Thursday, April 25, 2019 Last Updated 9 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 08 Nov 2018 01.13 PM

ഷവോമി റെഡ്മി 6എ 32 ജിബി വാരിയന്റ് വില്‍പ്പന ആരംഭിച്ചു

redmi 6a 32 gb variant sale in india

ഷവോമി റെഡ്മി 6എ ഇന്ത്യയില്‍ വില്‍പ്പന ഇന്ത്യയിൽ ആരംഭിച്ചു. 2 ജിബി റാം 32 ജിബി സ്റ്റോറേജിന്റെ വില്‍പ്പനയാണ് ആരംഭിച്ചത്. ഫോണ്‍ നിലവിൽ മി .കോമിലും ആമസോണ്‍ ഇന്ത്യയിലുമാണ് ലഭ്യമായത്. നേരത്തെ, 2 ജിബി റാം 16 ജിബി സ്‌റ്റോറേജ് മോഡലും അവതരിപ്പിച്ചിരുന്നു.

18:9 അനുപാതത്തിലുള്ള ആധുനിക ഡിസ്‌പ്ലേയാണ് ഷവോമി റെഡ്മി 6എയ്ക്ക് നല്‍കിയിരിക്കുന്നത്. സ്മാര്‍ട്ട്‌ഫോണിന്റെ നാലു വശങ്ങളും ഇടുങ്ങിയ ബെസലുകളാണ്. 1440×720 പിക്‌സല്‍ റസൊല്യൂഷനുളള എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയും ഫോണിലുണ്ട്.

റെഡ്മി നോട്ട് 5 പ്രോ ഫോണിനെ പോലെ തന്നെ റെഡ്മി 6Aയ്ക്കും AI ഫേസ് അണ്‍ലോക്ക് സവിശേഷതയുണ്ട്.
13എംപി PDFA ക്യാമറയാണ് സ്മാര്‍ട്ട്‌ഫോണിന്റെ പിന്നിലായിയുളളത്. ഇതിലൂടെ കുറഞ്ഞ പ്രകാശത്തില്‍ മികച്ച ഫോട്ടോകള്‍ എടുക്കാനും കഴിയും. കൂടാതെ, ഇലക്ട്രിക് ഇമേജ് സ്‌റ്റെബിലൈസേഷനുളള 1080p വീഡിയോ റെക്കോര്‍ഡിംഗും റെഡ്മി 6എ പിന്തുണയ്ക്കുന്നു.

മീഡിയാടെക് ഹീലിയോ A22 പ്രോസസറാണ് ഫോണിൽ. അതായത് ക്ലോക്ക് സ്പീഡ് 2.0 Ghz ഉളള ഒക്ടാകോര്‍ പ്രോസസര്‍. 12nm FinFET പ്രക്രിയയിലാണ് ഹീലിയോ P22 പ്രോസസ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററി ശേഷി മെച്ചപ്പെടുത്തുകയും ഒപ്പം മൊത്തത്തിലുളള ഫോണിന്റെ താപനില നിയന്ത്രിക്കുകയും ചെയ്യും. ഇന്ത്യയില്‍ പുറത്തിറക്കിയ രണ്ടാമത്തെ MTK SoC പവര്‍ സ്മാര്‍ട്ട്‌ഫോണാണ് റെഡ്മി 6എ.

Ads by Google
Ads by Google
Loading...
TRENDING NOW