Friday, April 26, 2019 Last Updated 14 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 08 Nov 2018 01.34 PM

മൂത്രം കുടിപ്പിക്കല്‍, പാറ്റയെ ഭക്ഷിക്കല്‍, ടോയിലറ്റിലെ വെള്ളം കുടിക്കല്‍, മുടി ഷേവ് ചെയ്യല്‍, ബെല്‍റ്റിനടി; ടാസ്‌ക പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കമ്പനിയുടെ ശിക്ഷനടപടികള്‍ ഇങ്ങനെ

Failing To Finish Tasks

ബീജിംഗ്: ചൈനയിലെ ഒരു കമ്പനിയില്‍ നിശ്ചിത സമയത്തിനുള്ളില്‍ ടാസ്‌ക് പൂര്‍ത്തിയാക്കാത്ത ജീവനക്കാര്‍ക്ക് മൂത്രം കുടിക്കേണ്ട ഗതികേടാണ് വന്നത്. അതുമാത്രമല്ല പാറ്റകളെ തിന്നുക ബെല്‍റ്റിനുള്ള അടി എന്നിവ സഹിക്കേണ്ടി വരുന്നു. മാത്രമല്ല മറ്റ് ചിലരുടെ തല ഷേവ് ചെയ്യുകയും ടോയിലറ്റില്‍ നിന്നുമുള്ള വെള്ളം കുടിക്കേണ്ടി വരികയും ചെയ്തു. ചിലരുടെ ശമ്പളം ഒരുമാസം പിടിച്ചുവെച്ചു. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞിരിക്കുകയാണ്.

മറ്റ് ജീവനക്കാരുടെ മുന്നില്‍ വെച്ച് പരസ്യമായാണ് ശിക്ഷ നടപടികള്‍ നടക്കുകയെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുയിഷുവിലെ തെക്ക്കിഴക്ക് സ്ഥിതിചെയ്യുന്ന കമ്പനിയിലാണ് സംഭവം. ലെതര്‍ ഷൂധരിക്കാതെയോ കമ്പനി പറഞ്ഞിരിക്കുന്ന ഡ്രസിംഗ് സ്റ്റൈലില്‍ മാറ്റം വരുത്തി എത്തുകയോ ചെയ്യുന്നവര്‍ക്ക് 50 യുവാനാണ് പിഴ.

ഇത്രയും ഒക്കെ ദുരിതം അനുഭവിച്ചിട്ടും ഇപ്പോഴും ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. പിരിഞ്ഞ് പോകാന്‍ തയ്യാറാകുന്നില്ല. കഴിഞ്ഞ അഞ്ച്-പത്ത് വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ മൂന്ന് മാനേജര്‍മാരാണ് ജയിലില്‍ അടയ്ക്കപ്പെട്ടത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW