Thursday, November 08, 2018 Last Updated 3 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 08 Nov 2018 12.59 PM

ഡോക്ടറോട് സംസാരിച്ചു: ലക്ഷ്മിയുടെ അവസ്ഥ പങ്കുവെച്ച് സ്റ്റീഫന്‍ ദേവസ്സി

uploads/news/2018/11/263360/balu.jpg

അന്തരിച്ച വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ പങ്കുവച്ചു സുഹൃത്തും സംഗീത സംവിധായകനുമായ സ്റ്റീഫന്‍ ദേവസി. ദീപാവലി ആശംസകള്‍ നേര്‍ന്നതോടൊപ്പം ലക്ഷ്മിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും സ്റ്റീഫന്‍ ദേവസി പങ്കുവെച്ചു.

'ലക്ഷ്മിയുടെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ചു നിരവധി ആളുകള്‍ എനിക്കു മെസേജ് അയക്കുന്നുണ്ട്. ഡോക്ടറോട് സംസാരിച്ചിരുന്നു. ആശുപത്രിയില്‍ നിന്ന് !!ഡിസ്ചാര്‍ജ് ചെയ്തു. ലക്ഷ്മി ഇപ്പോള്‍ വീട്ടിലാണ്. ശാരീരികവും മാനസികവുമായ ആരോഗ്യം വീണ്ടെടുക്കാന്‍ നമ്മള്‍ ലക്ഷ്മിക്കു വേണ്ടി ഇനിയും കൂടുതല്‍ പ്രാര്‍ഥിക്കണം. എല്ലാവരുടെയും പ്രാര്‍ത്ഥന ഇനിയും വേണം'

ലക്ഷ്മിയെ സന്ദര്‍ശിച്ച അനുഭവം സുഹൃത്തും സംഗീതസംവിധായകനുമായ ഇഷാന്‍ ദേവും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ലക്ഷ്മിക്കായി പ്രാര്‍ഥനകള്‍ ആവശ്യമാണെന്നു സംഗീത സംവിധായകനും ഗായകനുമായ ഇഷാനും നേരത്തെ അഭ്യര്‍ഥിച്ചിരുന്നു

Ads by Google
Thursday 08 Nov 2018 12.59 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW