Thursday, April 25, 2019 Last Updated 19 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 08 Nov 2018 12.19 PM

മാരുതി കാറുകള്‍ക്ക് ദീപാവലി പ്രമാണിച്ച് വമ്പന്‍ ഡിസ്‌കൗണ്ട്

maruti car discounts diwali november

ദീപാവലി പ്രമാണിച്ച് കാറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങളാണ് മാരുതി ഒരുക്കിയിരിക്കുന്നത്. വാഗണ്‍ആര്‍, ആള്‍ട്ടോ 800, K10, സെലറിയോ, എര്‍ട്ടിഗ, സ്വിഫ്റ്റ്, ഡിസൈര്‍ ഉള്‍പ്പെടുന്ന മാരുതി കാറുകളില്‍ ഉപഭോക്താക്കള്‍ക്ക് 85,000 രൂപ വരെ ഡിസ്‌കൗണ്ട് നേടാം. നിരയിലെ ഒട്ടുമിക്ക കാറുകളിലും വകഭേദങ്ങളിലും ആകര്‍ഷകമായ വിലക്കിഴിവും എക്‌സ്‌ചേഞ്ച് ഓഫറുകളും മാരുതി പ്രഖ്യാപിച്ചു.

65,100 രൂപ വരെയാണ് മാരുതി ആള്‍ട്ടോ 800 ഹാച്ച്ബാക്കില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുക. ഇതില്‍ 20,000 രൂപയുടെ ഡിസ്‌കൗണ്ടും 10,000 രൂപയുടെ സ്വര്‍ണ്ണ നാണയവും ഉള്‍പ്പെടും. 30,000 രൂപയാണ് എക്‌സ്‌ചേഞ്ച് ബോണസ്. മാത്രമല്ല, 5,100 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും കമ്പനി നല്‍കും. ആള്‍ട്ടോ K10 എഎംടി പതിപ്പില്‍ പരമാവധി ഡിസ്‌കൗണ്ട് 60,100 രൂപയാണ്. 15,000 രൂപ വിലക്കിഴിവും 35,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും കാറില്‍ ലഭിക്കും. കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് ഇനത്തില്‍ 5,100 രൂപ ഉപഭോക്താക്കള്‍ക്ക് നേടാം. ലഭിക്കുമെന്നാണ് സൂചന.

സെലറിയോ എഎംടി, മാനുവല്‍ മോഡലുകള്‍ക്ക് യഥാക്രമം 70,100 രൂപയും 65,100 രൂപയുമാണ് ആനുകല്യങ്ങള്‍ ലഭിക്കുക. പുതിയ മോഡല്‍ വരുന്നതിന് മുന്നോടിയായി സ്‌റ്റോക്ക് വിറ്റുതീര്‍ക്കുക കൂടി ലക്ഷ്യമിട്ടാണ് വാഗണ്‍ആറില്‍ കമ്പനി പ്രഖ്യാപിക്കുന്ന 80,100 രൂപയുടെ ആനുകൂല്യങ്ങള്‍. 10,000 രൂപയുടെ സ്വര്‍ണ്ണ നാണയവും ഹാച്ച്ബാക്കില്‍ മാരുതി പ്രഖ്യാപിച്ചിട്ടുണ്ട്. 30,000 രൂപ ഡിസ്‌കൗണ്ട്, 35,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 5,100 രൂപ കോര്‍പ്പറേറ്റ് ബോണസ് എന്നിങ്ങനെയാണ് വാഗണ്‍ആറിലെ ഓഫറുകള്‍ എന്നാണ് റിപ്പോർട്ട്.

Ads by Google
Ads by Google
Loading...
TRENDING NOW