Friday, April 26, 2019 Last Updated 14 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 08 Nov 2018 01.54 PM

ഭാര്യ ചന്തയിലെ ഉദ്യോഗസ്ഥര്‍ക്ക് വഴങ്ങുന്നതിനെ കുറിച്ചറിയാം ; കിംജോംഗ് ഉന്നിന്റെ നാട്ടിലെ ലൈംഗിക ചൂഷണത്തെക്കുറിച്ച് ഒരു ഭര്‍ത്താവ്

uploads/news/2018/11/263376/north-koreans.jpg

ഉത്തരകൊറിയന്‍ ഏകാധിപതി കിംഗ് ജോംഗ് ഉന്നിന്റെ ഉത്തരകൊറിയന്‍ മാര്‍ക്കറ്റുകളില്‍ അധികാരികള്‍ സ്ത്രീകളെ വ്യാപകമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതായി മനുഷ്യാവകാശ സംഘടനകളുടെ റിപ്പോര്‍ട്ട്. ജീവിക്കാനും വീട്ടിലുള്ളവരുടെ വയറു നിറയ്ക്കാനും കഷ്ടപ്പെടുന്ന സ്ത്രീകളോട് കൈക്കൂലിയായി പോലീസുകാരും മാര്‍ക്കറ്റ് ഉദ്യോഗസ്ഥരും ശരീരം ആവശ്യപ്പെടുന്നതായും പലതരം ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇരയാക്കുന്നതായും യുഎന്‍ നടത്തിയ സര്‍വേയിലാണ് വ്യക്തമാകുന്നത്. ചൂഷണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

ഉത്തരകൊറിയയില്‍ കിം ജോംഗ് ഉന്‍ 2011 ല്‍ അധികാരത്തില്‍ വന്ന ശേഷം മാര്‍ക്കറ്റില്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ദക്ഷിണ കൊറിയയില്‍ നിന്നും കുടിയേറിയവര്‍ പോലും വിപണിയെ ആശ്രയിച്ചു ജീവിക്കുകയും അത്യാവശ്യം സമ്പാദ്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ടെങ്കിലും മാര്‍ക്കറ്റുമായി ബന്ധപ്പെടുന്ന ഉദ്യോഗസ്ഥരെക്കൂടി സഹിക്കേണ്ടി വരുന്നതായും പലരും നിശബ്ദം ഇവരുടെ ലൈംഗീക ആവശ്യങ്ങള്‍ക്കോ ശരീരത്ത് സ്പര്‍ശിക്കുന്നത് ഉള്‍പ്പെടെയുള്ള ചൂഷണങ്ങള്‍ കൈക്കൂലിയായി നല്‍കേണ്ട സ്ഥിതിയുമുണ്ടെന്നാണ് പലരും സര്‍വേയില്‍ പ്രതികരിച്ചിരിക്കുന്നത്.

ഹ്യൂമന്റൈറ്റ് വാച്ച് പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ടില്‍ അതിജീവനം സാധ്യമാകണം എന്നാല്‍ അധികാരികള്‍ക്ക് വഴങ്ങുകയോ ശരീരത്തിന്റെ മുഴുവന്‍ ഭാഗത്തും തൊടാന്‍ അവരെ അനുവദിക്കുകയോ വേണമെന്നാണ് 20 കളില്‍ ലൈംഗികചൂഷണത്തിന് ഇരയായിരുന്ന ഒരു യുവതിയുടെ വെളിപ്പെടുത്തല്‍. 1990 കളില്‍ രാജ്യം കടുത്ത ക്ഷാമം അനുഭവിച്ച കാലത്ത് 32,000 വടക്കന്‍ കൊറിയക്കാരാണ് ദക്ഷിണ കൊറിയയിലേക്ക് പാലായനം ചെയ്തത്. ഇവരില്‍ കൂടുതലും സ്ത്രീകളുമായിരുന്നു. മാതൃരാജ്യത്ത് ഇവര്‍ വ്യാപകമായി ലൈംഗികാതിക്രമത്തിന് ഇരയാകുന്നതായിരുന്നു കാരണം.

2014 ല്‍ ഔദ്യോഗിക ചുമതലകള്‍ വഹിക്കുന്നവര്‍ വ്യാപകമായി ലൈംഗികാതിക്രമം നടത്തിയതായി ഹ്യൂമന്റൈറ്റ് വാച്ച് ചൂണ്ടിക്കാട്ടുന്നു. 2014 ലെ സര്‍വേയില്‍ 1,125 വടക്കന്‍ കൊറിയക്കാരില്‍ 38 ശതമാനവും പറഞ്ഞത് ലൈംഗിക ചൂഷണങ്ങളും ബലാത്സംഗങ്ങളും ഇത്തരം സൗകര്യങ്ങളില്‍ പതിവാണെന്നായിരുന്നു. 33 പേരും തങ്ങള്‍ ഇരകളാണെന്നായിരുന്നു പ്രതികരിച്ചത്. ഉത്തര കൊറിയയില്‍ ക്ഷാമം ഉണ്ടായ കാലത്ത് വീടിന്റെ അത്താണി കുടുംബനാഥകള്‍ ആയിരുന്നു.

പുതിയതായി തുറന്ന മാര്‍ക്കറ്റുകളില്‍ സാധനങ്ങള്‍ വിറ്റും പണത്തിനും ഭക്ഷണത്തിനുമായി ചൈനയിലേക്ക് കുടിയേറിയുമൊക്കയാണ് അവര്‍ ജീവിച്ചത്. ദൂരെ വീട്ടില്‍ അടുപ്പു പുകയുന്നതിനായി പോലീസ് ഉദ്യോഗസ്ഥരും ജയില്‍ ഗാര്‍ഡുകളും ട്രെയിനിലെ ഇന്‍സ്‌പെക്ടര്‍മാരും നടത്തുന്ന ചൂഷണങ്ങളെല്ലാം ഇവര്‍ സഹിക്കുകയായിരുന്നു.

2010 നും 2014 നും ഇടയില്‍ അനേകം തവണ താന്‍ ഇരയാക്കപ്പെട്ടിട്ടുള്ളതായി ഒരു 20 കാരി പറയുന്നു. ചൂഷണം പതിവായതോടെ പിന്നീട് കുടിയേറിയ വടക്കന്‍ കൊറിയയില്‍ നിന്നും ഇവര്‍ ദക്ഷിണകൊറിയയിലേക്ക് ഓടി രക്ഷപ്പെട്ടു. കുടുംബത്തിന്റെ അത്താണിയും വരുമാനമാര്‍ഗ്ഗവുമായ ജോലി നഷ്ടപ്പെടുമോ എന്ന് ഭയന്നാണ് എല്ലാവരും എല്ലാറ്റിനും സമ്മതിക്കുന്നത്. സ്ത്രീകളുടെ യാത്രയും വില്‍പ്പനയും നിയമരഹിതമാണെന്നോ വില്‍ക്കുന്ന സാധനങ്ങള്‍ ഗുണനിലവാരം ഇല്ലാത്തതാണെന്നോ ഉദ്യോഗസ്ഥര്‍ പറഞ്ഞാല്‍ അതോടെ തീര്‍ന്നെന്ന് ഇവര്‍ ഭയക്കുന്നു.

ജീവിക്കണമെങ്കില്‍ അവരുടെ കാരുണ്യം വേണം. അതുകൊണ്ട് മാര്‍ക്കറ്റിലെ ഗാര്‍ഡുകളും പോലീസുകാരും പിന്നിലുള്ള ആരുമില്ലാത്ത മുറിയിലേക്കോ മറ്റോ വരാന്‍ പറഞ്ഞാല്‍ അനുസരിക്കുകയേ രക്ഷയുള്ളൂ. ഞങ്ങളെ പാവകളെപോലെയാണ് കരുതുന്നത്. മാനസീകമായി കൂടി അവര്‍ തകര്‍ത്തുകളയും. രാത്രിയില്‍ നിങ്ങള്‍ കരയുന്നത് ഒരു പക്ഷേ ആരും കാണാറില്ല. എന്തിനാണെന്നും അറിയണമെന്നില്ല.ഒരു യുവതി പറയുന്നു.

ചെയ്യുന്നത് തെറ്റാണെന്ന് ചൂഷകര്‍ ഒരിക്കലും ആലോചിക്കാത്തതിനാല്‍ പരസ്പര സമ്മതത്തോടെയുള്ള ലൈംഗികത ഒരു സാധാരണ സംഭവമാണ്. സ്ത്രീകള്‍ അത്തരം പെരുമാറ്റങ്ങള്‍ പ്രതിഷേധിക്കാതെ സ്വീകരിക്കുകയും ചെയ്യും. അധികാരം കയ്യിലില്ലാത്തവര്‍ അഴിമതി സഹിക്കേണ്ടിവരും അത് സാധാരണയാണ് 40 കാരിയായ കച്ചവടക്കാരിയുടെ ഭര്‍ത്താവും സമ്മതിക്കുന്നു. തന്റെ ഭാര്യയെ പോലെയുള്ള ചന്തയുടെ ഒരു ഭാഗം ആള്‍ക്കാര്‍ ഉഭയ ലൈംഗികതയ്ക്ക് സമ്മതിക്കുന്നത് സാധാരണമാണ്. ജീവിക്കണമെങ്കില്‍ അതേ മാര്‍ഗ്ഗമുള്ളൂ. എല്ലാം അറിയാമെങ്കിലും പരസ്പരം ഇക്കാര്യം പറയാറില്ലെന്നും ഇയാള്‍ പറയുന്നു.

ചിലര്‍ സാധനങ്ങള്‍ കടത്താനും ജോലിക്കായും മറ്റും ചൈനയിലേക്ക് അനധികൃതമായി കുടിയേറാറുണ്ട്. ഇവര്‍ പിടിക്കപ്പെടുകയോ മടക്കി അയയ്ക്കപ്പെടുകയോ ചെയ്യാറുണ്ട്. ഇവര്‍ താല്‍ക്കാലികമായി അടയ്ക്കാറുള്ള കേന്ദ്രങ്ങളിലും ജയിലുകളിലും ബലാത്സംഗത്തിന് ഇരയാകാറുണ്ട്.

എല്ലാ രാത്രികളിലും ചില സ്ത്രീകള്‍ ഗാര്‍ഡിനൊപ്പം പോകേണ്ടിവരും. അവര്‍ ബലാത്സംഗത്തിന് ഇരയാക്കപ്പെടുമെന്ന് ഹോള്‍ഡിംഗ് സെന്ററില്‍ കഴിയേണ്ടി വന്ന ഒരു 30 കാരി പറയുന്നു. ജയില്‍ മുറി തുറക്കുന്നതിന്റെ സെല്ലിന്റെ താഴില്‍ താക്കോല്‍ തിരിയുന്ന ശബ്ദം എപ്പോഴും കേള്‍ക്കാറുണ്ടായിരുന്നെന്നും ഇവര്‍ പറയുന്നു. ലൈംഗിക പീഡനങ്ങള്‍ തെറ്റായ കാര്യമാണ്. എന്നാല്‍ അത് തന്റെ കുറ്റമല്ലെന്നും വടക്കന്‍ കൊറിയയില്‍ താമസിക്കുമ്പോള്‍ സ്വയം സംരക്ഷണ ഒരു നടക്കാത്ത കാര്യമാണെന്നും പറയുന്നു.

Ads by Google
Thursday 08 Nov 2018 01.54 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW