Thursday, November 08, 2018 Last Updated 12 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 08 Nov 2018 12.34 PM

റിയല്‍മി സി1, റിയല്‍മി 2 ഫോണുകളുടെ വില വര്‍ധിപ്പിച്ചു

Realme C1, Realme 2 price in India increased

ബജറ്റ് സ്മാര്‍ട്‌ഫോണുകളായ റിയല്‍മി2, റിയല്‍മി സി1 എന്നിവയുടെ വില റിയല്‍മി വര്‍ധിപ്പിച്ചെന്ന് റിപ്പോർട്ട്. 6,999 രൂപയായിരുന്നു റിയല്‍മി സി1ന്റെ വില. 7,999 രൂപയാണ് ഇപ്പോഴത്തെ വില. റിയല്‍മി 2ന് നേരത്തെ 8,999 രൂപയായിരുന്നു വില. ഈ ഫോണിന് ഇപ്പോള്‍ 9,499 രൂപയാണ് വില.

റിയല്‍മി 2ന് 19:9 അനുപാതത്തില്‍ 6.2 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. 4,230 എംഎഎച്ചാണ് ബാറ്ററി.ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 450 പ്രൊസസറില്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

13 എംപി, 2 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയും 8 എം പി ഫ്രണ്ട് ക്യാമറയുമാണ്. 3 ജിബി 32 ജിബി സ്റ്റോറേജ്, 4 ജിബി 64 ജിബി സ്‌റ്റോറേജ് വാരിയന്റുകളുടെ സ്‌റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ വര്‍ധിപ്പിക്കാവുന്നതാണ്. റിയൽമി സി 1 ന് 4230എംഎഎച്ച് ബാറ്ററി ഉണ്ട്, സ്മാർട്ട് ഐ പവർ മാസ്റ്റിനൊപ്പം ഇതു കൂടുതൽ ഫലപ്രദമായി മാറുന്നു.

പബ്ജി പോലുള്ള ഹൈ എൻഡ് ഗെയിമുകൾക്കും ഇത് പിന്തുണ നൽകുന്നു. ഡ്യുവൽ റിയർ ക്യാമറയും 13+ 2 മെഗാപിക്സലും ഉണ്ട്. 5 മെഗാപിക്സൽ ക്യാമറയും രണ്ട് സിമ്മുകളുള്ള മെമ്മറി കാർഡ് ഉണ്ട്. ആൻഡ്രോയ്ഡ് ഒറിയോ 8.1 അടിസ്ഥാനമാക്കിയുള്ള ഈ ഫോണിന് 5.45 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെയാണ് ഉള്ളത്. 19: 9 എന്ന അനുപാതത്തിലുമുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW