു കിടക്കുന്ന ചോക്കര്‍ നെക്ക്ലെസ്സ്, നല്ല വീതിയുള്ള മഹാറാണി നെക്ക്ലെസ്സ് എന്നിവയാണ് വേറൊരു ട്രെന്‍ഡ്. ചോക്കറിനോട് ബന്ധപ്പെട്ടുള്ള ലെയേഡ് മഹാറാണി നെക്ക്ലെസ്സ് ഡയമണ്ടിലും ഇപ്പോള്‍ ചെയ്യുന്നുണ്ട്. പോള്‍ക്കി നെക്ക്ലെസ്സ്, ഹെറിറ്റേജ് ബ്രൈഡല്‍ പേള്‍ നെക്ക്ലെസ്സ്, ആന്‍്റിക് നെക്ക്ലെസ്സ്, കുന്ദന്‍ നെക്ക്ലെസ്സ്, ടെമ്പിള്‍ ഡിസൈന്‍ നെക്ക്ലെസ്സ്, റൂബി നെക്ക്ലെസ്സ്, ലക്ഷ്മി ഡിസൈന്‍ നെക്ക്ലെസ്സ്, കോയിന്‍ നെക്ക്ലെസ്സ്, ഡയമണ്ട് ചോക്കര്‍ നെക്ക്ലെസ്സ്... ഇങ്ങനെ ഫാഷന്‍ നീളുന്നു. കല്ലുകളും മുത്തുകളും നിറഞ്ഞ ഈ ആഭരണം വധുവിന് നല്‍കുന്ന പ്രൗഢി ഒന്നുവേറെ തന്നെയാണേ.

മൈലാഞ്ചി


മൈലാഞ്ചിയിടീല്‍ അല്ലെങ്കില്‍ മെഹന്തി സെറിമണി എന്ന പേരില്‍ കല്യാണത്ത ലേന്ന് ഗംഭീരമായ ഒരു ചടങ്ങ് തന്നെയുണ്ട് വിവാഹത്തില്‍. മൈലാഞ്ചിയിടുന്ന തിന് ഡിസൈനേഴ്സിനെ വിളിപ്പിക്കുകയും സാരിക്കിണങ്ങുന്ന സ്റ്റെലില്‍ മൈലാഞ്ചിയിടുകയും ചെയ്യും. പെയ്സ്ലേ പ്രിന്റ്, ഫ്ളോറല്‍ പാറ്റേണ്‍, റോയല്‍ ആര്‍ക്കിടെക്ച്ചര്‍, രാജാ റാണി, പീക്കോക്ക് പാഷന്‍, സ്വേള്‍ ഡിസൈന്‍, കളേഡ് മെഹന്തി, എലിഫന്റ് മോട്ടീഫ്, സിംഗിള്‍ മണ്ടാല, കേര്‍വി ഫ്ളോറല്‍, ലേസ് ഗ്ലോവ്, ഗ്ലിറ്ററി മെഹന്തി എന്നിങ്ങനെ പല ട്രെന്‍ഡി ഡിസൈനുകളുമുണ്ട്.

മൂക്കുത്തി


മൂക്കുത്തി സ്ഥിരമായി ഇടാത്ത പെണ്‍ കുട്ടികള്‍ പോലും വിവാഹദിനത്തില്‍ താത്കാലിക മൂക്കുത്തികള്‍ ഒഴിവാക്കാറില്ല. വലിയ വൃത്താകൃതിയിലുള്ള മൂക്കുത്തിയാണ് ഇപ്പോഴത്തെ ഫാഷന്‍. ഫ്ളോറല്‍ പേള്‍ ഡ്രോപ്പ്, ലെയേര്‍ഡ് ചെയിന്‍സ്, ഓള്‍ഡ് വിന്റേജ്, കുന്ദന്‍ വര്‍ക്ക്, ലഡ്ക്കന്‍ എന്നിവയ്ക്കൊപ്പം ഡെക്കറേറ്റീവ് സ്ട്രിംഗ് തലയിലേക്ക് ഘടിപ്പിക്കുന്നതും പതിയെ ട്രെന്‍ഡായി വന്നു കൊണ്ടിരിക്കുന്നു.

നെറ്റിച്ചുട്ടി


നൃത്തത്തിനൊരുങ്ങുമ്പോള്‍ മാത്രം കണ്ടിരുന്ന നെറ്റിച്ചുട്ടി വിവാഹദിനത്തിലെ ഏറ്റവും വലിയ ട്രെന്‍ഡാണ്. ബോളിവുഡ് സെലിബ്രിറ്റികളുടെ വിവാഹത്തെ അനുകരിച്ച് മാംഗ് ടിക്ക എന്നറിയപ്പെടുന്ന ഈ ആഭരണം കേരളീയ പെണ്‍കുട്ടികളും സ്റ്റെലാക്കിയിട്ടുണ്ട്. മാംഗ് ടിക്കയുടെ വലിപ്പവും ആകൃതിയുമൊക്കെ മുന്‍കാലത്തെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായിട്ടുണ്ട്.
uploads/news/2018/11/263398/bridaltips081118c.jpg

കുന്ദന്‍പോള്‍ക്കി വര്‍ക്കിലുള്ള വലിയ വൃത്താകൃതിയിലുള്ള മാംഗ് ടിക്കയാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. കുന്ദന്‍ സ്ട്രിംഗ്, സിംഗിള്‍ സ്ട്രിംഗ്, മള്‍ട്ടി ലെയേര്‍ഡ് ബീഡ്സ്, ക്രസന്റ്് പേള്‍സ്, ഡ്രോപ്പ്സ് വിത്ത് പേള്‍ സ്ട്രിംഗ്, മള്‍ട്ടി ലെയേര്‍ഡ് ഗോള്‍ഡ് സ്ട്രിംഗ്, ടിയാരാ സ്റ്റൈല്‍, ഡബിള്‍ ലെയേര്‍ഡ് പോള്‍ക്കി സ്ട്രിംഗ്, ഗോള്‍ഡ് ബോര്‍ല പോള്‍ക്കി ലെയര്‍, ഹാഫ് മാതാപത്തി, മള്‍ട്ടിപ്പിള്‍ ലെയേര്‍ഡ് ചെയിന്‍ സ്ട്രിംഗ് എന്നിങ്ങനെ പല ഫാഷനുമുണ്ട്.

ബാജുബാന്‍ഡ്


നൃത്തവേഷത്തില്‍ പുരുഷന്മാര്‍ ധരിച്ചിരുന്ന ഒരു ആഭരണമാണിത്. എന്നാലിന്ന് വിവാഹദിനത്തില്‍ വധുവിന്റെ കൈയില്‍ ഇതു കാണാത്തത് അപൂര്‍വ്വം. ബ്ലൗസിന്റെ സ്ലീവിനു മുകളില്‍ ചെറിയ വള പോലെ തോന്നിപ്പിക്കുന്ന ഈ ആഭരണം ഇല്ലാത്ത ഹിന്ദു വധു ഇല്ലെന്ന് തന്നെ പറയാം. ഒറ്റ സ്ട്രിംഗുള്ളത്, ലെയറുകളായി ഉള്ളത്, കല്ലുകളും മുത്തുകളും ഘടിപ്പിച്ചത് എന്നിങ്ങനെ പല ഫാഷനുകളിലുള്ളതും ഇപ്പോള്‍ കാണുന്നുണ്ട്. റോയല്‍ ബാജുബാന്‍ഡ്, ടെമ്പിള്‍ ഡിസൈന്‍ വിത്ത് ലീഫ് ആന്‍ഡ് ഫ്ളവേഴ്സ്, മറാത്തി മുള്‍ഗി, ഡയമണ്ട് ബാജുബാന്‍ഡ്, കുന്ദന്‍ ബാന്‍ഡ്, പ്രെറ്റി പീക്കോക്ക്, റെയിന്‍ബോ ബാന്‍ഡ്, ട്വിസ്റ്റഡ് യു എന്നിങ്ങനെ ബാജു ബാന്‍ഡിലും ട്രെന്‍ഡുകള്‍ പലതാണ്.

ഹാത്ത്ഫൂല്‍


ദക്ഷിണേന്ത്യയില്‍ നിന്ന് കടമെടുത്ത ഈ ആഭരണം മോതിരവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. വിവാഹദിനത്തില്‍ വധുവും വരനും പരസ്പരമണിയുന്ന മോതിരത്തിനാണ് കൂടുതല്‍ പ്രാധാന്യം. മറ്റുള്ള മോതിരങ്ങള്‍ ട്രെന്‍ഡിനും ഇഷ്ടത്തിനുമനുസരിച്ച് മാറ്റിയെടുക്കാം. അതുകൊണ്ട് മോതിരത്തേക്കാള്‍, അതില്‍ നിന്ന് വളകളിലേക്ക് ചേര്‍ന്നു നില്‍ക്കുന്ന ഈ ഹാത്ത്ഫൂല്‍ ചെയിനിനാണ് പ്രാധാന്യം. കല്ലുകളും മുത്തുകളും നിറഞ്ഞ ബ്രൈഡല്‍ വര്‍ക്കുകളുള്ള ഈ ആഭരണം കൈപ്പുറത്തെ ഭംഗി ഇരട്ടിയാക്കും. സിംഗിള്‍ സ്ട്രിംഗ് കുന്ദന്‍, ചമ്പാഗ്നേ കളര്‍ ഗോള്‍ഡന്‍ ട്രഡീഷണല്‍, മള്‍ട്ടി കളേര്‍ഡ് സ്റ്റോണ്‍ വര്‍ക്ക്സ്, വിന്റേജ് ഡിസൈന്‍, എലഗന്റ് ഫൂല്‍ എന്നിവയാണ് പുതിയ ട്രെന്‍ഡുകള്‍.

ഉഡ്യാണം


വധുവിനെപ്പോലെ തന്നെ ഒരുങ്ങിയാണ് ഇന്ന് പല പെണ്‍കുട്ടികളും വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കാനെത്തുന്നത്. പക്ഷേ വധുവല്ലാതെ ആരും ഉഡ്യാണം അണിഞ്ഞ് വരാത്തതിനാല്‍ കണ്ടെത്താന്‍ വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ല. സാരിയുടെ ഭംഗി ഇരട്ടിയാക്കുന്ന, അഴകളവുകള്‍ ശ്രദ്ധിക്കപ്പെടുത്തുന്ന ഒരു ആഭരണമാണിത്. സ്വര്‍ണ്ണത്തിലുള്ളതും മുത്തുകളും കല്ലുകളും പിടിപ്പിച്ചതുമായ ഉഡ്യാണങ്ങളാണ് ഇപ്പോഴത്തെ ട്രെന്‍ഡ്.
മള്‍ട്ടിലെയേര്‍ഡ് കുന്ദന്‍, ഡബിള്‍ സ്ട്രാന്‍ഡഡ് ചെയിന്‍സ്, ഡാംഗ്ലിങ് ചെയിന്‍സ്, കോണ്ടംപററി കവററഡ് ഫാഷന്‍, ഫ്ളവര്‍/പീക്കോക്ക്/ബഡ്സ്/ലീവ്സ്, കീചെയിന്‍ ഡിസൈന്‍, പേള്‍ ഗോള്‍ഡന്‍ വര്‍ക്ക്, നെക്ക്ലെസ്സ് കമര്‍ബന്ധ്, നെറ്റ്/മെഷ് സ്റ്റൈല്‍, സിമ്പിള്‍ ഡെലിക്കേറ്റ് ചെയിന്‍, ത്രീ ലെയര്‍/ഡബിള്‍ ലെയര്‍ ഗോള്‍ഡന്‍ ബീഡ്സ് എന്നിങ്ങനെ ആ നിര നീളുന്നു.
uploads/news/2018/11/263398/bridaltips081118d.jpg

പാദസരം


വിവാഹദിനത്തില്‍ സ്വര്‍ണ്ണപാദസരം അണിയുന്നവരും സ്വര്‍ണ്ണം കാലിലണിയാന്‍ പാടില്ലെന്ന് പറയുന്നവരുമുണ്ട്. പക്ഷേ പാദസരമണിയുക എന്നത് നിര്‍ബന്ധം തന്നെ. ഫ്രാഗൈല്‍ സ്ലീക്ക്, ബീഡഡ് റിംഗ്സ്, ട്രഡീഷണല്‍ പായല്‍, പേള്‍സ്റ്റോണ്‍ ആന്‍ഡ് ഗോള്‍ഡ് ഡിസൈന്‍, തിക്ക് സില്‍വര്‍ മള്‍ട്ടിപ്പിള്‍ ലെയേര്‍ഡ്, തോംഗ് ആങ്ക്ലെറ്റ്സ്, ട്രൈബല്‍ സ്റ്റൈല്‍, ജെംസ്റ്റോണ്‍ വര്‍ക്ക്, കുന്ദന്‍ വര്‍ക്ക്സ്, ഖുഗ്രു ആങ്ക്ലെറ്റ്സ്, ഝല്ലാര്‍/ഝങ്കാര്‍ ആങ്ക്ലെറ്റ്സ് എന്നിങ്ങനെ സ്വര്‍ണ്ണത്തിലുള്ളതും അല്ലാത്തവയുമായ പല ഡിസൈനര്‍ പാദസരങ്ങളും വിപണിയിലുണ്ട്. അതില്‍ നിന്ന് കാലിനിണങ്ങുന്നവ തെരഞ്ഞെടു ക്കുകയേ വേണ്ടൂ...

പെര്‍ഫ്യൂം


പെര്‍ഫ്യൂമിനും വിവാഹദിവസത്തില്‍ മുഖ്യമായ പങ്കുണ്ട്. ഫോട്ടോ ഷൂട്ടും മറ്റ് ടെന്‍ഷനുകളുമൊക്കെ ഫ്രഷ്നെസ്സ് കുറയ്ക്കാനുള്ള കാരണങ്ങളാണ്. അതുകൊണ്ട് നല്ല പെര്‍ഫ്യൂം തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. വിവാഹദിനത്തില്‍ പരീക്ഷണം നടത്തുന്നതിലും നല്ലത് മികച്ച ബ്രാന്‍ഡ് ഏതാണെന്ന് കണ്ടെത്തി രണ്ടു മൂന്നു ദിവസം മുന്‍പ് മുതല്‍ ഉപയോഗിക്കുന്നതാണ് ഉത്തമം. ഓരോരുത്തര്‍ക്കും ഇഷ്ടപ്പെടുന്ന ഫ്ളേവറുകള്‍ മനസ്സിലാക്കി നേരിട്ട് വാങ്ങുന്നതാണ് ഉചിതം. മുന്‍പ് ഉപയോഗിക്കാത്ത പെര്‍ഫ്യൂമാണെങ്കില്‍ കഴിവതും ഓണ്‍ലൈന്‍ പര്‍ച്ചേയ്സിന് ശ്രമിക്കാതിരിക്കുക. ബര്‍ബറി വീക്കെന്‍ഡ്, വിക്ടോറിയ സീക്രട്ട്സ്, ഡേവിഡ്ഓഫ് കൂള്‍ വാട്ടര്‍, സീ റോസ്, വേര്‍സേസ് ബ്രൈറ്റ് ക്രിസ്റ്റല്‍, യൂഫോറിയ എന്നിങ്ങനെ പലതരം ബ്രാന്‍ഡുകളും വിപണിയിലുണ്ട്. മികച്ചത് കണ്ടെത്തി ഉപയോഗിക്കുക.

വളകള്‍


വിവാഹ വളകളിലെ ഡിസൈനും ദിനംപ്രതി മാറുകയാണ്. ട്രഡീഷണല്‍ ആന്റിക് ഡിസൈനുകള്‍ പോലെ പുതിയ ഡിസൈനുകള്‍ക്കും ആവശ്യക്കാരേറെയാണ്. ഏറാ അണ്‍കട്ട് ഡയമണ്ട് ആന്‍ഡ് ഗോള്‍ഡ് ബാങ്കിള്‍സ്, അഡ്ജസ്റ്റബിള്‍ ബ്രോഡ് ബാങ്കിള്‍സ്, ഗോള്‍ഡ് എമറാള്‍ഡ് ബാങ്കിള്‍സ്, അണ്‍കട്ട് ബാങ്കിള്‍സ് വിത്ത് റൂബി സ്റ്റോണ്‍സ്, ട്രെന്‍ഡി ഓര്‍നേറ്റ് ബ്രൈഡല്‍ ബാങ്കിള്‍സ്, റെഡ് ആന്‍ഡ് ഗ്രീന്‍ ഇനാമെല്‍ഡ് ഗോള്‍ഡ് ബാങ്കിള്‍സ്, സ്റ്റോണ്‍ സ്റ്റഡഡ് മയൂര്‍ പീക്കോക്ക് ഗോള്‍ഡ് ബാങ്കിള്‍സ്, ട്വിന്‍ പീക്കോക്ക് ഡിസൈന്‍ കാഡ ബാങ്കിള്‍സ്, ഡിസൈനര്‍ റോപ്പ് ബാങ്കിള്‍സ്, മെറൂണ്‍ ഇനാമെല്‍ഡ് കാഡ ബാങ്കിള്‍സ്, ആന്‍്റിക് ബാങ്കിള്‍സ്, ബംഗാളി ബാങ്കിള്‍സ്, ബാങ്കിള്‍ സ്റ്റഡഡ് വിത്ത് റൂബീസ്, എ.ഡി സ്റ്റോണ്‍ ബാങ്കിള്‍സ്, കാപ്പ് സ്റ്റൈല്‍ ബാങ്കിള്‍സ്, സിംഗിള്‍ ആന്റിക് വിത്ത് ലക്ഷ്മി മോട്ടീഫ് ഡിസൈന്‍ ബാങ്കിള്‍സ്, ഡയമണ്ട് ഗോള്‍ഡ് ബാങ്കിള്‍സ്, ഫ്‌ളോറല്‍ ഡിസൈന്‍ ബാങ്കിള്‍സ്, ചൈനീസ് ഡിസൈന്‍ ബാങ്കിള്‍സ്, ബോള്‍ഡഡ് ക്ലോസര്‍ ട്രഡീഷണല്‍ ബാങ്കിള്‍സ്, വൈറ്റ് സിര്‍ക്കോണിക്ക ക്രിസ്റ്റല്‍ ബാങ്കിള്‍സ്, ബട്ടര്‍ഫ്ളൈ ഡിസൈന്‍ ബാങ്കിള്‍സ്, ക്വീന്‍ ഓഫ് ഹെവന്‍ ബാങ്കിള്‍സ്, പിങ്ക് സ്റ്റോണ്‍ കാര്‍ട്ട് വീല്‍... ഈ നിരയിങ്ങനെ നീണ്ടു പോകുന്നു. സ്ഥിരമായി ഉപയോഗിക്കാവുന്ന ഡിസൈനുകളും ഇതിലുണ്ട്. വിവാഹദിനത്തില്‍ വ്യത്യസ്തമായി തിളങ്ങാന്‍ വളകളിലെ സ്ഥിരം ഡിസൈന്‍ ഒന്ന് മാറ്റിപ്പിടിച്ചാല്‍ മതി.
uploads/news/2018/11/263398/bridaltips081118e.jpg

വിവാഹവേഷം


പട്ടുസാരികള്‍, ഗൗണുകള്‍, ലെഹംഗകള്‍ എന്നിങ്ങനെ വിവാഹവേഷത്തില്‍ പലതരം പരമ്പരാഗത രീതികളുണ്ട്. ഓരോ ആചാരാനുഷ്ഠാനങ്ങള്‍ക്കുമനുസരിച്ച് ഇത് വ്യത്യാസപ്പെടും. എല്ലാ വേഷത്തിലും പല ഡിസൈനര്‍ വെയറുകള്‍ വിപണി കീഴടക്കുന്നു. രാജകുമാരിയായി തിളങ്ങാന്‍ ഏതു വേഷമാണ് അനുയോജ്യമെന്ന് കണ്ടെത്താന്‍ ഡിസൈനറിന്റെ സഹായം തേടാം.

സമയം കൂടുതലെടുത്ത് കണ്ടെത്തേണ്ടതാണിത്. അതുകൊണ്ട് വീട്ടില്‍ വിവാഹ ഒരുക്കങ്ങള്‍ തുടങ്ങും മുമ്പ് വിവാഹവേഷം ഏതാണെന്ന് ഉറപ്പിക്കുക. ട്രെന്‍ഡുകള്‍ മനസ്സിലാക്കാന്‍ ഓണ്‍ലൈന്‍ സൈറ്റുകളുടെ സഹായം തേടാം. തുണിക്കടയില്‍ പോയി മനസ്സിനിഷ്ടപ്പെട്ട കളര്‍ കണ്ടെത്തി ഒരു തവണ ഉടുത്തു നോക്കി നല്ലതാണെന്ന് ഉറപ്പിക്കുക. ബന്ധുക്കള്‍ക്കൊപ്പം അടുത്ത സുഹൃത്തുക്കളെയും കൂടെ കൂട്ടാം. എന്നാല്‍ രാജകുമാരിയായി അണിഞ്ഞൊരുങ്ങാന്‍ തയ്യാറായിക്കൊള്ളൂ...

മാംഗല്യം തന്തുനാനേനാ മമ ജീവന ഹേതുനാ...

ലക്ഷ്മി ബിനീഷ്

Ads by Google
Thursday 08 Nov 2018 04.02 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW