Thursday, January 24, 2019 Last Updated 2 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 08 Nov 2018 12.54 PM

ഹാരിയര്‍ ജനുവരി ആദ്യം എത്തും; എന്നാൽ, ആദ്യം ഓട്ടോമാറ്റിക്കില്ല

tata harrier automatic version will come later only manual at launch

ജനുവരി ആദ്യം തന്നെ ടാറ്റയുടെ പ്രീമിയം കോംപാക്ട് സെഡാന്‍ ഹാരിയര്‍ നിരത്തിലെത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പ്രഥമിക ഘട്ടത്തില്‍ ഹാരിയറിന്റെ ഓട്ടോമാറ്റിക് മോഡല്‍ പുറത്തിറക്കില്ലെന്നാണ് റിപ്പോർട്ട്.

ആദ്യഘട്ടത്തില്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സില്‍ മാത്രമാണ് ഈ വാഹനം പുറത്തിറക്കുക. പിന്നീട് ഹ്യുണ്ടായിയില്‍ നിന്ന് കടമെടുത്ത ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിലും ഹാരിയര്‍ എത്തുമെന്നാണ് റിപ്പോർട്ട്. റേഞ്ച് റോവറില്‍നിന്ന് കടമെടുത്ത സാങ്കേതികതയോടെയാണ് ഹാരിയര്‍ നിരത്തിലെത്തുന്നത്.

2.0 ലിറ്റര്‍ ക്രയോടെക് ഡീസല്‍ എന്‍ജിനാണ് ഹാരിയറിന് ലഭിക്കുന്നത്. ടെറൈന്‍ റെസ്‌പോണ്‍സ് മോഡുകളും അഡ്വാന്‍സ്ഡ് ഇലക്ട്രോണിക്കലി കണ്‍ട്രോള്‍ഡ് വേരിയബിള്‍ ജിയോമെട്രി ടര്‍ബോ ചാര്‍ജര്‍ എന്നിവയും മോഡലിൽ ഒരുങ്ങുന്നു.

ശബ്ദവും വിറയലും കുറയ്ക്കാനായി പ്രത്യേക പാനലുകള്‍ ഇതിലുണ്ട്. അപകടങ്ങളില്‍ ആഘാതം കാബിനിലേക്ക് കടന്നെത്താതിരിക്കാന്‍ പ്രത്യേക ക്രമ്പിള്‍ സോണുള്‍പ്പെടെയുള്ള സംവിധാനമുണ്ട്. ടാറ്റയും ജാഗ്വാര്‍ ലാന്‍ഡ് റോവറും സംയുക്തമായി ചേര്‍ന്ന് വികസിപ്പിച്ച ഒപ്റ്റിമല്‍ മോഡ്യുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ചറാണ് ഹാരിയറില്‍ കമ്പനി നല്‍കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW