Thursday, November 08, 2018 Last Updated 0 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 08 Nov 2018 01.49 PM

എന്റെ പാട്ടുകള്‍ എന്നേക്കാള്‍ നന്നായി ചിത്ര പാടും, പിന്നെ ഞാന്‍ പാടിയിട്ടില്ല: പി സുശീല

uploads/news/2018/11/263373/susheela.jpg

സുശീലാമ്മയുടെ ഗാനമാധുരിയില്‍ മലയാളി അലിഞ്ഞ കാലമുണ്ടായിരുന്നു. ആ കാലത്തിലേക്കു കൂട്ടികൊണ്ടു പോവുകയായിരുന്നു കെ. എസ് ചിത്ര. പി. സുശീലയുടെ തെന്നിന്ത്യന്‍ ഭാഷകളിലുള്ള നിരവധി ഗാനങ്ങള്‍ ആലപിച്ചാണ് ചിത്ര സുശീലയോടുള്ള ആദരം അറിയിച്ചത്. സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്‌സ് 2018ന്റെ വേദിയിലായിരുന്നു ചിത്രയുടെ അവിസ്മരണീയ ഗാനാര്‍ച്ചന.

മലയാളം പാട്ടുകള്‍ പാടിയായിരുന്നു ചിത്ര ഗാനാര്‍ച്ചന അവസാനിപ്പിച്ചത്. 'അമ്പാടി പൂങ്കുയിലേ പാടൂ' എന്ന ഗാനം ചിത്ര പാടിയപ്പോള്‍ സദസ്സിലിരുന്ന് സൂശീല കൂടെ പാടി. തുടര്‍ന്ന് ലൈഫ് അച്ചീവ് മെന്റ് പുരസ്‌കാരം നല്‍കി ചടങ്ങില്‍ സുശീലയെ ആദരിച്ചു.

സുശീലയുടെ വാക്കുകള്‍ ഇങ്ങനെ: '66 വര്‍ഷം ഞാന്‍ പാട്ടുകള്‍ പാടി. മനോഹരമായ ശബ്ദത്തിന് ഉടമയാണു ചിത്ര. ഞാന്‍ പാടിയ പാട്ടുകള്‍ എന്നേക്കാള്‍ നന്നായി ചിത്ര പാടും.നല്ല മെലഡി വോയ്‌സ്. ദൈവം ചിത്രയെ എപ്പോഴും ഇങ്ങനെ മധുരമുള്ള ശബ്ദത്തിനുടമയായി നില്‍ക്കാന്‍ സഹായിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു. 2012ലാണു അവസാനമായി പാടിയത്. അതിനുശേഷം പാടിയില്ല.'

തന്റെ പാട്ടുകള്‍ തന്നെക്കാള്‍ നന്നായി ചിത്ര പാടി എന്നു സുശീല പറഞ്ഞപ്പോള്‍ ചിത്ര ശിരസ്സു കുനിച്ചു. ഖുശ്ബുവിനു വേണ്ടിയും പാടിയിട്ടുണ്ടെന്നു പറഞ്ഞ് എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ഗാനമായ പൂപുക്കും മാസം തൈമാസം എന്ന ഗാനത്തിന്റെ വരികള്‍ സുശീല വേദിയില്‍ ആലപിച്ചു. സുശീലാമ്മയെ പോലെയുള്ളവരുടെ കാലഘട്ടത്തില്‍ ജീവിക്കാന്‍ കഴിഞ്ഞ നമ്മള്‍ ഭാഗ്യം ചെയ്തവരാണെന്ന് ഖുശ്ബു പറഞ്ഞു. 2012 മുതല്‍ ചലച്ചിത്ര പിന്നണി ഗാന രംഗത്തു നിന്നും മാറി നില്‍ക്കുന്ന സുശീലാമ്മ ഇതുവരെ പാടിയതില്‍ ഇഷ്ടമുള്ള ഗാനം ഈ വേദിയില്‍ ആലപിച്ചാല്‍ അതു ഞങ്ങളെ പോലുള്ളവര്‍ക്കു സന്തോഷമായിരിക്കുമെന്ന ഖുശ്ബു പറഞ്ഞു. തുടര്‍ന്നു ഖുശ്ബുവിന്റെ അഭ്യര്‍ഥന മാനിച്ച് കണ്ണുക്കു മയ്യഴക് എന്ന ഗാനവും പാടിയാണു സുശീല വേദി വിട്ടത്.

Ads by Google
Thursday 08 Nov 2018 01.49 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW