Thursday, November 08, 2018 Last Updated 5 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 08 Nov 2018 01.26 PM

ഫാഷന്‍ ലോകത്തെ പുതിയ താരമായി പ്രിയ വാര്യര്‍: അഡാറ് ലുക്കിനു പിന്നില്‍ പൂര്‍ണ്ണിമ

uploads/news/2018/11/263370/priya.jpg

കണ്ണിറുക്കി മനം കവര്‍ന്ന പ്രിയ വാരിയരുടെ മേക്ക് ഓവറില്‍ കണ്ണുടക്കിയിരിക്കുകയാണ് ഫാഷനിസ്റ്റകള്‍. അടുത്തിടെ സ്വകാര്യചടങ്ങില്‍ പങ്കെടുക്കാനെത്തിയ പ്രിയയുടെ ഡിസൈനര്‍ കോസ്റ്റിയൂമും ആക്‌സസറീസും ലുക്‌സും ഒരുപോലെ ശ്രദ്ധിക്കപ്പെട്ടു.

ആപ്പിള്‍ ഗ്രീന്‍ നിറത്തിലെ ലെഹംഗ സ്‌കര്‍ട്ടിന് കന്റംപ്രറി മേക്ക് ഓവര്‍ നല്‍കുന്നത് ഡ്രേപ്ഡ് ബ്ലൗസ്. ഓഫ് ഷോള്‍ഡര്‍ ഡ്രേപ് ആയതിനാല്‍ ാമര്‍ എലമെന്റ് കൂടി ചേരുന്നു. സ്‌കര്‍ട്ടിനൊപ്പം സ്‌റ്റേറ്റ്‌മെന്റ് ബെല്‍റ്റ് നല്‍കിയിട്ടുണ്ട്. ഹാന്‍ഡ് ക്രാഫ്റ്റഡ് ബക്കിള്‍ ചേരുന്ന എംബ്രോയ്‌ഡേഡ് ബെല്‍റ്റ് വ്യത്യസ്തത പകരുന്നു. ഇതേ മാതൃകയില്‍ ഡ്രേപ് ബ്ലൗസില്‍ ബ്രൂച്ച് ആയും ഉപയോഗിച്ചിട്ടുണ്ട്.

ഡ്രമാറ്റിക് ലുക്ക് നല്‍കുന്ന കോസ്റ്റിയൂം പക്ഷേ അമിതമായ അലങ്കാരങ്ങള്‍ ഒഴിവാക്കിയാണ് ശ്രദ്ധനേടുന്നത്.മള്‍ട്ടിയൂസ് ഉറപ്പാക്കുന്നുവെന്നതാണ് പ്രിയ വാരിയരുടെ ലെഹംഗയുടെ പ്രത്യേകതയെന്ന് സെലിബ്രിറ്റി ഡിസൈനര്‍ പൂര്‍ണിമ ഇന്ദ്രജിത്ത് പറയുന്നു.ലെഹംഗയ്‌ക്കൊപ്പം ദാവണി, ബ്ലൗസ് ലുക്ക് ഒഴിവാക്കിയാണ് ഡ്രേപ് സ്‌റ്റൈല്‍ കൊണ്ടുവന്നത്. അതേ സമയം മിക്‌സ് ആന്‍ഡ് മാച്ച് വഴി ഇതേ ഗാര്‍മെന്റ് തന്നെ പലരീതിയില്‍ ഉപയോഗിക്കാം.

Ads by Google
Thursday 08 Nov 2018 01.26 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW