Thursday, November 08, 2018 Last Updated 5 Min 38 Sec ago English Edition
Todays E paper
Ads by Google
Thursday 08 Nov 2018 03.24 PM

സൗദി അറേബ്യയിൽ സ്വദേശിവൽകരണം രണ്ടാം ഘട്ടം നാളെ മുതൽ ; മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾക്ക് ജോലി നക്ഷ്ടമാകും

uploads/news/2018/11/263393/Gulf081118b.jpg

റിയാദ് : സൗദിയിൽ 12 മേഖലയിൽ പ്രഖ്യാപിച്ച സ്വദേശിവൽകരണത്തിൻറെ രണ്ടാം ഘട്ടം നാളെ മുതൽ ആരംഭിക്കും.ഇലക്ട്രിക്, ഇലക്ട്രോണിക്സ് ഷോപ്പുകൾ, കണ്ണട, വാച്ച് തുടങ്ങിയ നാല് വിൽപ്പന മേഖലകളാണ് ഈ ഘട്ടത്തിൽ നിതാഖാത് പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . ഈ മേഖലയിൽ 70 ശതമാനം സ്വദേശിവൽകരണം നടപ്പാക്കണമെന്നാണ് തൊഴിൽ സാമൂഹിക മന്ത്രാലയത്തിന്റെ നിർദേശം.

നേരത്തെ ഈ തൊഴിലിടങ്ങളിൽ 100 ശതമാനം സ്വദേശികൾക്കായി നടപ്പാക്കാൻ ആയിരുന്നു പദ്ധതി എങ്കിലും പിന്നീട് 70 ശതമാനമാക്കുകയായിരുന്നു .ടെലിഫോൺ ,ഫ്രിഡ്ജ്,റേഡിയോ, ടെലിവിഷൻ ഒവൻ, വാച്ച്, ക്ലോക്ക്, ആഭരണങ്ങൾ, കണ്ണട, കണ്ണ് പരിശോധനയ്ക്കുള്ള ഉപകരണങ്ങൾ, കൃഷി യന്ത്രങ്ങൾ, പമ്പു സെറ്റുകൾ, ട്രാൻസ്‌ഫോമർ എന്നിവയുടെ വിൽപ്പന ഇതിൽ ഉൾപെടും .

ഈ മേഖലകളിലെ മൊത്ത, ചില്ലറ വ്യാപാര സ്ഥാപനങ്ങൾക്കെല്ലാം പുതിയ തീരുമാനം ഒരുപോലെ ബാധകമായിരിക്കുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു . 2019- ജനുവരി ഏഴിനാണ് മൂന്നാം ഘട്ടം നിതാഖാത്ത് പദ്ധതി നടപ്പാക്കുക. സ്‌പെയർ പാർട്‌സ് കടകൾ, കെട്ടിട നിർമാണ വസ്തുക്കൾ വിൽക്കുന്ന കടകൾ, മെഡിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ ,കാർപെറ്റ് കടകൾ, ചോക്ലേറ്റ്-പലഹാര വസ്തുക്കൾ വിൽക്കുന്ന കടകൾ എന്നീവടങ്ങളിൽ കൂടി മൂന്നാം ഘട്ടത്തിൽ സ്വദേശി വത്കരണം നടപ്പാക്കും. .

12 - മേഖലകളിലെ സ്വദേശിവൽകരണം 2018 ജനുവരിയിലാണ് പ്രഖ്യാപിച്ചത് .ആദ്യഘട്ടം സെപ്റ്റംബർ -11 ന് (മുഹറം ഒന്ന് ) പ്രാബല്യത്തിൽ വന്നിരുന്നു. കാർ ,ബൈക്ക് ഷോപ്പ്, കുട്ടികൾക്കും പുരുഷന്മാർക്കുമുള്ള റെഡിമെയ്ഡ് വസ്ത്രങ്ങൾ, ഓഫിസ്‌ ഫർണിച്ചർ, പാത്ര കടകൾ എന്നീ നാലു മേഖലകളിലെ മുപ്പതോളം ഇനങ്ങളിലാണ് സ്വദേശിവൽകരണം നടപ്പിലാക്കിയത്.

ഈ പ്രഖ്യാപിച്ചിട്ടുള്ള മേഖലയിൽ ഏറെയും ജോലി ചെയത് വന്നിരുന്നത് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരാണ് .70 ശതമാനം സൗദികളെ വെച്ച് സ്ഥാപനം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത നിലയിലാണ് കാര്യങ്ങൾ പോകുന്നതെന്ന് ദമ്മാമിൽ ഇലക്ട്രോണിക്സ് സാധനങ്ങൾ വിൽക്കുന്ന മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫ "മംഗളത്തോട്" പറഞ്ഞു .കഴിവതും വേഗം കിട്ടുന്ന വിലയ്ക്ക് സാധനങ്ങൾ വിറ്റ് തീർത്ത് സ്ഥാപനം ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി .

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള വിദേശികളുടെ സ്ഥാപനങ്ങളിൽ ഇതാണ് സ്ഥിതി .നിയമലംഘനം നടത്തിയതായി കണ്ടെത്തിയാൽ ഭീമമായ തുകയും കർശനമായ ശിക്ഷയും ലഭിക്കുമെന്നുള്ളതിനാൽ ഇത്തരം സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയാണ് .ആദ്യ ഘട്ടം നടപ്പാക്കിയതോടെ റെഡീമെയ്‌ഡ്‌ വസ്ത്ര വ്യാപാരം നടത്തുന്ന കടകൾ ഉൾപ്പെടെ നിരവധി കടകളാണ് പൂട്ടിയത് .രണ്ടും മൂന്നും ഘട്ടം കൂടി നിതാഖാത്ത് പദ്ധതി നടപ്പാക്കുന്നതോടെ ഈ മേഖലയിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് വിദേശികൾക്ക് ജോലി നക്ഷ്ടമാകും .

ചെറിയാൻ കിടങ്ങന്നൂർ-

Ads by Google
Thursday 08 Nov 2018 03.24 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW