Thursday, November 08, 2018 Last Updated 1 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 08 Nov 2018 01.52 PM

പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ ചതുർദ്വിന യു എ ഇ സന്ദർശനത്തിനായി എത്തി

uploads/news/2018/11/263375/Gulf081118a.jpg

ദുബായ് : പരിശുദ്ധ പത്രോസിന്റെ സിംഹാസനത്തിൽ അവരോധിതനായ ശേഷം ചതുർദ്വിന സന്ദർശനത്തിനായി സുറിയാനി സഭയുടെ പരമ മേലദ്ധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കിസ് ബാവ യു എ ഇ യിൽ എത്തി .

ഇന്നലെ വൈകിട്ട് 6 - 05 ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പാത്രിയർക്കീസ് ബാവയെയും സംഘത്തിനും ഊഷ്മളമായ സ്വീകരണം നൽകി .

ഇടവക മെത്രാപ്പോലീത്ത ഐസക് മാർ ഒസ്ത്താത്തിയോസ്‌ ,കുര്യാക്കോസ് മാർ സേവേറിയോസ് ,മേഖല സെക്രട്ടറി കാളിയംവേലിൽ പൗലോസ് കോർ എപ്പിസ്കോപ്പ ,ഫാദർ അരുൺ സി എബ്രഹാം ,ഫാദർ ജിജിൻ എബ്രഹാം ,ഫാദർ സിജു എബ്രഹാം ,ഫാദർ എൽദോസ് ,അത്മായ സെക്രട്ടറി സണ്ണി .എം ,ജോൺ ,മേഖലാ സെക്രട്ടറി ഐപ്പ് .സി .ജോൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആണ് ബാവായെ സ്വീകരിച്ചത് .

ഇന്ന് അൽ ഐൻ സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ വൈകുന്നേരം 6 മണിക്ക് സ്വീകരണവും തുടർന്ന് സന്ധ്യാപ്രാർഥനയും നടത്തും .വെള്ളിയാഴ്ച നാളെ പാത്രിയർക്കീസ് ബാവയുടെ മുഖ്യ കാർമ്മികത്വത്തിൽ ഷാർജ സെന്റ് മേരിസ് സുനോറോ കത്തീഡ്രൽ പള്ളിയിൽ വിശുദ്ധ കുർബാന രാവിലെ 7.30 -ന് പ്രഭാത നമസ്കാരം, 8.30 -ന് സ്വീകരണം ,9.00 മണിക്ക് വിശുദ്ധ കുർബ്ബാനയും ,ഒരു മണിക്ക് ഷാർജ സെന്റ് മേരീസ് ക്നാനായ യാക്കോബായ പള്ളിയിൽ സ്വീകരണം ഒരിക്കിയിട്ടുണ്ട് .5 മണിക്ക് ദുബായ് സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ കുർബാനയും അർപ്പിക്കും തുടർന്ന് സിറിയൻ സമൂഹത്തെ പരിശുദ്ധ ബാവ അഭിസംബോധന ചെയ്തു സംസാരിക്കും.

നവംബർ 10-ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ദുബായ് മോർ ഇഗ്നാത്തിയോസ് കത്തീഡ്രൽ പള്ളിയിൽ സ്വീകരണം. തുടർന്ന് 7 -ന് സന്ധ്യാപ്രാർത്ഥ്നയും നടത്തും .നവംബർ 11 ഞായറാഴ്ച വൈകുന്നേരം 8.30 -ന് പാത്രിയർക്കീസ് ബാവ ഔദ്യേഗിക സന്ദർശനം പൂർത്തിയാക്കി ലെബനോനിലേക്ക് മടങ്ങും .

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Thursday 08 Nov 2018 01.52 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW